Widgets Magazine
18
Oct / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷദ്വീപിന് മുകളില്‍ ചക്രവാത ചുഴി ... ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത... വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഹമാസ് മേധാവി യഹ്യ സിൻവർ കൊല്ലപ്പെട്ടു?; ഇസ്രയേൽ വധിച്ചെന്നു റിപ്പോർട്ട്...കൂടുതൽ വിവരങ്ങൾ ഉടനെ അറിയിക്കാമെന്നും ഇസ്രയേൽ...എല്ലാം കണ്ണുകളും ഇസ്രായേലിലേക്ക്...


ഗംഗാ കനാലിൽ ഇത്തവണ ജലനിരപ്പ് സാധാരണയിലും താഴ്ന്നു... ഇതിന് പിന്നാലെ നദിയില്‍ റെയില്‍വേ ട്രാക്കുകള്‍ കണ്ടെത്തി...ജലസേചന വകുപ്പിനെ മാത്രമല്ല...റെയില്‍വെ ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തി...


എഡിഎമ്മിൻ്റെ മരണത്തിൽ...പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് പങ്കെന്ന് പിവി അൻവർ...പാലക്കാട് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്...


ഇറാനെ മുട്ടുകുത്തിക്കാൻ ഇസ്രയേൽ വർഷങ്ങളായി രഹസ്യ ദൗത്യത്തിൽ... ഇറാനെ ലക്ഷ്യംവച്ച് മാത്രമായി നിർമിച്ച അത്യാധുനിക, ഉഗ്ര ആക്രമണശേഷിയുള്ള ആയുധങ്ങൾ..

ഇറാനെതിരെ അതിശക്തമായ ഭാഷയിൽ ആഞ്ഞടിച്ച് നെതന്യാഹു...നിങ്ങള്‍ ഇറാന്‍റെ കെണിയിൽ വീണ വിഡ്ഢികളായി മാറിയിരിക്കുന്നു...ആ രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും എന്തെന്ന് അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി...

26 JULY 2024 02:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഹമാസ് മേധാവി യഹ്യ സിൻവർ കൊല്ലപ്പെട്ടു?; ഇസ്രയേൽ വധിച്ചെന്നു റിപ്പോർട്ട്...കൂടുതൽ വിവരങ്ങൾ ഉടനെ അറിയിക്കാമെന്നും ഇസ്രയേൽ...എല്ലാം കണ്ണുകളും ഇസ്രായേലിലേക്ക്...

ഇറാനെ മുട്ടുകുത്തിക്കാൻ ഇസ്രയേൽ വർഷങ്ങളായി രഹസ്യ ദൗത്യത്തിൽ... ഇറാനെ ലക്ഷ്യംവച്ച് മാത്രമായി നിർമിച്ച അത്യാധുനിക, ഉഗ്ര ആക്രമണശേഷിയുള്ള ആയുധങ്ങൾ..

ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് തിരിച്ചടി ഏതുനിമിഷവും ഉണ്ടാകാമെന്നിരിക്കെ, ഇറാനിലെ എണ്ണ ശുദ്ധീകരണശാലയിൽ വൻ തീപിടിത്തം...

അതിർത്തികളിലെ തീവ്രവാദം, ഭീകരാക്രമണം, വിഘടനവാദം എന്നിവ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ഉത്തേജിപ്പിക്കില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ബ്രിട്ടീഷ് ബോയ് ബാന്‍ഡ് 'വണ്‍ ഡയറക്ഷന്റെ' മുന്‍ ഗായകന്‍ ലിയാം പെയിനിനെ മരിച്ചനിലയില്‍ കണ്ടെത്തി...

