ബംഗ്ലാദേശില്‍ വസ്‌ത്രനിര്‍മ്മാണ ശാലയില്‍ തീപിടിത്തം; 10 മരണം
ബംഗ്ലാദേശില്‍ വസ്‌ത്രനിര്‍മ്മാണ ശാലയിലുണ്ടായ തീപിടുത്തത്തില്‍ പത്തുപേര്‍ മരിച്ചു. അമ്പതിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്നും 40 കിലോമീറ്റര്‍ വടക്കുളള ഗാസിപൂരില്‍ ഇന്നലെ വൈകീട്ടാണ് അപകടം നടന്നത്.
വസ്‌ത്രശാലയിലെ മൂവായിരത്തോളം വരുന്ന തൊഴിലാളികളില്‍ ഭൂരിഭാഗം തൊഴിലാളികളും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയതിനുശേഷമാണ് സംഭവമെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ധാരാളം തൊഴിലാളികള്‍ വസ്‌ത്ര നിര്‍മ്മാണ ശാലയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ 10 മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ധാക്കയില്‍ വസ്‌ത്ര നിര്‍മ്മാണ ശാലയിലുണ്ടായ തീപിടുത്തതില്‍ 1100 ലേറെ പേര്‍ മരിച്ചിരുന്നു. ബംഗ്ലാദേശിന്റെ വിദേശ കയറ്റുമതിയുടെ മൂന്നിലൊന്നും വസ്‌ത്രങ്ങളാണ്. തുടര്‍ച്ചയായ അപകടങ്ങളെ തുടര്‍ന്ന് ഈ മേഖലയിലെ സുരക്ഷ ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha