തെക്കന്‍ ലബനനില്‍ തലങ്ങും വിലങ്ങും മിസൈല്‍ ആക്രമണം; ഹിസ്ബുള്ള ഭീകരര്‍ ചിതറിയോടി
ഇറാന്റെ നെഞ്ചില്‍ ചവിട്ടി ലെബനനിലെ ഹിസ്ബുള്ളയെ പിളര്‍ത്തി ഐഡിഎഫിന്റെ സംഹാരതാണ്ഡവം. ഇത് വെറും ടെസ്റ്റ് ഡോസെന്ന് ഇസ്രയേല്‍ യുദ്ധ മന്ത്രിയുടെ മറുപടിയും. ടെഹ്‌റാനില്‍ അടിയന്തര ചര്‍ച്ച ഉടന്‍ പ്ലാന്‍ ബി പയറ്റണമെന്ന് ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പ്. എന്നാല്‍ ലബനനില്‍ തെക്കും വടക്കുമായി ഓടിയൊളിക്കുകയാണ് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയും ഭീകരരും. ഇതുവരെ ലബനന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ നടത്തിയ ജൂതപ്പട പൊടുന്നനെ ലബനന്റെ പ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നു. തെക്കന്‍ ലബനന്‍ വടക്കന്‍ ലബനന്‍ എന്നിങ്ങനെ രണ്ടിടത്ത് ആക്രമണം ശക്തമാക്കി ഹിസ്ബുള്ളയെ രണ്ടിടത്തേക്കായി ഓടിച്ചിരിക്കുന്നു. ചിതറിയോടിയ കൂട്ടങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടാനാകാത്ത വിധം ടെലിഫോണ്‍ ശൃംഖലകള്‍ ഉള്‍പ്പെടെ തകര്‍ത്തെറിഞ്ഞു.
ലബനനിലെ ഐഡിഎഫ് ആക്രമണം ഇറാന് കനത്ത തിരിച്ചടിയുണ്ടാക്കി. ലബനനിന്‍ ഒളിപ്പിച്ച ഇറാന്റെ ആണവകേന്ദ്രങ്ങളും ഐഡിഎഫ് തകര്‍ത്തെറിഞ്ഞു. കവിഞ്ഞ ദിവസം സിറിയയിലെ ആയുധ ഫാക്ടറി തകര്‍ത്തെറിഞ്ഞിരുന്നു. തൊട്ടുപിന്നാലെ ലബനനിലും കയറി ഇറാനെ അടിച്ചു. ടെഹാറാന്റെ ആണവ ശക്തിയുടെ തലയെടുക്കുമെന്ന് പണ്ടേ പ്രഖ്യാപനം നടത്തിയിട്ടുണ്ട് ഇസ്രയേല്‍. എവിടെ ഒളിപ്പിച്ചാലും അവിടെക്കയറി തകര്‍ക്കുമെന്ന് മൊസാദും കട്ടായം പറഞ്ഞിട്ടുള്ളതാണ്. അതാണ് ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്.
ലബനനും ഇസ്രയേലിന് നേരെ ആക്രമണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. ലബനന്‍ ഓരോ ബാഗം ടാര്‍ഗറ്റ് ചെയ്ത് ആ ഭാഗത്ത് തുരുതുരാ മിസൈല്‍ ആക്രമണം നടത്തി അവിടം കത്തിക്കുകയാണ് ഇസ്രയേല്‍. ഇത് ഹിസ്ബുള്ളയുടെ താളം തെറ്റിക്കുന്നു. വീണ്ടും പുനര്‍നിര്‍മ്മിക്കാനാകാത്ത വിധം ഹിസ്ബുള്ള കേന്ദ്രങ്ങള്‍ തകര്‍ത്തെറിയുകയാണ്. ഗാസയിലെ ഹമാസിനെ പിന്തുണയ്ക്കുന്നതില്‍ നിന്ന് മാറി ഇസ്രയേലുമായുള്ള പൂര്‍ണ്ണ യുദ്ധത്തിലേക്ക് മാറിയിരിക്കുകയാണ് ഹിസ്ബുള്ള. ഇതൊരു അസ്തിത്വ പോരാട്ടമായി മാറിയെന്ന് ഹിസ്ബുള്ള സിറിയന്‍ അനുകൂല ലെബനീസ് വാര്‍ത്താ ഔട്ട്‌ലെറ്റ് ആഡ്ദിയാറിനോട് പറഞ്ഞു. ഇസ്രായേല്‍ തങ്ങളുടെ സൈനിക നീക്കം ഗാസയില്‍ നിന്ന് ലബനന്റെ വടക്കന്‍ മേഖലയിലേക്ക് തിരിച്ചിരിക്കുന്നു.
