Widgets Magazine
15
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ ബസ് സ്റ്റാന്‍ഡിലേക്കു പോയ നഴ്‌സിങ് കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം


ഭക്തിസാന്ദ്രമായി സന്നിധാനം.... കൈകള്‍ കൂപ്പി ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരവിളക്ക് ദര്‍ശനം നടത്തി....


താരസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനം ഒഴിയുന്നതായി നടൻ ഉണ്ണി മുകുന്ദൻ... പ്രൊഫഷണൽ ജീവിതത്തിലെ സമ്മർദ്ദങ്ങൾ മാനസികാരോ​ഗ്യത്തെ അടക്കം ബാധിച്ചുവെന്നും നടൻ...


ബോബി ചെമ്മണൂരിന് വി.ഐ.പി. പരിഗണനയെന്ന് സൂചന...മൂന്നു വി.ഐ.പികള്‍ ജയിലില്‍ സന്ദര്‍ശിച്ചുവെന്നാണ് വിവരം... ഇവരുടെ പേരുകള്‍ സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല...


ആരാണ് ഈ ഗോപൻ സ്വാമി...ഗോപൻസ്വാമി ജീവിതം ആരംഭിച്ചത് നെയ്ത്ത് തൊഴിലാളിയായി... പിന്നീട് ചുമട്ടുതൊഴിലാളിയുമായി... ഗോപൻസ്വാമിയാകുന്നതിനു മുൻപ് മണിയനെന്ന പേരായിരുന്നു...

കേട്ട് കേൾവി പോലുമില്ലാതെ യുദ്ധ മുറകളും ആക്രമണവും...ഇസ്രയേലും ഹിസ്ബുള്ളയും ഹമാസും പയറ്റി കൊണ്ട് ഇരിക്കുന്നത്... പേജര്‍ ആക്രമണത്തിന് പിന്നില്‍...തന്ത്രങ്ങളുടെ രാജാക്കന്‍മാരായ മൊസാദ് തന്നെ...

18 SEPTEMBER 2024 04:21 PM IST
മലയാളി വാര്‍ത്ത

തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ളയുടെ(Hezbollah) അംഗങ്ങൾ ഉപയോഗിച്ച വയർലെസ് ഉപകരണങ്ങൾ രാജ്യവ്യാപകമായി പൊട്ടിത്തെറിച്ചു. ലോകത്തെ മുഴുവൻ നടുക്കി കൊണ്ട് ആണ് ഈ വാർത്തകൾ പരന്നത്. കേട്ട് കേൾവി പോലുമില്ലാതെ യുദ്ധ മുറകളും ആക്രമണവും ആണ് ഇസ്രയേലും ഹിസ്ബുള്ളയും ഹമാസും പയറ്റി കൊണ്ട് ഇരിക്കുന്നത്. ലോകം മുഴുവൻ ഭയത്തോടെ ഉറ്റു നോക്കുകയാണ് യുദ്ധത്തെ. ഏത് നിമിഷവും തലയ്ക്ക് മുകളിൽ ഷെല്ലുകൾ പതിക്കാമെന്നുള്ള ഭയത്തിൽ ജീവിക്കുന്ന കുറെ ജീവനുകൾ . ബോംബ് വന്ന തകരുന്നതിന്റെയും റോക്കറ്റുകളുടെയും ചുറ്റിലും വേർപെട്ട ശരീര ഭാഗങ്ങളുടയെയും രക്തക്കറകളുടെയും കാഴ്ചകൾ അവർ കണ്ടു തുടങ്ങിയിട്ട് ഒരു വർഷത്തോളം ആകുന്നു.

 

