യെമൻ മണ്ണിൽ ഇസ്രായേൽ തേരോട്ടം.. ഹിസ്ബുള്ള ആയുധ സംഭരണകേന്ദ്രങ്ങൾ നിന്ന് കത്തി ...!!
തെക്കൻ ലെബനനിലെ രണ്ട് ഹിസ്ബുള്ള ആയുധ സംഭരണ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമസേന ആക്രമണം നടത്തിയതായി സൈന്യം .കഴിഞ്ഞ ദിവസം ടെൽ അവീവിൽ വിമത സംഘം നടത്തിയ മാരകമായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് പടിഞ്ഞാറൻ യെമനിലെ നിരവധി ഹൂതി കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ഒക്ടോബറിൽ ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം യെമൻ മണ്ണിൽ ആദ്യമായാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത് .ഹൂത്തികളുടെ ശക്തികേന്ദ്രമായ പടിഞ്ഞാറൻ തുറമുഖ നഗരമായ ഹൊദൈദയിൽ നിരവധി "സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ ബോംബർ വിമാനങ്ങൾ ചീറിപ്പാഞ്ഞു .. , സമീപ മാസങ്ങളിൽ ഇസ്രായേലിനെതിരെ നടന്ന നൂറുകണക്കിന് ആക്രമണങ്ങൾക്ക് മറുപടിയായാണ് തങ്ങളുടെ ആക്രമണമെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.
തുറമുഖത്തും പ്രാദേശിക ഇലക്‌ട്രിസിറ്റി കമ്പനിയിലും എണ്ണ, ഡീസൽ സംഭരണ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടതായും അനേകം പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായും പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു . തുറമുഖത്ത് വൻ തീപിടിത്തം ഉണ്ടായെന്നും വൈദ്യുതി തടസ്സം വ്യാപകമാണെന്നും ആണ് റിപ്പോർട്ട് . തുറമുഖം, പവർ സ്റ്റേഷൻ, ഇന്ധന ടാങ്ക് എന്നിവിടങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയതായി യഹ്യ സാരി കുറ്റപ്പെടുത്തി
ഇസ്രായേലി ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തതായി യെമനിലെ ആരോഗ്യ ഉദ്യോഗസ്ഥരും പറഞ്ഞു.. എന്നാൽ കൂടുതൽ വിശദവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല
ഹൂതികൾക്ക് ആയുധം നൽകുന്നത് ഇറാൻ ആണെന്ന് അനലിസ്റ്റുകളും പാശ്ചാത്യ രഹസ്യാന്വേഷണ വിഭാഗങ്ങളും പണ്ടേ ആരോപിച്ചിരുന്നു, എന്നാൽ ഇത് ടെഹ്‌റാൻ നിഷേധിക്കുന്നുമുണ്ട് . ഇറാനിൽ നിന്ന് യെമനിലെ ഹൂത്തി നിയന്ത്രണപ്രദേശത്തേക്ക് റൈഫിളുകളും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും മിസൈൽ ഭാഗങ്ങളും ആയി പോകുന്ന നിരവധി കപ്പലുകൾ യുഎസ് നാവിക സേന തടനഞ്ഞതായും റിപ്പോർട്ടുകളുണ്ട്
ആയുധ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഹൂതികൾക്ക് ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളും ചെറിയ ക്രൂയിസ് മിസൈലുകളും "ആത്മഹത്യ ഡ്രോണുകളും" ഉണ്ട്, ഇവയെല്ലാം തെക്കൻ ഇസ്രായേലിലേക്ക് എത്താൻ പ്രാപ്തമാണ്.
ഹൂത്തികൾ, തലസ്ഥാനമായ സന, സൗദി അറേബ്യയോട് ചേർന്നുള്ള പടിഞ്ഞാറൻ, വടക്കൻ പ്രദേശങ്ങൾ എന്നിവയുൾപ്പെടെ യെമനിലെ മിക്ക ഭാഗങ്ങളും നിയന്ത്രിക്കുന്ന ഒരു സായുധ സംഘമാണ്. 1990-കളിൽ ഉയർന്നുവന്ന ഹൂത്തികൾ 2014-ൽ യെമൻ സർക്കാരിനെതിരെ കലാപം നടത്തിയാണ് ശക്തി അറിയിക്കുന്നത് . സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിനെതിരെ ഇറാൻ്റെ പിന്തുണയോടെ ഈ സംഘം വർഷങ്ങളോളം ആയി പോരാടിക്കൊണ്ടിരിക്കുന്നു .
