ഏഷ്യയില്‍ ഈ വര്‍ഷം ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റ്; ചൈനയിലെ ഹൈനാൻ ദ്വീപിൽ യാഗി ചുഴലിക്കാറ്റ് കരതൊട്ടു
ഏഷ്യയില്‍ ഈ വര്‍ഷം ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് യാഗി എത്തി. ചൈനയിലെ ഹൈനാൻ ദ്വീപിൽ യാഗി ചുഴലിക്കാറ്റ് കരതൊട്ടു. തെക്കൻ ചൈനീസ് തീരപ്രദേശങ്ങളിലും ഹോങ്കോങ്ങിലും മക്കാവുവിലും കനത്ത മഴ പെയ്യുകയാണ്. ശക്തമായ കാറ്റും വീശുകയാണ് .
വെള്ളിയാഴ്ച ഉച്ചയോടെ കൊടുങ്കാറ്റ് ഹൈനാൻ ദ്വീപിന്റെ വടക്കേ അറ്റത്ത് എത്തി. ചൈനയെ ഇത് ബാധിക്കുമെന്നാണ് നിഗമനം. കാറ്റിന്റെ വേഗത മണിക്കൂറിൽ 245 കിലോമീറ്ററെത്തി. ഇതോടെ 2024ലെ ഏറ്റവും വലിയ രണ്ടാമത്തെ ഉഷ്ണമേഖല ചുഴലിക്കാറ്റായി യാഗി മാറിയിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കടൽപ്പാലമായ ഹോങ്കോങ്-മക്കാവു-സുഹായ് പാലം ഉൾപ്പെടെ, പ്രദേശത്തുടനീളമുള്ള ഗതാഗത സംവിധാനങ്ങൾ വിച്ഛേദിച്ചു. 574,500 പേരെയാണ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. 830,000 വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
https://www.facebook.com/Malayalivartha