ലെബനനിലെ ഗ്രൗണ്ട് തന്ത്രങ്ങള്‍ക്കായി വടക്കന്‍ ഇസ്രായേലില്‍ അഭ്യാസങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം IDF ന്റെ 9ആം ബ്രിഗേഡിനോട് സംസാരിച്ച പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു, യുദ്ധം കേന്ദ്രം വടക്കോട്ട് മാറുകയാണ്. ഞങ്ങള്‍ ഞങ്ങളുടെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍, വടക്ക് ഒരു പ്രധാന ദൗത്യം അവശേഷിക്കുന്നു: സുരക്ഷ പുനഃസ്ഥാപിക്കുക, താമസക്കാരെ അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കുക.IDF ലെബനനിലേക്ക് പ്രവേശിക്കുന്നത് മുച്ചൂടും മുടിക്കാനാണ്. ഹിസ്ബുള്ളയ്‌ക്കെതിരായ ഏത് യുദ്ധത്തിലും ഇസ്രയേലിന്റെ ലക്ഷ്യം ലെബനന്‍ ഭീകര സംഘത്തെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുകയായിരിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചു.
ഇസ്രയേലിന്റെ നിര്‍ണായക സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ സ്‌ഫോടകശേഷിയുള്ള നിരവധി ഡ്രോണുകള്‍ തൊടുത്തിരുന്നു. ഹിസ്ബുള്ളയുടെ വജ്രായുധം കറ്റിയൂഷ റോക്കറ്റുകളാണ്. ഇത് തൊടുക്കുന്ന ഹിസ്ബുള്ള കേന്ദ്രങ്ങള്‍ കണ്ടെതത്ി തകര്‍ക്കുകയാണ് ഐഡിഎഫ് നീക്കം. തുരങ്കങ്ങളിലാണ് ഇത് ഒളിപ്പിക്കുന്നത്. അവിടെ നിന്ന് തന്നെയാണ് തൊടുക്കുന്നതും. ഈ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ മൊസാദ് ഇറങ്ങിയിട്ടുണ്ട്.
ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രയേല്‍ ശക്തമായ വ്യോമാക്രമണം നടത്തുകയാണ്. ഹിസ്ബുള്ള, ഇസ്രയേലിന് നേര്‍ക്ക് റോക്കറ്റുകളും മിസൈലുകളും തൊടുക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്റ് റിപ്പോര്‍ട്ട് ഉണ്ട്. പിന്നാലെ വടക്കന്‍ ഇസ്രയേലില്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങുകയും ചെയ്തു. ഹിസ്ബുള്ളയുടെ സൈനിക കമാന്‍ഡര്‍ ഫുവാദ് ഷുക്‌റിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള പ്രശ്‌നം കൂടുതല്‍ വഷളായത്. തങ്ങളുടെ കമാന്‍ഡര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ വ്യക്തമായ പ്രകോപനമായും യുദ്ധമാണെന്നുമാണ് ഹിസ്ബുള്ള കണക്കാക്കുന്നത്.
ഇതിനിടെ ഗാസയില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രായേല്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 19 സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 34 പേരാണ് കൊല്ലപ്പെട്ടത്. യുഎന്നിന്റെ സ്‌കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിന് സമീപത്തുണ്ടായിരുന്ന രണ്ട് വീടുകളും പൂര്‍ണമായി തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ ആറ് പേര്‍ യുഎന്‍ ജീവനക്കാരാണ്. ഒളിത്താവളമായും ആക്രമണത്തിന് പദ്ധതികളിടാനും സ്‌കൂളുകളെ ഹമാസ് മറയാക്കുന്നുണ്ടെന്നാണ് ഇസ്രായേലിന്റെ ആരോപണം. ഇതിനാല്‍ ഇടയ്ക്കിടെ ഗാസയിലെ സ്‌കൂളുകള്‍ക്ക് നേരെ ഇസ്രായേല്‍ കനത്ത ആക്രമണമാണ് നടത്താറുള്ളത്.
ഇക്കഴിഞ്ഞ ബുധനാഴ്ച തെക്കന്‍ ഗാസയിലെ നഗരമായ ഖാന്‍ യൂനിസിന് സമീപമുള്ള ഒരു വീടിന് നേരെയും ഇസ്രായേലിന്റെ ആക്രമണം ഉണ്ടായി. 21 വയസ്സ് വരെ പ്രായമുള്ള ആറ് സഹോദരന്മാരും സഹോദരിമാരും ഉള്‍പ്പെടെ 11 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട ഗാസയിലെ യുദ്ധം ഇപ്പോള്‍ 11ാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രായേലും ഹമാസ് സായുധ സംഘവും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാനായി നടത്തിയ അന്താരാഷ്ട്ര ഇടപെടലുകളൊന്നും തന്നെ ഫലം കണ്ടില്ല.
ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 41,000ത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെടുകയും 95,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഒക്‌ടോബര്‍ 7ന് തെക്കന്‍ ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെടുകയും 250ഓളം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസിനെ നശിപ്പിക്കും വരെ യുദ്ധം തുടരുമെന്ന് ഇസ്രായേല്‍ പരസ്യ പ്രഖ്യാപനം നടത്തിയത്.
https://www.facebook.com/Malayalivartha