ദീർഘകാല യുദ്ധത്തിന് സജ്ജമാണ്; ഇസ്രായേലുമായി നേരിട്ടുള്ള യുദ്ധം; ഇസ്രായേലിന് മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ
ഇസ്രായേലിന് മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ. ഇസ്രായേലുമായി നേരിട്ടുള്ള യുദ്ധത്തിന്റെ നാളുകളായിരിക്കും ഇനിയെന്ന് യെമനിലെ ഹൂതികൾ വ്യക്തമാക്കി . ദീർഘകാല യുദ്ധത്തിന് സജ്ജമാണ് . ഹുദൈദ ആക്രമണത്തിന് കടുത്ത തിരിച്ചടി ഉണ്ടാകുമെന്നും അത് വൈകില്ലെന്നും ഹൂതികൾ മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ് .
ഹൂതികളുടെ ഭാഗത്തു നിന്ന് ആക്രമണം ഉണ്ടായാൽ സ്വീകരിക്കേണ്ട കാര്യങ്ങൾ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ യോഗം ചർച്ച ചെയ്തു . ഹൂതികളുടെ സൈനികശേഷി ദുർബലപ്പെടുത്താനുള്ള നീക്കവും ഇസ്രായേൽ ആലോചിക്കുന്നുണ്ട്.അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സഹായത്തോടെയാകും സൈനികശേഷി ദുർബലപ്പെടുക.
യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയും ബ്രിട്ടനും ഇന്നലെ ആക്രമണം നടത്തി. ഇസ്രായേൽ, യെമൻ സംഘർഷത്തിൽ ആശങ്കയോടെയാണ് ഗൾഫ് രാജ്യങ്ങൾ ആയിരിക്കുന്നത് . യുദ്ധം വ്യാപിക്കുന്നത് തടയാനുള്ള മാര്ഗങ്ങള് അവലംബിക്കണമെന്നു യു.എൻ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha