Widgets Magazine
19
Sep / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലെബനനിലെ ഇലക്ട്രോണിക് സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ അടിയന്തര യോഗം വിളിച്ച് ഐക്യരാഷ്ട്ര സഭ രക്ഷാസമിതി...


പള്‍സര്‍ സുനി ഇന്ന് വിചാരണക്കോടതിയില്‍ ജാമ്യ അപേക്ഷ നല്‍കും...നാളെ സുനിയുടെ അപേക്ഷ പരിഗണിച്ചേക്കും


സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്...ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞു... ഒരു ഗ്രാമിന് 6850 രൂപയാണ് വില... ഒരു പവൻ സ്വർണത്തിന് 54, 800 രൂപ നൽകണം...


സ്ഫോടനത്തില്‍ ലബനനിലെ ഇറാന്‍ സ്ഥാനപതിക്ക് ഗുരുതരമായി പരിക്കേറ്ററ്റു... അമാനിയുടെ ഒരു കണ്ണ് പൂര്‍ണമായും നഷ്ടപ്പെട്ടതായും മറ്റേ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട്...


യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചു...ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ... ഭര്‍ത്താവിന്റെ ശരീരത്തില്‍ ബ്രഹ്‌മരക്ഷസ്...ഒഴിപ്പിക്കാൻ പൂജ...യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...

ഇസ്രായേലിനെതിരായ സൈനിക പ്രവർത്തനങ്ങളുടെ അഞ്ചാംഘട്ടത്തിലേക്ക് തങ്ങൾ കടന്നിരിക്കുകയാണെന്ന് ഹൂതികൾ.... മിസൈൽ ലഭിച്ചത് എവിടെനിന്ന്?

17 SEPTEMBER 2024 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

ലെബനനിലെ ഇലക്ട്രോണിക് സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ അടിയന്തര യോഗം വിളിച്ച് ഐക്യരാഷ്ട്ര സഭ രക്ഷാസമിതി...

സ്ഫോടനത്തില്‍ ലബനനിലെ ഇറാന്‍ സ്ഥാനപതിക്ക് ഗുരുതരമായി പരിക്കേറ്ററ്റു... അമാനിയുടെ ഒരു കണ്ണ് പൂര്‍ണമായും നഷ്ടപ്പെട്ടതായും മറ്റേ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട്...

ലോകം മുഴുവൻ ഒന്നടങ്കം നടുങ്ങി...അതിത്രില്ലറുകളായ സിനിമക്കഥകളെ പോലും വെല്ലുന്ന ആക്രമണം...മൊസാദ് പ്രത്യേക കോഡ് അയച്ചതോടെ 3000 പേജറുകളിലെ സ്‌ഫോടക വസ്തുക്കള്‍ ഒരേസമയം പൊട്ടിത്തെറിച്ചു...

കേട്ട് കേൾവി പോലുമില്ലാതെ യുദ്ധ മുറകളും ആക്രമണവും...ഇസ്രയേലും ഹിസ്ബുള്ളയും ഹമാസും പയറ്റി കൊണ്ട് ഇരിക്കുന്നത്... പേജര്‍ ആക്രമണത്തിന് പിന്നില്‍...തന്ത്രങ്ങളുടെ രാജാക്കന്‍മാരായ മൊസാദ് തന്നെ...

ലെബനന് പിന്നാലെ, സിറിയയിലും ഹിസ്ബുള്ള പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് ദുരന്തം; പേജിറുകളുടെ സപ്ലൈ ചെയിനിനകത്ത് കടന്നുകയറി ഹാക്ക് ചെയ്ത് ആക്രമണം..?

ഇസ്രായേലിനെതിരായ സൈനിക പ്രവർത്തനങ്ങളുടെ അഞ്ചാംഘട്ടത്തിലേക്ക് തങ്ങൾ കടന്നിരിക്കുകയാണെന്ന് ഹൂതികൾ പ്രഖ്യാപിച്ചിരിക്കുന്നു. ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയതിന് പിന്നാലെ ഹൂതികൾ ചെങ്കടലിൽ ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾ ആക്രമിക്കുന്നുണ്ട്.

മിസൈൽ സാങ്കേതിക വിദ്യയിൽ കാര്യമായ പുരോഗതിയാണ് ഹൂതികൾ കൈവരിച്ചതെന്ന് പുതിയu ആക്രമണം അടിവരയിടുന്നു. ഹൂതികളുടെ ആക്രമണം തടയാൻ അമേരിക്കയുടെയും ബ്രിട്ടന്റെയുമെല്ലാം യുദ്ധക്കപ്പലുകൾ ചെങ്കടലിലുണ്ട്. ഈ കപ്പലുകളെയും അയേൺ ഡോം അടക്കമുള്ള ഇസ്രായേലിന്റെ സ്വയംപ്രതിരോധ സംവിധാനങ്ങളെയും മറികടന്നാണ് മിസൈൽ ഇസ്രായേലിലേക്ക് പ്രവേശിച്ചത്.

 

 

ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങളും അമേരിക്കയുടെ ബ്രിട്ടന്റെയും പ്രതിരോധ നടപടികളും ഹൂതികളെ പിന്തിരിപ്പിക്കില്ലെന്ന് ആക്രമണശേഷം ഹൂതി നേതാവ് യഹ്‍യ സാരീ വ്യക്തമാക്കുകയുണ്ടായി. തുടർന്നും വലിയ ആക്രമണങ്ങൾക്കാണ് ഇവർ പദ്ധതിയിടുന്നത്. അടിച്ചമർത്തപ്പെട്ട ഫലസ്തീൻ ജനതക്കുള്ള പിന്തുണ തുടരുമെന്നും ഹൂതികൾ ആവർത്തിക്കുന്നു.

കഴിഞ്ഞ ജൂലൈയിൽ ഹൂതികൾ തെൽ അവീവ് ലക്ഷ്യമാക്കി ഡ്രോണുകൾ തൊടുത്തുവിട്ടിരുന്നു. ആക്രണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മിസൈൽ ലഭിച്ചത് എവിടെനിന്ന്?
ഇറാന്റെ പിന്തുണയോടെയാണ് യെമനിലെ സായുധ വിഭാഗമായ ഹൂതികളുടെ പ്രവർത്തനം. നൂതന ഡ്രോണുകൾ, ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ, കപ്പൽ വിരുദ്ധ ആയുധങ്ങൾ എന്നിവയെല്ലാം ഹൂതികളുടെ കൈവശമുണ്ടെന്നാണ് വിവരം.

ഏകദേശം 2000 കിലോമീറ്റർ ദൂരപരിധിയുള്ള ഭൂതല ഉപരിതല ബാലിസ്റ്റിക് മിസൈലായ തൂഫാൻ അടക്കമുള്ളവ തങ്ങളുടെ കൈവശമുണ്ടെന്ന് ഹൂതി വക്താവ് നേരത്തേ പറഞ്ഞിരുന്നു. തങ്കീൽ, അഖീൽ, ഖുദ്സ് 4 എന്നീ മിസൈലുകളും ഇവരുടെ ആയുധശേഖരത്തിലുണ്ട്. 900 കിലോമീറ്റർ റേഞ്ചും 20 കിലോഗ്രാം ഭാരവും വഹിക്കാവുന്ന ഷഹീദ് ഡ്രോണുകളും സയാദ് ഡ്രോണുമെല്ലാം ശത്രുക്കൾക്ക് ഭീഷണി ഉയർത്തുന്നവയാണ്. മെഡിറ്റേറിയൻ കടൽ വരെ എത്താൻ കഴിയുന്ന ആയുധങ്ങൾ ഹൂതികളുടെ കൈവശമുണ്ടെന്നാണ് മുതിർന്ന അമേരിക്കൻ സൈനിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നത്.

 

ഹൂതികൾക്ക് ബാലിസ്റ്റിക് മിസൈലടക്കമുള്ളവ ഇറാനിൽനിന്നാണ് വരുന്നതെന്ന് അമേരിക്ക ആരോപിക്കുന്നു. ബുർഖാൻ, ഖുദ്സ് 1 തുടങ്ങിയ മിസൈലുകളിലെല്ലാം ഇറാൻ മുദ്രകൾ ഇവർ കണ്ടെത്തിയിട്ടുണ്ട്. ഇറാന്റെ ആയുധങ്ങളോ പരിശീലനമോ ബുദ്ധിശക്തിയോ ഇല്ലാതെ ഹൂതികൾക്ക് ഈ നിലയിൽ പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് കാംബ്രിഡ്ജ് സർവകലാശാലയിലെ മിഡിൽ ഈസ്റ്റ് വിദഗ്ധൻ ഡോ. എലിസബത്ത് കെൻഡൽ പറയുന്നു. കരയിലൂടെയാണ് ഹൂതികൾക്കുള്ള ആയുധങ്ങൾ കടത്തുന്നത്. വിവിധ യുദ്ധങ്ങൾക്കിടയിലും നിരവധി ആയുധങ്ങൾ ഇവർ സംഭരിച്ചിട്ടുണ്ട്. യെമൻ സർക്കാറിന്റെ ആയുധശേഖരണത്തിൽനിന്നും നിരവധി ആയുധങ്ങൾ ഹൂതികൾ കടത്തിയിരുന്നു.

