Widgets Magazine
08
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൊഴിയെടുപ്പ് പൂര്‍ത്തിയായി... ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം


ഭാഗ്യം വഴി മാറുമ്പോള്‍... ചരിത്രത്തിലെ വലിയ സമ്മാനമായി തിരുവോണം ബംപര്‍; ഭാഗ്യവാനെ കാത്തിരിക്കുന്നത് 25 കോടി


അന്‍വര്‍ പിന്മാറിയിട്ടും... വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയില്‍


ഇന്ന് ഗുരുവായൂരില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കല്ല്യാണങ്ങളുടെ മേളം... 350ലേറെ കല്ല്യാണങ്ങള്‍... 6 മണ്ഡപങ്ങളിലായാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്, പുലര്‍ച്ചെ നാലുമണി മുതല്‍ തുടങ്ങി, റെക്കോര്‍ഡ് കല്യാണം നടക്കുന്നത് പ്രമാണിച്ച് ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവയുണ്ടാകില്ല


തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാരുടെ സമരം... സര്‍വീസുകളെയും യാത്രക്കാരെയും വല്ലാതെ പ്രതിസന്ധിയിലാക്കി, സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്

ഭൂമിയോട് അടുത്തുവരുന്ന ഛിന്നഗ്രഹത്തെ കണ്ടെത്തി... ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ റോബോട്ടിക് ടെലിസ്കോപ്പായ ഗ്രോത്ത്- ഇന്ത്യ ടെലിസ്കോപ്പ്.... കെട്ടിടത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹത്തിന്റെ ദ്രുഗതിയിലുള്ള ചലനം ദൂരദർശിനി ‍ട്രാക്ക് ചെയ്തു...

27 JULY 2024 05:43 PM IST
മലയാളി വാര്‍ത്ത

More Stories...

വിസ്താര എയർലൈൻസിൽ ബോംബു ഭീഷണി; ഭീഷണിയെത്തുടർന്ന് തുർക്കിയിലെ എർസറം വിമാനത്താവളത്തിലിറക്കി; ശേഷം നടന്ന പരിശോധനയിൽ കണ്ട കാഴ്ച...!

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങിയ ബോയിംഗ് സ്റ്റാർലൈനർ പേടകം ഭൂമിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു

ഏഷ്യയില്‍ ഈ വര്‍ഷം ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റ്; ചൈനയിലെ ഹൈനാൻ ദ്വീപിൽ യാഗി ചുഴലിക്കാറ്റ് കരതൊട്ടു

സിംഗപ്പൂരില്‍ നിന്ന് ചൈനീസ് നഗരമായ ഗ്വാങ്ഷുവിലേക്ക് പോയ 'സ്‌കൂട്ട്' കമ്പനിയുടെ ബോയിംഗ് 787-9 ഡ്രീംലൈനര്‍ വിമാനം ആകാശച്ചുഴിയില്‍പെട്ട് യാത്രക്കാര്‍ അടക്കം ഏഴു പേര്‍ക്ക് പരുക്ക്

സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും ഇല്ലാതെ ബോയിങ് സ്റ്റാര്‍ ലൈനര്‍ തിരിച്ച് ഭൂമിയിലെത്തി...

ഭൂമിയോട് അടുത്തുവരുന്ന ഛിന്നഗ്രഹത്തെ കണ്ടെത്തി ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ റോബോട്ടിക് ടെലിസ്കോപ്പായ ഗ്രോത്ത്- ഇന്ത്യ ടെലിസ്കോപ്പ്. കെട്ടിടത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹത്തിന്റെ ദ്രുഗതിയിലുള്ള ചലനം ദൂരദർശിനി ‍ട്രാക്ക് ചെയ്തു. ഐഐടി ബോംബെയിലെ സ്‌പേസ് ടെക്‌നോളജി ആൻഡ് അസ്‌ട്രോഫിസിക്‌സ് റിസർച്ച് (സ്റ്റാർ) ലാബിലെ ആസ്‌ട്രോഫിസിസ്റ്റായ വരുൺ ഭാലേറാവു എക്‌സിൽ ഛിന്നഗ്രഹത്തിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.ഛിന്നഗ്രഹത്തിന്റെ ചുറ്റുമുള്ള നക്ഷത്രങ്ങളെ പ്രകാശരശ്മികളെ സൂചിപ്പിക്കും പോലെയാണ് ചിത്രത്തിൽ കാണുന്നത്. 116 മീറ്റർ നീളത്തിൽ കെട്ടിടത്തിന്റെ വലുപ്പമാണിതിനുള്ളതെന്ന് എക്സ് പോസ്റ്റിൽ പറയുന്നു. പോസ്റ്റിന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