യെമൻ സംഘം വിക്ഷേപിച്ച ഡ്രോൺ, യുണൈറ്റഡ് സ്റ്റേറ്റ്സ് എംബസി ബ്രാഞ്ച് ഓഫീസിൽ നിന്ന് 100 മീറ്റർ (330 അടി) അകലെയുള്ള സെൻട്രൽ ടെൽ അവീവിലെ ഒരു കെട്ടിടത്തിൽ പതിച്ചിരുന്നു .ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, പ്രത്യാക്രമണമായി യുദ്ധവിമാനങ്ങളും ടാങ്കറുകളും ഉൾപ്പെടെ ഒരു ഡസൻ വിമാനങ്ങൾ ഉപയോഗിച്ചാണ് യെമനിൽ വ്യോമാക്രമണം നടത്തിയതെന്ന് സൈനിക നടപടികളെക്കുറിച്ച് ഐഡിഎഫ് ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ലോംഗ് റേഞ്ച്" സ്‌ട്രൈക്കുകൾ ഇസ്രായേലിൽ നിന്ന് 1,050 മൈൽ (1,700 കിലോമീറ്റർ) പിന്നിട്ട് ലക്ഷ്യസ്ഥാനത്ത് എത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഹൂതികൾക്ക് ഇറാൻ നൽകുന്ന മാരകായുധങ്ങൾക്കുള്ള പ്രവേശന കേന്ദ്രമാണ് ഹൊദൈദ തുറമുഖമെന്നതിനാലാണ് ഇസ്രായേൽ തുറമുഖം തകർത്തതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയതായാണ് ഇസ്രായേലിൽ നിന്നുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് . ഇതോടെ ഇസ്രായേൽ രാജ്യത്തിൻ്റെ നീണ്ട കൈ എത്താത്ത സ്ഥലമില്ലെന്ന് നമ്മുടെ ശത്രുക്കൾക്ക് വ്യക്തമാക്കി കൊടുത്തിട്ടുണ്ടെന്നും ” നെതന്യാഹു പറഞ്ഞു.
യെമനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം മേഖലയിലെ നിലവിലെ സംഘർഷം കൂടുതൽ വഷളാക്കുന്നുവെന്നും യെമനിലെ ഏറ്റവും പുതിയ സൈനിക സംഭവവികാസങ്ങൾ “വളരെ ഉത്കണ്ഠയോടെ” തന്നെയാണ് കാണുന്നതെന്നും സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അതേസമയം ഇസ്രായേൽ സൈന്യം ഗാസയ്ക്കുള്ളിൽ പ്രവർത്തനം തുടരുകയാണെന്ന് ഐഡിഎഫ് അറിയിച്ചു. റാഫ മേഖലയിൽ, ഇസ്രായേൽ സേന "റെഡി-ടു-ഫയർ മോർട്ടാർ ഷെല്ലുകൾ" കണ്ടെത്തി, താൽ അൽ-സുൽത്താൻ്റെ പ്രദേശത്ത് ടണൽ ഷാഫ്റ്റുകളും അടിസ്ഥാന സൗകര്യങ്ങ ളെല്ലാമുള്ള ഭൂഗർഭ തുരങ്കങ്ങളും സൈന്യം കണ്ടെത്തുകയും പൊളിച്ചുമാറ്റുകയും ചെയ്തതായി ഐഡിഎഫ് അറിയിച്ചു. ഇതേതുടർന്ന് സെൻട്രൽ ഗാസ മുനമ്പിൽ, ഐഡിഎഫ് സൈന്യം "വിവിധ തരം ആയുധങ്ങൾ" സ്ഥാപിച്ചു.
യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസയിൽ കുറഞ്ഞത് 38,983 പേർ കൊല്ലപ്പെടുകയും 89,727 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു..ഹമാസിൻ്റെ ഒക്ടോബർ 7 ന് നടന്ന ആക്രമണത്തിൽ 300-ലധികം സൈനികർ ഉൾപ്പെടെ ഏകദേശം 1,200 പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ കണക്കാക്കുന്നു, ഗാസയിൽ സൈനിക പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷം 326 സൈനികരും കൊല്ലപ്പെട്ടതായി IDF പറയുന്നു
https://www.facebook.com/Malayalivartha