ഇന്ത്യയും ചൈനയുമായുള്ള അതിർത്തി തർക്കങ്ങൾ...ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ...നിയന്ത്രണ രേഖയിലെ തർക്കം ഉൾപ്പെടെ നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് ചർച്ച...
വീണ്ടും ഇന്ത്യയും ചൈനയുമായുള്ള അതിർത്തി തർക്കങ്ങൾ ചർച്ചയാവുകയാണ്. നിയന്ത്രണ രേഖയിലെ തർക്കം ഉൾപ്പെടെ നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ബ്രിക്‌സിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും, എൽഎസിയിലെ പ്രശ്‌നങ്ങളുമെല്ലാം ഇരുവരും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
” യഥാർത്ഥ നിയന്ത്രണയിലെ ഇനിയും അവശേഷിക്കുന്ന പ്രശ്‌നങ്ങൾ പരിഹാരം കാണുന്നതിനും, പ്രശ്‌ന പരിഹാരങ്ങൾ ഇതുവരെ നടത്തിയ ശ്രമങ്ങൾ അവലോകനം ചെയ്യുന്നതിനും ഇരുപക്ഷത്തിനും അവസരം ലഭിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ദൃഢമാക്കുന്നതിനുമുള്ള സാഹചര്യങ്ങൾ ഇതുവഴി സൃഷ്ടിക്കപ്പെടും. തർക്കബാധിത മേഖലകളിൽ കൂടുതൽ ഇടപെടലുകൾ നടത്താനും, ഇരുപക്ഷത്ത് നിന്നും പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കാമെന്ന് ഇന്ത്യയും ചൈനയും തീരുമാനിച്ചതായും” പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകണമെങ്കിൽ എൽഎസിയിൽ സമാധാനം പുന:സ്ഥാപിക്കപ്പെടുന്നതും, ബഹുമാനം പുലർത്തുന്നതും നിർണായകമാണെന്ന് അജിത് ഡോവൽ പറയുന്നു.മുൻകാലങ്ങളിൽ രണ്ട് സർക്കാരുകളും ഉണ്ടാക്കിയ ധാരണകളും ഉഭയകക്ഷി കരാറുകൾ പാലിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടേണ്ടത് ആഗോള തലത്തിൽ തന്നെ വലിയ പ്രാധാന്യമർഹിക്കുന്ന കാര്യമാണെന്ന് ഇരുകൂട്ടരും അംഗീകരിച്ചു.
https://www.facebook.com/Malayalivartha