ഗാസയിൽ മാധ്യമപ്രവർത്തകർക്കെതിരെ ഇസ്രായേൽ ആക്രമണം; അൽജസീറ അറബിക് ജേണലിസ്റ്റ് ഇസ്മാഈൽ അൽ ഗൗൽ, കാമറാമാൻ റാമി അൽ റഫീ എന്നിവർ കൊല്ലപ്പെട്ടു
ഗാസയിൽ മാധ്യമപ്രവർത്തകർക്കെതിരെയും ഇസ്രായേൽ ആക്രമണം. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്, അൽജസീറ അറബിക് ജേണലിസ്റ്റ് ഇസ്മാഈൽ അൽ ഗൗൽ, കാമറാമാൻ റാമി അൽ റഫീ എന്നിവരാണ്.വെസ്റ്റ് ഗസ്സ സിറ്റിയിലെ ഷാതി അഭയാർഥി ക്യാമ്പിലായിരുന്നു ആക്രമണമുണ്ടായത്.
രണ്ട് മാധ്യമപ്രവർത്തകർക്ക് ജീവൻ നഷ്ടമായി. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ ഗസ്സയിലെ വീടിന് സമീപം വാർത്ത ശേഖരിക്കാൻ പോയതാണ് അവർ . ഇവർ റിപ്പോർട്ടിങ് നടത്തുന്നതിനിടെ ഇസ്രായേൽ ആക്രമണമുണ്ടായി.
അതേസമയം ഹമാസിന് കനത്ത തിരിച്ചടിയായിരുന്നു രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകം. തന്റെ പിതാവിന്റെ കൊലപാതകം കൊണ്ട് ഒന്നും തീരില്ലെന്ന് പ്രഖ്യാപിക്കുച്ച് ഹനിയ്യയുടെ മകന്‍. പലസ്തീന് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ പോരാടുമെന്ന് അബ്ദുസ്സലാം ഹനിയ്യ പറഞ്ഞു.
ദേശീയ ഐക്യം സ്ഥാപിക്കുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. എല്ലാ ഫലസ്തീന്‍ വിഭാഗങ്ങളുടെയും ഐക്യത്തിനായി പരിശ്രമിച്ചു. ഈ കൊലപാതകം ചെറുത്തുനില്‍പ്പിനെ ഇല്ലാതാക്കില്ലെന്ന് ഞങ്ങള്‍ ഉറപ്പിച്ച് പറയുന്നു. സ്വാതന്ത്ര്യം നേടും വരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha