Widgets Magazine
17
Sep / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നു; ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത്: നവംബറില്‍ വിധി വരാനിരിക്കെ ദിലീപിന് ഇരുട്ടടിയായി സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ...


യെമനിലെ ഹൂതി തീവ്രവാദികൾ തൊടുത്ത മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ പതിച്ചു; ഹൂതികൾ കനത്ത വില നൽകേണ്ടി വരുമെന്ന് ബെഞ്ചമിൻ നെതന്യാഹു


കണ്ണീരോടെ... കോഴിക്കോട് പേരാമ്പ്രയില്‍ യുവതിയും പിഞ്ചുകുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍..


നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയില്‍ ഇന്ന് ആരോഗ്യ വകുപ്പിന്റെ സര്‍വേ....മരിച്ച വിദ്യാര്‍ത്ഥിയുടെ യാത്രയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്ന് പ്രസിദ്ധീകരിക്കും


ഇപ്പോഴത്തെ വിവാദങ്ങളെല്ലാം കൂടെയുള്ളവർ പറ്റിച്ചതാണ്; അങ്ങനെ ചെയ്യേണ്ടൊരു സാഹചര്യം ദിലീപിന് ഉണ്ടായിരുന്നില്ല- നാരായണൻ നഗലശേരി

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങിയ ബോയിംഗ് സ്റ്റാർലൈനർ പേടകം ഭൂമിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു

07 SEPTEMBER 2024 12:49 PM IST
മലയാളി വാര്‍ത്ത

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങിയ ബോയിംഗ് സ്റ്റാർലൈനർ പേടകം ഭൂമിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ന്യൂ മെക്സിക്കോയിലെ വൈറ്റ് സാന്‍ഡ് സെപെയ്സ് ഹാര്‍ബറില്‍ രാവിലെ 9:37ഓടെയാണ് പേടകം ഭൂമിയെ തൊട്ടത്. സമീപകാല മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രത്തിൽ എറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിട്ട ദൗത്യമാണ് അവസാന നിമിഷം വിജയിച്ചത്. നേരത്തെ, ഇന്ത്യൻ സമയം പുലർച്ചെ മൂന്നരയോടെയാണ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെട്ടത്.

2024 ജൂണ്‍ അഞ്ചിന് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ചതായിരുന്നു ബോയിംഗിന്‍റെ സ്റ്റാര്‍‌ലൈനര്‍ പേടകം. 'ക്രൂ ഫ്ലൈറ്റ് ടെസ്റ്റ്' എന്നായിരുന്നു ഈ ദൗത്യത്തിന്‍റെ പേര്. നാസയും സ്വകാര്യ കമ്പനിയായ ബോയിംഗും സഹകരിച്ചുള്ള കന്നി ബഹിരാകാശ യാത്രയായിരുന്നു ഇത്. വിക്ഷേപണ ശേഷം പേടകത്തിന്‍റെ സർവ്വീസ് മൊഡ്യൂളിലെ റിയാക്ഷൻ കൺട്രോൾ ത്രസ്റ്ററുകളിലുണ്ടായ ഹീലിയം ചോർച്ച ദൗത്യത്തെ അനിശ്ചിതത്വത്തിലാക്കി. വളരെ സാഹസികമായാണ് ഇരുവരും ഐഎസ്എസിലെത്തിയ്. ബഹിരാകാശ യാത്രികരുടെ മടക്കയാത്ര പ്രതിസന്ധിയിലായതോടെ എട്ട് ദിവസത്തെ ദൗത്യം മാസങ്ങൾ നീണ്ടു.

 

 

യാത്രക്കാരെ 2025 ഫെബ്രുവരിയില്‍ സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽ തിരിച്ചെത്തിക്കാൻ നാസ തീരുമാനിച്ചിരുന്നു. ത്രസ്റ്ററുകളിലെ പ്രശ്നം പരിഹരിക്കാന്‍ പഠിച്ച പണിയെല്ലാം നോക്കി അപകടം തിരിച്ചറിഞ്ഞ ശേഷമാണ് നാസ ഈ തീരുമാനത്തിലെത്തിയത്. സുനിതയും ബുച്ചും ഇതേ പേടകത്തില്‍ മടങ്ങിയാല്‍ ജീവന്‍ അപകടത്തിലായേക്കും എന്ന കനത്ത ആശങ്ക ശാസ്ത്ര സാങ്കേതിക ലോകത്ത് ഉയർന്നിരുന്നു. യാത്രികരില്ലാതെ മടങ്ങുന്ന സ്റ്റാർലൈനർ പോലും ഭൂമിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുമോ എന്ന ആശങ്കയും ശക്തമായിരുന്നു. അവസാന ഘട്ടം വരെ യാത്രക്കാരെ സ്വന്തം പേടകത്തിൽ തിരിച്ചെത്തിക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്ന ബോയിംഗിന് നാസയുടെ തീരുമാനം കനത്ത തിരിച്ചടിയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ വനിത സിവില്‍ പൊലീസ് ഓഫീസർ  (8 hours ago)

2017 രാഹുല്‍ മാങ്കുട്ടത്തില്‍ ചിന്ത ജെറോമിനെ പ്രപോസ് ചെയ്തിട്ടുണ്ട്..?സത്യം..?  (8 hours ago)

പുലിക്കളിക്കൊരു എ.ഐ. പാട്ട്; 'പുലിക്കൊട്ടും പനംതേങ്ങേം.'  (8 hours ago)

മേപ്പാടി ഉരുള്‍ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച കണക്കുകളുടെ വിവരങ്ങള്‍ കേട്ട് ഞെട്ടി ജനം  (8 hours ago)

മമ്മൂട്ടിക്കും മോഹന്‍ലാലിനും മുകളില്‍ നിന്ന് മലയാള സിനിമ ഭരിക്കും മുമ്പ്, ദിലീപിനെ ഒതുക്കാൻ കോക്കസ് ഉണ്ടായി...  (8 hours ago)

മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണത്തിന്; സുഹൃത്തിന്റെ മൊബൈലിൽ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുക്കും...  (8 hours ago)

മുകേഷ് അല്ല, സഹോദരിമാരാണ് തനിക്ക് പ്രശ്നമായിരുന്നതെന്ന് നർത്തകി മേതിൽ ദേവിക...  (8 hours ago)

നെറ്റിയിൽ വെളുത്ത ജ്യോതിയുള്ള ഒരു പശുക്കിടാവ് ഇനി നരേന്ദ്രമോദിയ്ക്ക കൂട്ടാകുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിൽ പുതിയ അതിഥി  (8 hours ago)

ഛിന്നഗ്രഹം എത്തി ചിത്രങ്ങൾ പുറത്ത്..! നാളെയും അത് സംഭവിക്കുന്നു  (9 hours ago)

വിട്ടുവീഴ്ച ചെയ്യാന്‍ വിസമ്മതിച്ച് ഹമാസ്  (9 hours ago)

അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നു; ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത്: നവംബറില്‍ വിധി വരാനിരിക്കെ ദിലീപിന് ഇരുട്ടടിയായി സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ...  (9 hours ago)

യെമനിലെ ഹൂതി തീവ്രവാദികൾ തൊടുത്ത മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ പതിച്ചു; ഹൂതികൾ കനത്ത വില നൽകേണ്ടി വരുമെന്ന് ബെഞ്ചമിൻ നെതന്യാഹു  (9 hours ago)

സെക്രട്ടേറിയറ്റിലും പോലീസ് ആസ്ഥാനത്തും വൻ അട്ടിമറി : അലകും പിടിയും വിട്ട് പിണറായി  (9 hours ago)

നമ്മൾ മലയാളികൾ ഒന്നിച്ചൊരുമിച്ച് വയനാടിനൊപ്പം നിന്ന ദിനങ്ങൾ; പക്ഷേ കണ്ണിൽച്ചോരയില്ലാത്ത ഇടത് സർക്കാർ ആ ദുരന്തവും പണം മോഷ്ടിക്കാനുള്ള അവസരമായി കണ്ടിരിക്കുന്നു; തുറന്നടിച്ച് സന്ദീപ് ജി  (9 hours ago)

കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിലെ അപകടം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു  (10 hours ago)

Malayali Vartha Recommends