കൺമുപിൽ ഉറ്റവരെ നഷ്ടപ്പെടുമ്പോൾ നിലവിളിക്കും എന്നല്ലാതെ ഒന്നും ചെയ്യാൻ സാധിക്കാതെ കണ്ടു നില്ക്കാൻ വിധിക്കപ്പെട്ടവർ . യുദ്ധം നമ്മൾ കരുതുന്നതിലും അതിഭീകരമാണ് . വാർത്തകൾ നമ്മൾ കൊടുക്കുമ്പോഴും അതിന്റെ നൂറിരട്ടിയാണ് അവിടെയുള്ളവർ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നത്. ഇതെല്ലം എന്നവസാനിക്കും എന്നുള്ളതും ഒരു വലിയ ചോദ്യ ചിഹ്നമാണ്..? ഓരോ തവണയും ചർച്ചകൾ നടക്കുമ്പോൾ അല്പം ആശ്വാസം ഉണ്ടാകുമെങ്കിലും മറു സൈഡിൽ വലിയ ആക്രമണം ആണ് സംഭവിക്കുന്നത് എന്നുള്ളതാണ് . ഇപ്പോൾ ഉണ്ടായിരിക്കുന്ന പേജർ ആക്രമണവും ഏറെ ഞെട്ടലുണ്ടാക്കുന്നതാണ്. മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. നാലായിരത്തോളം പേർക്ക് പരിക്കേറ്റു,

അതിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. ലോകത്തെ അത്ഭുതപ്പെടുത്തിയ പേജര്‍ ആക്രമണത്തിന് പിന്നില്‍ തന്ത്രങ്ങളുടെ രാജാക്കന്‍മാരായ മൊസാദ് തന്നെയാണ് എന്നുള്ളത് 100 ശതമാനം ഉറപ്പാണ് . കാരണം അങ്ങനെയാണ് മൊസാദിന്റെ പ്രവർത്തനങ്ങൾ . കഴിഞ്ഞ ഒക്ടോബർ ഏഴിന് ഇസ്രയേലിന്റെ അതിശക്തരിൽ ശക്തരായ അയേൺ ഡോമിനെ പോലും തകർത്തു കൊണ്ടായിരുന്നു ഹമാസിന്റെ ഡ്രോണുകൾ പതിച്ചത് . അത് അങ്ങേയറ്റം ഇസ്രയേലിനെ അടക്കം തല താഴ്ത്തിച്ച സംഭവം ആയിരുന്നു. അതിന് ശേഷം ഇനിയൊരു ചെറിയ ആക്രമണം പോലും ഉണ്ടാകാതെ പഴുതടച്ച നീക്കങ്ങൾ ആണ് ഇസ്രായേൽ നടത്തി കൊണ്ട് ഇരിക്കുന്നത്.

 

ലോകം ഇന്ന് വരെ കണാത്ത യുദ്ധമുറയാണ് കഴിഞ്ഞ ദിവസം ഹിസ്ബുല്ല നേരിടേണ്ടി വന്നത്. ആയിരക്കണക്കിന് പേജറുകള്‍ ഒരേ സമയം പൊട്ടിത്തെറിച്ച സംഭവം അസാധാരണങ്ങളില്‍ അസാധാരണമായതാണ്. ഈ ആക്രമണത്തിന് പിന്നില്‍ തന്ത്രങ്ങളുടെ രാജക്കന്‍മാരായ ഇസ്രായേല്‍ ചാരസംഘടന മൊസാദ് ആണെന്നാണ് സൂചന. ഇക്കാര്യം ഹിസ്ബുല്ല ആരോപിക്കുമ്പോള്‍ അത് ഇസ്രായേല്‍ നിഷേധിക്കുന്നുമില്ല. ലോകചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത ഇലക്ട്രോണിക് ആക്രമണമാണ് നടന്നത്. ഇതിന് തിരിച്ചടി നല്‍കുമെന്നാണ് ഹിസ്ബുല്ലയുടെ പ്രഖ്യാപനം. അതേസമയം ആരോപണം ഇസ്രയേലിന് നേര്‍ക്ക് ഉന്നയിച്ചോടെ മധ്യേഷ്യ വീണ്ടും കലുഷിതമാകുമോ എന്നതിലാണ് ആശങ്ക.

ഇറാന്‍ പിന്തുണയുള്ള ലെബനീസ് സായുധ സംഘമാണ് ഹിസ്ബുല്ല. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാല്‍ ശത്രുവിന് ലൊക്കേഷന്‍ കണ്ടെത്തി ആക്രമിക്കാന്‍ എളുപ്പമാകുമെന്ന് കരുതിയാണ് പഴയകാല പേജര്‍ യന്ത്രങ്ങള്‍ ഹിസ്ബുല്ല ഇപ്പോഴും ഉപയോഗിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് പേജറുകള്‍ പൊട്ടിത്തെറിച്ചുള്ള സ്‌ഫോടനെ മൊസാദ് ആസൂത്രണം ചെയ്തത് എന്നാണ് സൂചന.ഇത്തരത്തില്‍ ആയിരക്കണക്കിന് യന്ത്രങ്ങളാണ് ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്. ഇതോടെ ഹിസ്ബുല്ലയുടെ ആശയവിനിമയ ശൃംഖല തകര്‍ക്കപ്പെട്ടു. തീര്‍ത്തും അപ്രതീക്ഷിതവും ഇതുവരെ ഉണ്ടായിട്ടില്ലാത്തതുമായ ഈ ആക്രമണം ആസൂത്രിതമെന്നാണ് ഹിസ്ബുല്ല വിലയിരുത്തുന്നത്. പിന്നാലെ തങ്ങളുടെ പ്രഖ്യാപിത ശത്രു ഇസ്രയേലിന് നേരെ അവര്‍ ആരോപണവും ഉന്നയിച്ചു.

 

ഈ യുദ്ധമുറ ഇസ്രായേലാണ് സ്വീകരിച്ചതെങ്കിലും അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നതാണ് വസ്തുത. ലോകം മൊബൈല്‍ ഫോണുകള്‍ കീഴടക്കുന്നതിന് മുമ്പ് പോപ്പുലറായിരുന്ന ആശയവിനിമയ ഉപകരമായിരുന്നു പേജര്‍.ചാരഭീഷണി ഉള്ളതു കൊണ്ടാണ് കാലഹരണപ്പെട്ട ഈ പേജറുകള്‍ ഹിസ്ബുള്ള ഉപയോഗിച്ചിരുന്നത്. എന്നാല്‍ അവിരെയും ഞെട്ടിച്ച സ്‌ഫോടമാണ് ഉണ്ടായിരിക്കുന്നത്. ഇത്തരമൊരു ആക്രമണം എങ്ങനെ നടപ്പാക്കി എന്നതിനെക്കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ ഉണ്ടെങ്കിലും ഇതിനു പിന്നില്‍ ഇസ്രായേല്‍ ആണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടക്കാട് ബീച്ച് റോഡ് റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (38 minutes ago)

മത്സ്യവുമായി പോയ ഓട്ടോറിക്ഷ അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (41 minutes ago)

സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം....  (55 minutes ago)

അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ ബസ് സ്റ്റാന്‍ഡിലേക്കു പോയ നഴ്‌സിങ് കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍... പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പ്ലസ് ടു പരീക്ഷയ്‌ക്കൊപ്പം  (1 hour ago)

മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍  (1 hour ago)

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു....  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... ഭര്‍ത്താവ് തുടര്‍ച്ചയായി നിറത്തിന്റെ പേരില്‍ നടത്തിയ അവഹേളനം സഹിക്ക വയ്യാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി....  (2 hours ago)

കണ്ണീരോടെ.... പീച്ചി ഡാം റിസര്‍വോയറില്‍ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു  (2 hours ago)

ഭക്തിസാന്ദ്രമായി സന്നിധാനം.... കൈകള്‍ കൂപ്പി ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരവിളക്ക് ദര്‍ശനം നടത്തി....  (3 hours ago)

അച്ഛനും മകനും തമ്മിലുണ്ടായ വഴക്കിനിടെ സ്വന്തം മകനെ തലക്കടിച്ച് കൊലപ്പെടുത്തി അച്ഛന്‍  (9 hours ago)

ലോസാഞ്ചല്‍സില്‍ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു; കാട്ടുതീ അണയ്ക്കാന്‍ വെള്ളത്തിന് പകരം ഉപയോഗിക്കുന്നത് ?  (10 hours ago)

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു, ബഹ്റൈനിൽ മരിച്ചത് തൃശൂർ സ്വദേശി  (10 hours ago)

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: തിരച്ചില്‍ നടത്തിയിട്ടും കണ്ടുപിടിക്കാന്‍ കഴിയാത്തവരെ മരിച്ചവരായി കണക്കാക്കാന്‍ സര്‍ക്കാര്‍ തീരുമാനം  (11 hours ago)

എം.ടി. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും നാടിന്റെയും മനസാക്ഷി: മന്ത്രി എം. ബി. രാജേഷ്  (11 hours ago)

Malayali Vartha Recommends