 

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ റോബോട്ടിക് ഒപ്റ്റിക്കൽ റിസർച്ച് ടെലിസ്കോപ്പാണ് ഗ്രോത്ത്-ഇന്ത്യ. ലഡാക്കിലെ ഹാൻലെയിലെ ഇന്ത്യൻ അസ്ട്രോണമിക്കൽ ഒബ്സർവേറ്ററി സൈറ്റിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 4,500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജ്യോതിശാസ്ത്ര നിരീക്ഷണശാലകളിൽ ഒന്നാണ്.സമുദ്രനിരപ്പിൽ നിന്ന് 4,500 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഐഐടി ബോംബെയുടെയും ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിന്റെയും (ഐഐഎ) സംയുക്ത സംരംഭത്തിന്റെ ഭാഗമാണ് ഗ്രോത്ത്-ഇന്ത്യ.ബഹിരാകാശത്തും പ്രപഞ്ചത്തിലുമുള്ള ഛിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ തുടങ്ങിയവയെ പഠിക്കുന്ന ടൈം-ഡൊമെയ്ൻ ജ്യോതിശാസ്ത്രത്തിൽ ഗ്രോത്ത് വൈദഗ്ധ്യം നേടിയുണ്ട്.

സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ വസ്തുക്കളാണ്‌ ഛിന്നഗ്രഹങ്ങൾ (Asteroids). ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹവലയത്തിലെ (Asteroid belt) വസ്തുക്കളെയാണ്‌ ഇതുകൊണ്ട് പ്രധാനമായും വിവക്ഷിക്കുന്നത്. ധൂമകേതുക്കളിൽ നിന്ന് ഇവയ്ക്കൂള്ള പ്രധാന വ്യത്യാസം ഇവ കോമ പ്രദർശിപ്പിക്കുന്നില്ല എന്നതാണ്‌.സൂര്യനിൽ നിന്ന് ഗ്രഹങ്ങളിലേക്കുള്ള വിശകലനം ചെയ്താൽ അവ തമ്മിൽ സവിശേഷപരമായ ഒരു ബന്ധം കണ്ടെത്താം.ഇത്തരം ഭീഷണികളെ ഒഴിവാക്കാന്‍ ശാസ്ത്രജ്ഞര്‍ വ്യത്യസ്തങ്ങളായ വഴികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭൂമിയിലെത്തും മുമ്പ് സ്‌ഫോടനത്തിലൂടെ തകര്‍ക്കുക, ഒരു ബഹുരാകാശ വാഹനം ഉപയോഗിച്ച് കൂട്ടിയിടിപ്പിച്ച് വഴി മാറ്റി വിടുക എന്നൊക്കെയുള്ള നിര്‍ദ്ദേശങ്ങളുണ്ട്.ഈ നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നിന്റെ പണിപ്പുരയിലാണ് നാസ. ആസ്റ്ററോയ്ഡ് ഇംപാക്ട് ആന്‍ഡ് ഡിഫ്‌ളക്ഷന്‍ അസെസ്‌മെന്റ് (അഐഡിഎ) അഥവ ഐഡ.

