ഒരിക്കലും അംഗീകരിക്കാനാവാത്ത രാഷ്ട്രീയ കൊലപാതകമാണിത്; ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിൽ പൊട്ടിത്തെറിച്ച് രാജ്യങ്ങൾ
ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകം അക്ഷരാർത്ഥത്തിൽ നടുക്കുന്നതാണ്. ഒരിക്കലും അംഗീകരിക്കാനാവാത്ത രാഷ്ട്രീയ കൊലപാതകമാണെന്ന് റഷ്യ പ്രതിക്കരിച്ചിരിക്കുകയാണ് . റഷ്യൻ വിദേശകാര്യ ഉപമന്ത്രി മിഖായേൽ ബോഗ്ദാനോവ് വാർത്ത ഏജൻസിയോട് പറഞ്ഞിരിക്കുന്നത്, ‘ഒരിക്കലും അംഗീകരിക്കാനാവാത്ത രാഷ്ട്രീയ കൊലപാതകമാണിത് എന്നാണ് . മേഖലയെ കൂടുതൽ സംഘർഷാവസ്ഥയിലേക്ക് നയിക്കും എന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുവെന്നുവെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു . ഹനിയ്യയുടെ കൊലപാതകവും ഗസ്സയിലെ സിവിലിയൻ കൂട്ടക്കുരുതിയും പ്രദേശത്തെ അരാജകത്വത്തിലേക്ക് നയിക്കുന്നു. സമാധാന സാധ്യതകളെ തകർക്കുന്നുവെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി . തുർക്കിയ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
സമാധാനം കൈവരിക്കാൻ ഉദ്ദേശ്യമില്ലെന്ന് ഇസ്മാഈൽ ഹനിയയെ വധിച്ചതിലൂടെ ഇസ്രായേലിലെ നെതന്യാഹു സർക്കാർ ഒരിക്കൽ കൂടി തെളിയിച്ചു എന്നും വ്യക്തമാക്കിയിരിക്കുകയാണ്. കൊലപാതകത്തെ തുർക്കിയ അപലപിച്ചു .
https://www.facebook.com/Malayalivartha