സിംഗപ്പൂരില്‍ നിന്ന് ചൈനീസ് നഗരമായ ഗ്വാങ്ഷുവിലേക്ക് പോയ 'സ്കൂട്ട്' കമ്പനിയുടെ ബോയിംഗ് 787-9 ഡ്രീംലൈനര്‍ വിമാനം ആകാശച്ചുഴിയില്‍പെട്ട് യാത്രക്കാര്‍ അടക്കം ഏഴു പേര്‍ക്ക് പരുക്ക്
സിംഗപ്പൂരില്‍ നിന്ന് ചൈനീസ് നഗരമായ ഗ്വാങ്ഷുവിലേക്ക് പോയ 'സ്കൂട്ട്' കമ്പനിയുടെ ബോയിംഗ് 787-9 ഡ്രീംലൈനര്‍ വിമാനം ആകാശച്ചുഴിയില്‍പെട്ട് യാത്രക്കാര്‍ അടക്കം ഏഴു പേര്‍ക്ക് പരുക്ക്.
സിംഗപ്പൂരില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 5.45 ഓടെ പുറപ്പെട്ട വിമാനം ഗ്വാങ്ഷൂവിലേക്ക് അടുക്കുമ്പോള്‍ കുലുക്കം അനുഭവിച്ചതായും പ്രാദേശിക സമയം രാവിലെ 9.10ന് ശരിയായ രീതിയിലല്ലാതെ ലാന്‍ഡ് ചെയ്തതായും 'സ്കൂട്ട്' വിമാനാധികൃതര്‍ പറഞ്ഞു.
ഗ്വാങ്ഷൂവില്‍ എത്തിയ ഉടന്‍തന്നെ നാലു യാത്രക്കാര്‍ക്കും മൂന്ന് ക്രൂ അംഗങ്ങള്‍ക്കും വൈദ്യസഹായം ലഭ്യമായി. ഒരു യാത്രക്കാരനെ കൂടുതല്‍ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും 'സ്കൂട്ട്' പറഞ്ഞു. യാത്രക്കാരുടെയും ക്യാബിന് ക്രൂവിന്റെയും ക്ഷേമത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കുമെന്നും അവര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha