Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്...


കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് ആരംഭിച്ചേക്കും...


കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...


മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...


ജീവനെടുത്ത് ജോലിഭാരം, അന്നയുടെ മരണത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്...ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍...

വടക്കന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചു... വിവിധ യുദ്ധമുറകളില്‍ വിദഗ്ധരായ, ആയിരക്കണക്കിന് സൈനികരുള്ള 98-ാം ഡിവിഷനും കൂട്ടത്തിൽ

20 SEPTEMBER 2024 10:08 AM IST
മലയാളി വാര്‍ത്ത

More Stories...

ലെബനോന് ഇനി ഭയക്കുന്നത് ആണവ കിണറുകളെ...നിലവിലെ ആയുധ ഹയറാർക്കിയിൽ ഏറ്റവും മുകളിൽ നിൽക്കുന്ന അണ്വായുധങ്ങൾ?

അടുത്ത് പൊട്ടിത്തറിക്കുന്നത് എന്താണ്.? ഫ്രിഡ്ജ് ആണോ ടിവിയാണോ മൊബൈല്‍ ഫോണ്‍ ആണോ ... ഭീതിയിലാണ് ലബനന്‍ ജനത...ഇലക്ട്രോണിക് വസ്തുക്കളെ ഭയപ്പാടോടെയാണ് ലെബനീസ് ജനത നോക്കിക്കാണുന്നത്...

ആദ്യം പേജര്‍ സ്ഫോടനം പിന്നെ വാക്കി ടോക്കികള്‍..! ഇനി സംഭവിക്കുന്നത് യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ്..! ഇന്ത്യ അടക്കം നിരീക്ഷണത്തിൽ..!

അമേരിക്ക അത് സമ്മതിച്ചു...ഇറാന്റെയോ ഹിസ്ബുള്ളയുടെയോ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ ഇസ്രായേലിനൊപ്പം; നിലപാടറിയിച്ച് യുഎസ്....

ഭയചകിതരായി ജനങ്ങൾ മൊബൈൽ ഫോണുകൾ എറിഞ്ഞ് കളയുന്നു: ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ വാക്കി-ടോക്കികളും, ലാന്റ് ഫോണുകളും പൊട്ടിത്തെറിക്കുന്നു...

പേജര്‍-വോക്കി സ്‌ഫോടനങ്ങളിലൂടെ ഹിസ്ബുള്ളയെ മാനസികമായി തകര്‍ത്തിരിക്കയാണ് ഇസ്രായേല്‍. ഇതിന് പിന്നാലെ ലെബനനില്‍ വ്യോമാക്രമണവും നടത്തിയിരിക്കയാണ് അവര്‍. മൊബൈല്‍ ഫോണുകള്‍ക്ക് പകരം ഹിസ്ബുല്ല അണികള്‍ വാര്‍ത്തവിനിമയത്തിന് ഉപയോഗിച്ച പേജറുകളും വാക്കി ടോക്കികളും രണ്ടുദിവസത്തിനിടെ കൂട്ടമായി പൊട്ടിത്തെറിച്ച് നിരവധി പേര്‍ മരിക്കുകയും ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ യുദ്ധസന്നാഹമാണ് എങ്ങും.

തായ്‌വാന്‍ കമ്പനിയുടെ പേരിലാണെങ്കിലും ഇവ നിര്‍മിച്ചത് ഹംഗറിയിലാണെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. എന്നാല്‍, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്രായേല്‍ ഏറ്റെടുത്തില്ലെങ്കിലും മറ്റാരുമാകാന്‍ സാധ്യതയില്ലെന്നുറപ്പാണ്. അതോടെയാണ് ഇസ്രായേലിനെതിരെ ഹിസ്ബുല്ല നേതാവ് യുദ്ധപ്രഖ്യാപനം നടത്തിയിട്ടുണ്ട്. അരലക്ഷത്തിലേറെ ഇസ്രായേലികള്‍ നേരത്തെ നാടുവിട്ട വടക്കന്‍ ഇസ്രായേലിലെ സൈനിക കേന്ദ്രത്തിനു നേരെ ആക്രമണം നടത്തുകയും ചെയ്തു. രണ്ടുപേര്‍ കൊല്ലപ്പെട്ട ആക്രമണങ്ങളില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

 

കഴിഞ്ഞ ഒക്ടോബറില്‍ ഗസ്സയില്‍ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ലബനാനില്‍നിന്ന് ഹിസ്ബുല്ലയും തിരിച്ച് ഇസ്രായേലും ആക്രമണം തുടരുന്നുണ്ട്. ലബനാനില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഹിസ്ബുല്ല കമാന്‍ഡര്‍ ഫുആദ് ശുക്ര്‍ ഉള്‍പ്പെടെ പ്രമുഖരും കൊല്ലപ്പെട്ടവരില്‍ പെടും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തി മറ്റു സംവിധാനങ്ങളിലേക്ക് മാറാന്‍ ഹസന്‍ നസ്‌റുല്ലയാണ് മാസങ്ങള്‍ക്ക് മുമ്പ് അണികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

5,000 പേജറുകള്‍ ഇതിന്റെ ഭാഗമായി ഇറക്കുമതി ചെയ്തു. ഇവയാണ് കൂട്ടമായി ദുരന്തം വിതച്ചത്. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ ടെഹ്‌റാനില്‍ കൊല്ലപ്പെട്ടതിന് ഇതുവരെയും നേരിട്ട് പ്രതികാരം ചെയ്യാത്ത ഇറാന്‍ ഇതിന്റെ പേരില്‍ ഹിസ്ബുല്ല യുദ്ധമുഖത്തിറങ്ങണമെന്ന് താല്‍പര്യപ്പെടാന്‍ സാധ്യതയില്ലെന്നുറപ്പാണ്. ആശയവിനിമയ സംവിധാനങ്ങള്‍ അപ്പാടെ തകര്‍ക്കപ്പെട്ടത് ഹിസ്ബുല്ലയെ ഏറെ പ്രതിരോധത്തിലാക്കി.

ഹിസ്ബുല്ലയടക്കം മറുചേരിയിലുള്ളവരുടെ ആശയവിനിമയ സംവിധാനങ്ങളടക്കം ചോര്‍ത്തിയെടുക്കുന്നതില്‍ ഇസ്രായേല്‍ വിജയം വരിച്ചിട്ടുണ്ട്. അതിനിടെ പേജറുകളും വോകി ടോകികളും വിമാനങ്ങളില്‍ കൊണ്ടുപോകുന്നത് വിലക്കി ലബനാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഉത്തരവ് പുറത്തിറക്കി. പൊട്ടിത്തെറി സാധ്യത സംശയിക്കുന്ന പേജറുകള്‍ ഉള്‍പ്പെടെയുള്ള ആശയവിനിമയ ഉപകരണങ്ങള്‍ പരിശോധിക്കാനും നശിപ്പിക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ലബനാന്‍ സൈന്യം 'എക്‌സി'ല്‍ അറിയിച്ചു.

 

 

അതിനിടെ പേജര്‍-വാക്കിടോക്കി സ്‌ഫോടനപരമ്പരകള്‍ക്കുപിന്നാലെ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനില്‍ വ്യാഴാഴ്ച ഇസ്രയേലിന്റെ വ്യോമാക്രമണം. ഹിസ്ബുള്ളയുടെ തിരിച്ചടിയില്‍ പടിഞ്ഞാറല്‍ ഗലീലിയിലെ യാരയില്‍ രണ്ട് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. എട്ടു പട്ടാളക്കാര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ലെബനനിലെ ചിഹിനെ, തയിബെ, ബില്‍ദ, മെയിസ്, ഖിയാം എന്നിവിടങ്ങളിലെ ഹിസ്ബുള്ള താവളങ്ങളിലാണ് ഇസ്രയേല്‍ ബോംബിട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ ഇസ്രയേലിലെ മൂന്ന് സേനാകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹിസ്ബുള്ള റോക്കറ്റും ഡ്രോണുകളുമയച്ചു. ഡ്രോണ്‍ ആക്രമണത്തിലാണ് നയേല്‍ ഫ്വാര്‍സി (43), തോമര്‍ കെരെന്‍ (20) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ഈ ആക്രമണത്തിനുപിന്നാലെ യുദ്ധകേന്ദ്രം ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയിലേക്കു മാറ്റുകയാണെന്ന് പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞിരുന്നു. പശ്ചിമേഷ്യയെ അസ്വസ്ഥമാക്കിക്കൊണ്ട് ഗാസയ്‌ക്കൊപ്പം ലെബനനും സമ്പൂര്‍ണയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതിയുണ്ടാക്കുന്നതാണ് ഗാലന്റിന്റെ പ്രസ്താവന.

വടക്കന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചതായി ഗാലന്റ് പറഞ്ഞു. വിവിധ യുദ്ധമുറകളില്‍ വിദഗ്ധരായ, ആയിരക്കണക്കിന് സൈനികരുള്ള 98-ാം ഡിവിഷനും കൂട്ടത്തിലുണ്ട്. ഹമാസിന്റെ ശക്തികേന്ദ്രമായ തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ നിര്‍ണായകമുന്നേറ്റം നടത്തിയത് ഈ സേനാവിഭാഗമാണ്. ഗാസയിലെ യുദ്ധത്തിന്റെ തീവ്രത കുറച്ച് അവിടെ വിന്യസിച്ചിരിക്കുന്ന കൂടുതല്‍ സേനാംഗങ്ങളെ വടക്കന്‍ അതിര്‍ത്തിയിലേക്ക് എത്തിക്കാനും പദ്ധതിയുണ്ട്.