ഇറാനെതിരെ അതിശക്തമായ ഭാഷയിൽ ആഞ്ഞടിച്ച് നെതന്യാഹു. ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് ഇറാന്‍ ആണെന്ന് ആരോപിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്ന നെതന്യാഹു.’’ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയും സഹായവുമെത്തിക്കുന്നത് ഇറാന്‍ ആണെന്ന് എല്ലാവര്‍ക്കുമറിയാം. ആ പ്രതിഷേധങ്ങളാണ് ഈ കെട്ടിടത്തിന് പുറത്തും അലതല്ലുന്നത്. ഈ പ്രക്ഷോഭകരോട് ഒന്നേ പറയാനുള്ളു. സ്വവര്‍ഗ്ഗ അനുരാഗികളെ ക്രെയിനില്‍ കെട്ടിത്തൂക്കിയ, ശിരോവസ്ത്രമിടാത്തത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ കൊല്ലുന്നവരാണ് നിങ്ങളെ പിന്തുണയ്ക്കുന്നത് എന്ന് ഓര്‍ക്കണം. നിങ്ങള്‍ ഇറാന്‍റെ കെണിയിൽ വീണ വിഡ്ഢികളായി മാറിയിരിക്കുന്നു,’’ നെതന്യാഹു പറഞ്ഞു.

 

ഇസ്രായേലിനെ കൊളോണിയല്‍ രാജ്യമെന്ന് വിളിക്കുന്നവര്‍ക്ക് ആ രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും എന്തെന്ന് അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മിഡില്‍ ഈസ്റ്റിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇറാന്‍ ആണെന്നും അദ്ദേഹം പറഞ്ഞു.’’ അതില്‍ അതിശയിക്കാനൊന്നുമില്ല. തങ്ങളുടെ ഇസ്ലാമിക് വിപ്ലവം ലോകത്തിലാകമാനം എത്തിക്കുമെന്ന് ആയത്തുള്ള ഖൊമേനി പറഞ്ഞിരുന്നു. ഇറാന്റെ തീവ്ര ഇസ്ലാമിക വാദത്തെ എതിര്‍ത്ത് നില്‍ക്കുന്ന രാജ്യമേതാണ്? അതെ, അമേരിക്കയാണത്.പാശ്ചാത്യ സംസ്‌കാരത്തിന്റെ കാവല്‍ക്കാരനും ലോകത്തിലെ ഏറ്റവും വലിയ ശക്തിയുമാണ് അമേരിക്ക. അതുകൊണ്ടാണ് ഇറാന്‍ തങ്ങളുടെ ശത്രുവായി അമേരിക്കയെ കാണുന്നത്,’’ നെതന്യാഹു പറഞ്ഞു.

അമേരിക്കയ്ക്ക് വെല്ലുവിളി തീര്‍ക്കാന്‍ ആദ്യം മധ്യേഷ്യ കീഴടക്കണമെന്ന് ഇറാന്‍ കരുതുന്നു. ഈ ലക്ഷ്യം നേടിയെടുക്കാന്‍ അവര്‍ ഹൂതി, ഹിസ്ബുള്ള, ഹമാസ് എന്നിവരെ പിന്തുണയ്ക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു. ഹമാസിനെ തങ്ങള്‍ പരാജയപ്പെടുത്തുമെന്നും അതിലൂടെ ഒരു പുതിയ ഗാസ പിറവിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഇസ്രായേലിന് ഭീഷണിയാകാത്ത വിധം ഗാസയെ പുനര്‍നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.’’ ഗാസയില്‍ പാലസ്തീനികള്‍ നയിക്കുന്ന ഒരു സിവിലിയന്‍ ഭരണകൂടം ഉണ്ടാകും. ഇസ്രായേലിന് ഭീഷണിയാകാത്തവരായിരിക്കും അവര്‍. പാലസ്തീനിലെ പുതിയ ജനത ജൂതവിരോധമുള്ളവരായിരിക്കില്ല. ജൂതന്‍മാരുമായി സമാധാനത്തോടെ ജീവിക്കാന്‍ പഠിച്ചവരായിരിക്കണം. സൈന്യത്തെ പിന്‍വലിക്കലൂടെയും സാമൂഹികവും,രാഷ്ട്രീയവും മതപരവുമായ മാറ്റത്തിലൂടെ ഇത് സാധ്യമാകും. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജര്‍മനിയ്ക്കും ജപ്പാനിനും മേല്‍ ഉപയോഗിച്ച ആശയമാണിത്,’’ നെതന്യാഹു പറഞ്ഞു.ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യു.എസ് സന്ദര്‍ശനത്തിനിടെ അസാധാരണ പ്രതിഷേധം.