 

നാസയുടെ ഡബിള്‍ ആസ്‌ട്രോയ്ഡ് റീഡയറക്ഷന്‍ ടെസ്റ്റ് (ഡിഎആര്‍ടി) ദൗത്യവും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ (ഈസ) ഹീരയും ഈ ദൗത്യത്തില്‍ ഉള്‍പ്പെടുന്നു. ഭൂമിക്ക് ഭീഷണി ഉയര്‍ത്താന്‍ സാധ്യതയുള്ള ഡിഡിമോസ് എന്ന ഛിന്ന ഗ്രഹമാണ് ഐഡയുടെ ലക്ഷ്യം.2018-ല്‍ നാസ പ്രഖ്യാപിച്ച പദ്ധതി പ്രകാരം ഡിഎആര്‍ടിയുടെ നിര്‍മ്മാണം ആരംഭിച്ചു. 2021-ന് അത് വിക്ഷേപിക്കും. 2022-ല്‍ ഡിഡിമോസിന്റെ ഭാഗമായ ഒരു ചെറിയ ഛിന്ന ഗ്രഹവുമായി കൂട്ടിയിടിക്കും. ഹീരയാകട്ടെ 2024-ല്‍ വിക്ഷേപിക്കാനാണ് പദ്ധതി. 2027-ല്‍ ഡിഡിമോസിലെത്തുന്ന ഹീര ഡിഎആര്‍ടി ഈ ഛിന്നഗ്രഹത്തിന്റെ യാത്രാ പഥത്തിലുണ്ടാക്കിയ വ്യതിയാനത്തെ കുറിച്ച് പഠിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്‌സൈസ് സംഘത്തെ കണ്ട് പുഴയില്‍ ചാടി കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി  (6 minutes ago)

കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനം കൂടുതല്‍ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കി....  (35 minutes ago)

ഓണത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാന്‍സും പെന്‍ഷന്‍കാരുടെ ഉത്സവബത്തയും വിതരണം ചെയ്യുന്നത് നാളെ മുതല്‍  (45 minutes ago)

നടന്‍ വിനായകനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു....  (57 minutes ago)

മൊഴിയെടുപ്പ് പൂര്‍ത്തിയായി... ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം  (1 hour ago)

ഭാഗ്യം വഴി മാറുമ്പോള്‍... ചരിത്രത്തിലെ വലിയ സമ്മാനമായി തിരുവോണം ബംപര്‍; ഭാഗ്യവാനെ കാത്തിരിക്കുന്നത് 25 കോടി  (1 hour ago)

അന്‍വര്‍ പിന്മാറിയിട്ടും... വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയില്‍  (1 hour ago)

എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്; രാജ്യത്ത് ആദ്യമായി മിഷന്‍ സ്ട്രോക്ക് നടപ്പിലാക്കി കേരളം  (1 hour ago)

ഇരുപത്തിയഞ്ച് സെന്റുവരെയുള്ള ഭൂമി തരംമാറ്റ അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് റവന്യു മന്ത്രി  (1 hour ago)

ഏഴു വര്‍ഷം കഴിഞ്ഞാല്‍ കൈമാറാം....ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മിച്ച വീടുകള്‍ വില്‍ക്കാനുള്ള സമയപരിധി ഏഴ് വര്‍ഷമായി കുറച്ച് ഉത്തരവായി  (1 hour ago)

യുഎസ് ഓപ്പണില്‍ കിരീടം ചൂടി ബെലറൂസിന്റെ അരിന സബലേങ്ക.... നിങ്ങള്‍ സ്വപ്നം കാണുകയും അതിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്താല്‍ നേട്ടം നമ്മെ തേടിയെത്തുമെന്ന് സബലേങ്ക  (2 hours ago)

എഡിജിപി എംആര്‍ അജിത്ത് കുമാര്‍ നാലു ദിവസത്തേക്ക് അവധിയില്‍...  (2 hours ago)

സഹോദരി മരിച്ച് ഒന്നര മാസം തികയുന്നതിനു മുമ്പേ... ശ്രീകൃഷ്ണപുരത്ത് യുവാവ് തൂങ്ങി മരിച്ച നിലയില്‍...  (2 hours ago)

ഒമാനിലെ ഇബ്രിയില്‍ മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...  (2 hours ago)

ഇന്ന് ഗുരുവായൂരില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കല്ല്യാണങ്ങളുടെ മേളം... 350ലേറെ കല്ല്യാണങ്ങള്‍... 6 മണ്ഡപങ്ങളിലായാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്, പുലര്‍ച്ചെ നാലുമണി മുതല്‍ തുടങ്ങി, റെക്കോര്‍ഡ് കല്യാണം  (2 hours ago)

Malayali Vartha Recommends