ഐക്യരാഷ്ട്ര സഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയ്ക്കെതിരെ ഇസ്രയേലിന്റെ വൻ നീക്കം; ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ.ആർ.ഡബ്ല്യു.എയെ ഭീകര സംഘടനയായി പ്രഖ്യാപിക്കും
ഐക്യരാഷ്ട്ര സഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയ്ക്കെതിരെ ഇസ്രയേലിന്റെ വൻ നീക്കം. ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ.ആർ.ഡബ്ല്യു.എയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുവാനുള്ള നീക്കമാണ് നടക്കുന്നത്. അതിനായുള്ള ബില്ലിന് പ്രാഥമിക അംഗീകാരം നൽകി ഇസ്രായേൽ പാർലമെന്റ്. അന്തിമ തീരുമാനമായിട്ടില്ല. അതിനു മുന്നേ കൂടുതൽ പരിശോധനക്കും ചർച്ചയ്ക്കുമായി ബിൽ വിദേശകാര്യ പ്രതിരോധ സമിതിക്ക് അയയ്ക്കുവാനുള്ള നീക്കമാണ് നടക്കുന്നത് .
ബില്ലിൽ നിർണായകമായ ഒരു നിർദേശമുണ്ട്. അതായത് ഈ ഏജൻസിയുമായുള്ള എല്ലാവിധ ബന്ധങ്ങളും വിച്ഛേദിക്കുക എന്നതാണ് ആ നിർദേശം. എന്നാൽ ഇസ്രായേലിന്റെ ഈ നീക്കത്തിനെതിരെ വിവിധ സംഘടനകൾ ആഞ്ഞടിച്ചിരിക്കുകയാണ് . യു.എൻ.ആർ.ഡബ്ല്യു.എ വക്താവ് ജൂലിയറ്റ് തൗമ ഈ വിഷയത്തിൽ പ്രതികരിച്ചു . ഏജൻസിയെ തകർക്കാനുള്ള ഏറ്റവും പുതിയ പ്രചാരണമാണിതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം .
ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തിൽ ഇത്തരം നടപടികൾ കേട്ടുകേൾവി പോലുമില്ലാത്തതാണെന്നും അവർ പറഞ്ഞു. ഹമാസും ഈ വിഷയത്തിൽ പ്രതികരിച്ചു. ബില്ലിന് അംഗീകാരം നൽകിയതിനെ ഹമാസ് അപലപിച്ചിരിക്കുകയാണ് . ഫലസ്തീൻ പ്രശ്നവും അഭയാർഥികളുടെ വിഷയവും അവസാനിപ്പിക്കാനുള്ള ശ്രമമാണിതെന്ന് ഹമാസ് കുറ്റപ്പെടുത്തി .
https://www.facebook.com/Malayalivartha