 

വാഷിങ്ടണ്‍ ഡി.സിയില്‍ നെതന്യാഹു താമസിക്കുന്ന ഹോട്ടലില്‍ സമരക്കാര്‍ പുഴുക്കളെയും പ്രാണികളെയും ചീവീടുകളെയും തള്ളിയതായി റിപ്പോര്‍ട്ട്.ഗസ്സയിലെ ആക്രമണത്തിനിടെ നടക്കുന്ന സന്ദര്‍ശനത്തില്‍ പ്രതിഷേധം കനക്കുമ്പോഴാണ് ഈ അപ്രതീക്ഷിത നീക്കമെന്ന് അല്‍ജസീറ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വാഷിങ്ടണ്‍ ഡി.സിയിലെ പ്രസിദ്ധമായ വാട്ടര്‍ഗേറ്റ് ഹോട്ടലിലാണ് നെതന്യാഹു താമസിക്കുന്നത്. മൊസാദ് അംഗങ്ങള്‍ ഉള്‍പ്പെടെ നെതന്യാഹുവിനൊപ്പം എത്തിയ ഇസ്രായേല്‍ നയതന്ത്ര പ്രതിനിധികളും ഉദ്യോഗസ്ഥരുമെല്ലാം താമസിക്കുന്നതും ഇതേ ഹോട്ടലില്‍ തന്നെയാണ്. ഇവിടെയാണ് നൂറുകണക്കിനു പ്രാണികളും പുഴുക്കളുമെല്ലാം തള്ളിയിരിക്കുന്നത്. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ യൂത്ത് മൂവ്‌മെന്റ് ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പുറത്തുവിട്ടിട്ടുണ്ട്. ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഹോട്ടലിലുണ്ടായിരിക്കുന്നതെന്നു വ്യക്തമാണ്. എന്നാല്‍, എങ്ങനെയാണ് പ്രക്ഷോഭകാരികള്‍ അകത്തെത്തിയതെന്നും പുഴുക്കളെ ഇവിടെ നിക്ഷേപിച്ചതെന്നും ഇനിയും വ്യക്തമായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി...എടക്കരയില്‍ ഷട്ടില്‍ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു  (22 minutes ago)

ഓസ്ട്രേലിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്കന്‍ വനിതകള്‍  (41 minutes ago)

ലക്ഷദ്വീപിന് മുകളില്‍ ചക്രവാത ചുഴി ... ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത... വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി  (1 hour ago)

യുജിസി നെറ്റ് ജൂണ്‍ പരീക്ഷയുടെ ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചു...  (1 hour ago)

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ പൊലീസ് ഇന്ന് ചോദ്യം ചെയ്‌തേക്കും...  (2 hours ago)

കാഞ്ഞിരപ്പിള്ളിയിലെ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി....  (2 hours ago)

ജോലിക്കിടെ ഹൃദയാഘാതം, സൗദിയിൽ തിരുവനന്തപുരം സ്വദേശി മരിച്ചു  (9 hours ago)

ബാഗേജ് പരിധി വെട്ടികുറച്ച പിന്നാലെ പ്രവാസികൾക്ക് അടുത്ത തിരിച്ചടി, കേരളത്തിലേക്കുള്ള പ്രതിദിന സർവീസുകളുടെ എണ്ണം ചുരിക്കി ഗൾഫ് എയർ, നിലവിലുള്ള സർവീസുകളുടെ വിശദാംശങ്ങൾ ഇങ്ങനെ...!!  (9 hours ago)

യഹ്യ സിൻവർ കൊല്ലപ്പെട്ടു?;  (12 hours ago)

ഗംഗയിലൂടെ ട്രെയിൻ ഓടിയിരുന്നോ?  (12 hours ago)

ആ ഒളിഞ്ഞിരിക്കുന്ന സത്യം  (12 hours ago)

ISRAELഇസ്രയേലിന്റെ വജ്രായുധം;  (12 hours ago)

ഒരു യുവാവിന്റെ രാഷ്ട്രീയ ആത്മഹത്യയെന്ന് കാലം തെളിയിക്കും; ഡോ.പി.സരിൻ എടുത്തു ചാടുന്നത് തിരിച്ചു കയറാനാവാത്ത മരണക്കിണറിലേക്കാണ് എന്ന് ചെറിയാൻ ഫിലിപ്പ്  (13 hours ago)

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ  (13 hours ago)

Malayali Vartha Recommends