 

 

ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയുമായി 11 മാസമായിത്തുടരുന്ന സംഘര്‍ഷത്തിനിടെ വടക്കന്‍ അതിര്‍ത്തിയില്‍നിന്ന് പലായനംചെയ്ത പതിനായിരക്കണക്കിന് ഇസ്രയേലുകാരെ അവരുടെ വീടുകളിലേക്ക് തിരികെയെത്തിക്കുമെന്ന് ബുധനാഴ്ചത്തെ സുരക്ഷായോഗത്തിനുശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിജ്ഞചെയ്തു. ഹിസ്ബുള്ളയുമായുള്ള സംഘര്‍ഷം നയതന്ത്രശ്രമങ്ങളിലൂടെ പരിഹരിക്കണമെന്ന അന്താരാഷ്ട്രസമൂഹത്തിന്റെ ആവശ്യം ഇസ്രയേല്‍ തള്ളിക്കളഞ്ഞിരുന്നു.രണ്ട് ദിവസങ്ങളിലായി ലബനനില്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള എന്നന ഭീകരസംഘടന അവരുടെ ചരിത്രത്തില്‍ ഇന്നോളം നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയേയയാണ് അഭിമുഖീകരിക്കുന്നത്. തീവ്രവാദ സംഘടനയുടെ അടിവേര് തന്നെ ഇസ്രയേല്‍ മാന്തിപ്പറിച്ചു എന്ന് തന്നെ പറയേണ്ടി വരും. പുറംലോകവുമായി യാതൊരു തരത്തിലുമുള്ള ആശയവിനിമയത്തിന് ഒരു വഴിയുമില്ലാതെ കുഴങ്ങുകയാണ് ഹിസ്ബുള്ള ഭീകരര്‍.

തങ്ങള്‍ക്ക് ആയുധങ്ങളും പണവും പരിശീലനവും എല്ലാം നല്‍കുന്ന ഇറാനുമായി ഒരു തരത്തിലുമുള്ള ബന്ധം സ്ഥാപിക്കാന്‍ ഹിസ്ബുള്ള നേതൃത്വത്തിന് ഇപ്പോള്‍ കഴിയുന്നുമില്ല. കഴിഞ്ഞ ദിവസങ്ങളിലായി ലബനനില്‍ നടന്ന ആക്രമണങ്ങള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് ഹിസ്ബുള്ള നേതാക്കള്‍. ആക്രമണത്തില്‍ ഹിസ്ബുള്ള നേതൃനിരയിലെ നിരവധി പേര്‍ കൊല്ലപ്പെട്ടിരിക്കാം എന്ന് തന്നെയാണ് പൊതുവേ കരുതപ്പെടുന്നത്. അത് ആരൊക്കെയാണ് എന് കാര്യം വരും ദിവസങ്ങളില്‍ മാത്രമേ അറിയാനും കഴിയുകയുള്ളൂ.

ലബനനിലെ ഹിസ്ബുളള നേതൃത്വം അപ്പാടെ ചിതറിത്തെറിക്കപ്പെട്ട അവസ്ഥയിലാണ് ഇപ്പോഴുളളത്. അത് സമയം ഇറാന്‍ ആകട്ടെ ഈ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലുമാണ്. ഹമാസിന്റെ പരമോന്നതസ നേതാവായിരുന്ന ഇസ്മായില്‍ ഹനിയ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ ഏറ്റവും സുരക്ഷിതമായ സൈനിക ഗസ്റ്റ്ഹൗസിനുള്ളില്‍ കൊല്ലപ്പെട്ടതിന്റെ നാണക്കേടില്‍ നിന്ന് ഇറാന് ഇനിയും മോചിതരാകാന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ ഹനിയ കൊല്ലപ്പെട്ടതിന് തൊട്ട് പിന്നാലെ ഇസ്രയേലിനോട് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള ഖമേനി യുദ്ധം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യുദ്ധം നടത്താന്‍ കഴിയാതെ പോയത് ഇറാന് കൂടുതല്‍ ക്ഷീണം ചെയ്തിട്ടുണ്ട്.

 

ലബനനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനത്തില്‍ ഇറാന്റെ സ്ഥാനപതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നിട്ടും ശക്തമായ ഭാഷയില്‍ പ്രതികരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇറാന്‍. അതേ സമയം ഇസ്രയേല്‍ സൈനിക നേതൃത്വം ഹിസ്ബുള്ളയുമായി നേരിട്ടുള്ള യുദ്ധത്തിന് തയ്യാറായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നെതന്യാഹുവും പ്രതിരോധമന്ത്രി യവ് ഗാലന്റും ഉള്‍പ്പെടെയുള്ളവര്‍ സൈനിക മേധാവികളോട് വടക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ എത്തിക്കാന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ്.

ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയിലാണ് ലബനന്‍ സ്ഥിതി ചെയ്യുന്നത്. യുദ്ധത്തില്‍ പുതിയൊരു ഘട്ടത്തിന് തുടക്കം കുറിക്കുകയാണ് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ ലബനനില്‍ ഉണ്ടായ സ്ഫോടനങ്ങളെ കുറിച്ച് പ്രത്യേക പരാമര്‍ശം നടത്തിയില്ലെങ്കിലും ഇസ്രയേല്‍ സൈന്യത്തേയും രഹസ്യാന്വേഷണ ഏജന്‍സികളേയും താന്‍ അഭിനന്ദിക്കുന്നതായി അറിയിച്ചത് ഒരു പക്ഷെ പരോക്ഷമായി ലബനനില്‍ നടത്തിയ ഓപ്പറേഷന്‍ വിജയിച്ചതിന്റെ പേരിലാണോ എന്ന് സ്വാഭാവികമായും സംശയിക്കേണ്ടി വരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിലെ ഇരട്ടയാര്‍ ടണലില്‍ ഒഴുക്കില്‍പ്പെട്ട പന്ത്രണ്ടുകാരനായി തെരച്ചില്‍ ഊര്‍ജ്ജിതം  (3 minutes ago)

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തി....  (25 minutes ago)

ചരിത്രകാരനും ചരിത്ര ഗവേഷകനുമായ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു...  (27 minutes ago)

ലെബനോന് ഇനി ഭയക്കുന്നത് ആണവ കിണറുകളെ...നിലവിലെ ആയുധ ഹയറാർക്കിയിൽ ഏറ്റവും മുകളിൽ നിൽക്കുന്ന അണ്വായുധങ്ങൾ?  (40 minutes ago)

കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്  (54 minutes ago)

അറ്റ്‌ലാന്റയുമായി ആഴ്‌സണല്‍ സമനില വഴങ്ങി....പുതിയ കോച്ച് ഹാന്‍സി ഫ്‌ലിക്കിന് കീഴില്‍ ബാഴ്‌സലോണക്ക് ആദ്യ തോല്‍വി  (54 minutes ago)

ഡെലിവറി വൈകിയതില്‍ ഉപഭോക്താവ് വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് ഡെലിവറി ബോയ് ജീവനൊടുക്കി...  (56 minutes ago)

നാട്ടിലെ എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമായിരുന്ന സഹിലിന്റെ വേര്‍പാട് തീരാനൊമ്പരമായി..  (1 hour ago)

ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇ പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ചു റേഷന്‍ വാങ്ങിയ മുന്‍ഗണനാ കാര്‍ഡുകളിലെ അംഗങ്ങള്‍ ഇനി മസ്റ്ററിങ് ചെയ്യേണ്ടതില്ലെന്ന് ഭക്ഷ്യ വകുപ്പ്...  (1 hour ago)

ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ഭാഗികമായി അവസാനിപ്പിച്ചു... ശനിയാഴ്ച മുതല്‍ അത്യാഹിത വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനം  (1 hour ago)

ചേര്‍ത്തലയില്‍ യുവാവിനെ ആക്രമിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍  (1 hour ago)

മദീനയിലെ പ്രവാസികൾക്ക് നൊമ്പരമായി അബ്ദുൽ സത്താറിന്റെയും, മകളുടെയും അപകട മരണം:- നാടിനെ ഞെട്ടിച്ച ദുരന്തം; ഖബറടക്കത്തിന് ഒഴുകിയെത്തി ജനം...  (2 hours ago)

മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുക പതിവ്.... ആലപ്പുഴ തലവടിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു, ഭാര്യയ്ക്കും മകനും ഗുരുതര പൊള്ളല്‍  (2 hours ago)

വടക്കന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചു... വിവിധ യുദ്ധമുറകളില്‍ വിദഗ്ധരായ, ആയിരക്കണക്കിന് സൈനികരുള്ള 98-ാം ഡിവിഷനും കൂട്ടത്തിൽ  (2 hours ago)

മരം വെട്ടുന്നതിടെ കാല്‍ വഴുതി വീണ് മരംവെട്ടു തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു...  (2 hours ago)

Malayali Vartha Recommends