അതേസമയം, തങ്ങൾ ഹൂതികൾക്ക് ഹൈപ്പർസോണിക് മിസൈലുകൾ നൽകിയിട്ടില്ലെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. ഇറാനിൽനിന്ന് യെമനിലേക്ക് എത്താൻ ഒരാൾക്ക് ഒരാഴ്ച സമയം വേണം. ഈ മിസൈൽ അവിടെ എങ്ങനെ എത്തും. യെമനിന് നൽകാനായി ഞങ്ങളുടെ കൈവശം അത്തരത്തിലുള്ള മിസൈൽ ഇല്ലെന്നും പ്രസിഡന്റ് പറഞ്ഞു. റഷ്യയാണ് പുതിയ മിസൈൽ നൽകിയതെന്ന ആരോപണവും ഉയരുന്നുണ്ട്. തെൽ അവീവിന് നേരെയുള്ള ആക്രമണത്തിന് ഹൂതികൾ കനത്ത വില നൽകേണ്ടി വരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. അതേസമയം, ഹൂതി ആക്രമണത്തെ പിന്തുണച്ചുകൊണ്ട് ഹമാസും ഹിസ്ബുല്ലയും രംഗത്തുവന്നു. ഗസ്സ മുനമ്പിലെ നമ്മുടെ ജനങ്ങൾക്ക് നേരെയുള്ള ക്രൂരതകൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രായേലിന് സുരക്ഷിതത്വം അനുഭവിക്കാൻ സാധിക്കില്ലെന്ന് ഹമാസ് പറഞ്ഞു.

 

ഹൂതികളുടേത് സുപ്രധാനവും ഫലപ്രദവുമായ ആക്രമണമാണെന്ന് ലെബനാനിലെ സായുധ വിഭാഗമായ ഹിസ്ബുല്ല വ്യക്തമാക്കി. ഇസ്രായേലിന്റെ ബലഹീനതയും ദുർബലതയുമാണ് ഇത് തുറന്നുകാട്ടിയതെന്നും അവർ കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്‌സ് 758.7 പോയിന്റ് നേട്ടത്തോടെ 83,706.93ലാണ് വ്യാപാരം  (19 minutes ago)

സങ്കടക്കാഴ്ചയായി... വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ വാഹനാപകടം.... പിതാവിനും മകള്‍ക്കും ദാരുണാന്ത്യം....  (30 minutes ago)

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ നാളെ പുനരാരംഭിക്കും...  (47 minutes ago)

രാജസ്ഥാനിലെ ദൗസയില്‍ രണ്ടര വയസ്സുകാരി കുഴല്‍ക്കിണറില്‍ വീണു... രക്ഷിക്കാനുള്ള ശ്രമം ഊര്‍ജ്ജിതത്തില്‍...  (1 hour ago)

നാല് വര്‍ഷത്തിനു ശേഷം യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് അര ശതമാനം കുറച്ചു  (1 hour ago)

ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... ഗ്യാസ് കുറ്റി ചോര്‍ന്നതറിയാതെ സ്വിച്ചിട്ടപ്പോള്‍ തീ ആളിപ്പടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

തൃശൂര്‍ ദേശീയപാതയില്‍ തൃപ്രയാര്‍ സെന്ററിനടുത്ത് കണ്ടെയ്നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ .....ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ ... ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നു..പ്രാര്‍ഥനയിൽ മലയാളി താരങ്ങൾ..  (1 hour ago)

വിദേശത്ത് നിന്നെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....  (2 hours ago)

ലെബനനിലെ ഇലക്ട്രോണിക് സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ അടിയന്തര യോഗം വിളിച്ച് ഐക്യരാഷ്ട്ര സഭ രക്ഷാസമിതി...  (2 hours ago)

കായികാധ്യാപിക പ്രീതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃ മാതാവിനും തടവും പിഴയും ശിക്ഷ വിധിച്ച് കോടതി  (2 hours ago)

ആവേശത്തോടെ... ഇന്ത്യ - ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം...ഗൗതം ഗംഭീര്‍ പരിശീലകനായശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര  (3 hours ago)

ആലപ്പുഴ പൂച്ചാക്കലില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (3 hours ago)

സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

കാസര്‍കോട് കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞ് വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends