Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് ... നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം...


എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്...


കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് ആരംഭിച്ചേക്കും...


കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...


മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...

ലെബനോന് ഇനി ഭയക്കുന്നത് ആണവ കിണറുകളെ...നിലവിലെ ആയുധ ഹയറാർക്കിയിൽ ഏറ്റവും മുകളിൽ നിൽക്കുന്ന അണ്വായുധങ്ങൾ?

20 SEPTEMBER 2024 11:53 AM IST
മലയാളി വാര്‍ത്ത

More Stories...

ലെബനോനിൽ ഇസ്രായേൽ ചെങ്കീരികൾ ഇറങ്ങി ..!തൊട്ടാൽ തീർക്കാൻ നെതന്യാഹുവിൻ്റെ ഉത്തരവ്..! ഡിവിഷൻ 98 സർവ്വതും തീർക്കും

വടക്കന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചു... വിവിധ യുദ്ധമുറകളില്‍ വിദഗ്ധരായ, ആയിരക്കണക്കിന് സൈനികരുള്ള 98-ാം ഡിവിഷനും കൂട്ടത്തിൽ

അടുത്ത് പൊട്ടിത്തറിക്കുന്നത് എന്താണ്.? ഫ്രിഡ്ജ് ആണോ ടിവിയാണോ മൊബൈല്‍ ഫോണ്‍ ആണോ ... ഭീതിയിലാണ് ലബനന്‍ ജനത...ഇലക്ട്രോണിക് വസ്തുക്കളെ ഭയപ്പാടോടെയാണ് ലെബനീസ് ജനത നോക്കിക്കാണുന്നത്...

ആദ്യം പേജര്‍ സ്ഫോടനം പിന്നെ വാക്കി ടോക്കികള്‍..! ഇനി സംഭവിക്കുന്നത് യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ്..! ഇന്ത്യ അടക്കം നിരീക്ഷണത്തിൽ..!

അമേരിക്ക അത് സമ്മതിച്ചു...ഇറാന്റെയോ ഹിസ്ബുള്ളയുടെയോ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ ഇസ്രായേലിനൊപ്പം; നിലപാടറിയിച്ച് യുഎസ്....

നിലവിലെ പശ്ചിമ ഏഷ്യൻ സംഘർഷത്തിൽ കേന്ദ്ര സ്ഥാനത്താണ് കേവലം 22,145 കിലോമീറ്റർ സ്ക്വയർ വിസ്തൃതിയും, വെറും ഒരു കോടിയിൽ താഴെ മാത്രം ജന സംഖ്യയുമുള്ള ഇസ്രായേൽ എന്ന കൊച്ചു രാജ്യം ..രൂപികൃത മായ കാലം മുതൽ ദശകങ്ങൾ പഴക്കമുള്ള ശത്രുത മൂലം കിഴക്കേ മെഡിറ്ററേനിയൻ പ്രദേശമൊന്നാകെയും ,പേർഷ്യൻ ഗൾഫിലും വൈരികൾ ഉള്ള ഈ രാജ്യം,അത് കൊണ്ട് തന്നെ തങ്ങളുടെ നില നിൽപ്പിനായ് വൻ തോതിലുള്ള സൈനിക ശക്തിയാണ് കാലങ്ങളായി സ്വായത്തമാക്കി വെച്ചിരിക്കുന്നതും ..എന്നാൽ പരമ്പരാഗത ആയുധങ്ങളുടെ ശേഖരത്തിനുമപ്പുറം അതി മാരകമായ ആണവായുധങ്ങളുടെ ഒരു രഹസ്യ കലവറ തന്നെ ഇസ്രായേലിൻറ്റെ കൈവശമുണ്ടെന്നാണ് അന്തർ ദേശിയ ചാര ഏജൻസികളുടെയും ,അവരുടെ എതിരാളികളുടെയും വിശ്വാസം..തൽഫലമായി അറബ് മേഖലയിൽ ഇസ്രായേൽ ഏർപ്പെടുന്ന ഏതൊരു യുദ്ധവും ലോകത്തിനെ ആശങ്കപ്പെടുത്തുന്നതും ജൂത രാജ്യം വികസിപ്പിച്ചു എന്ന് കരുതപ്പെടുന്ന ഈ ബോംബുകൾ നിർമിക്കുന്ന ഒരു കേന്ദ്രത്തിൻ്റെ പ്രവർത്തനമാണ് ,ദക്ഷിണ ഇസ്രായേലിലെ നെഗേവ് മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ടെൽ അവീവിൻ്റെ ആദ്യ ആണവ ലാബും ,വിശ്വ ശാക്തിക ഭൂപടത്തിൽ ഇസ്രായേലിനെ ഒരു അപ്രഖ്യാപിത ആണവ ശക്തിയായി അടയാളപെടുത്താൻ സഹായിച്ചതുമായ നെഗേവ് ന്യൂക്ലിയർ റിസർച് ഫെസിലിറ്റി അഥവാ ഡിമോണ ആണവ പ്ലാൻറ്റായിരുന്നു അത് ..

 

 

ഇസ്രായേലി ന്യൂ ക്ലിയർ ബോംബുകളുടെ ആക്ടിവേഷൻ സെൻറ്ററും പശ്ചിമ ഏഷ്യയെ ഭയപ്പെടുത്തുന്നതുമായ ഇസ്രായേലിൻ്റെ ഒരു മാരക ആണവ കേന്ദ്രവുമെന്നു ആഗോള വാർത്ത മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുമായ ഈ ലാബിനെ പറ്റിയാണ് .ഒപ്പം ഈ കേന്ദ്രത്തിൻറ്റെ സ്ഥാപനത്തിലേക്ക് ഇസ്രായിലിനെ നയിച്ച കാരണങ്ങളെ പറ്റിയും അതിനവർ സ്വീകരിച്ച മറ്റു നടപടികളെ പറ്റിയും നമുക്ക് കൂടുതൽ അടുത്തറിയാം

പലസ്തീൻ സംഘർഷം തുടരവെ ഇസ്രയേലിന്റെ സൈനികമായ ശേഷിയെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രാസായുധങ്ങളും ജൈവായുധ പദ്ധതികളുമുൾപ്പെടെ വളരെ വിപുലമായ ആയുധ പദ്ധതികൾ ഇസ്രയേലിനുണ്ടെന്നു കരുതിപ്പോരുന്നു.എന്നാൽ നിലവിലെ ആയുധ ഹയറാർക്കിയിൽ ഏറ്റവും മുകളിൽ നിൽക്കുന്ന അണ്വായുധങ്ങൾ?

ഇസ്രയേലിന്റെ അണ്വായുധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നുമൊരു പുകമറയിലാണ് നിന്നിട്ടുള്ളത്. ഇവയുണ്ടെന്നോ ഇല്ലെന്നോ ഇസ്രയേൽ ഒരിക്കലും അംഗീകരിച്ചിട്ടോ നിഷേധിച്ചിട്ടോ ഇല്ല.‌ പക്ഷേ ലോകത്ത് നല്ലൊരു ശതമാനം വിദഗ്ധർ ഇസ്രയേൽ ആണവശക്തിയാണെന്നു പറയുന്നു. അങ്ങനെയെങ്കിൽ ലോകത്തെ ഒൻപതാമത്തെ ആണവശക്തിയാണു രാജ്യം. ആണവ നിർവ്യാപന കരാറിൽ ഒരിക്കലും ഒപ്പുവയ്ക്കാൻ ഇസ്രയേൽ തയാറായിട്ടില്ല എന്നതും വസ്തുത.

1969ൽ യുഎസിൽ നിന്നു ഫാന്റം വിമാനം വാങ്ങിയപ്പോൾ അന്നത്തെ യുഎസ് ആഭ്യന്തര സെക്രട്ടറി ഹെൻറി കിസിഞ്ജറിന് ഇസ്രയേൽ ഒരു വാക്കുകൊടുത്തു. മധ്യപൂർവദേശത്ത് ആദ്യമായി അണ്വായുധങ്ങൾ കൊണ്ടുവരുന്നത് തങ്ങളായിരിക്കില്ലെന്നായിരുന്നു ആ വാക്ക്. അതിനു മറ്റൊരു ധ്വനി കൂടിയുണ്ടായിരുന്നു. തങ്ങളുടെ അയൽരാജ്യങ്ങളാരെങ്കിലും അണ്വായുധം വികസിപ്പിച്ചാൽ തങ്ങളും വികസിപ്പിക്കുമെന്ന ധ്വനി.

 


ബെഗിൻ ഡോക്ട്രീൻ എന്ന നയമനുസരിച്ച് തങ്ങളുടെ എതിരാളികളാരെങ്കിലും അണ്വായുധ ശേഷി വികസിപ്പിക്കാൻ ശ്രമിച്ചാൽ അതു മുളയിലേ നുള്ളാൻ ശ്രമിക്കുന്നത് ഇസ്രയേലിന്റെ ശീലമാണ്. 1981 ജൂൺ 7നു ഇറാക്കിലെ ഓസിറാഖിലുള്ള ആണവ റിയാക്ടർ ഇതുപോലെ തകർത്തെറിഞ്ഞു.ഇവിടെ അണ്വായുധം വികസിപ്പിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഇത്. 2018 ൽ സിറിയയിലെ അൽ കിബർ ആണവകേന്ദ്രവും ഇസ്രയേലിന്റെ ഫൈറ്റർ ജെറ്റുകൾ‌ തകർത്തു. ഇറാനിലെ ആണവ റിയാക്ടറുകളിൽ വൈറസ് ആക്രമണം നടത്തുന്നതും അവിടത്തെ ആണവ ശാസ്ത്രജ്ഞരുടെ കൊലപാതകങ്ങളിൽ മൊസാദിനുള്ള കൈയുമെല്ലാം ഇതോടു ചേർത്താണു കൂട്ടിവായിക്കപ്പെടുന്നത്.

ഇസ്രയേലിനു 90 പ്ലൂട്ടോണിയം ന്യൂക്ലിയർ ആയുധങ്ങളുണ്ടെന്നും 100 മുതൽ 200 വരെ ആയുധങ്ങളുണ്ടാക്കാനുള്ള പ്ലൂട്ടോണിയം ശേഷി ഉണ്ടെന്നുള്ളതും ശക്തമായ അഭ്യൂഹമാണ്. എന്നാൽ ഇസ്രയേൽ സ്വന്തം നിലയിൽ ആണവായുധ പരീക്ഷണങ്ങളൊന്നും ഇതുവരെ ശ്രദ്ധ തേടുന്ന തരത്തിൽ നടത്തിയിട്ടുമില്ല. യൂറോപ്പിലെ മറ്റു ചില രാജ്യങ്ങളുടെ സഹായത്തോടെ ഇസ്രയേൽ പരീക്ഷണങ്ങൾ നടത്തിയെന്നു വാദിക്കുന്നവരുണ്ട്. രാഷ്ട്രീരൂപീകരണത്തിനു ശേഷം രണ്ടു പതിറ്റാണ്ടോളം ഇവർ ഫ്രാൻസിനെയാണ് ഇക്കാര്യത്തിൽ ആശ്രയിച്ചതെന്നും എന്നാൽ 1967 ലെ ആറുദിന യുദ്ധത്തിനു ശേഷം ഫ്രാൻസ് ഇക്കാര്യത്തിൽ ഇസ്രയേലുമായുള്ള സഹകരണം നിർത്തിയെന്നും പറയപ്പെടുന്നു. ഇതിനു ശേഷം സ്വന്തം നിലയിൽ തന്നെ ആണവായുധങ്ങൾ വികസിപ്പിച്ചു. 1979 ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സംഭവിച്ച വേലാ സംഭവം ഇസ്രയേലിന്റെ ആണവായുധ പരീക്ഷണമാണെന്നും വാദങ്ങളുണ്ടായിട്ടുണ്ട്.

 

 

ഇസ്രയേലിലെ ഡിമോണയിലുള്ള നെഗേവ് ന്യൂക്ലിയർ റിസർച് സെന്ററിലാണു ആണവായുധത്തിനു വേണ്ടിയുള്ള പ്ലൂട്ടോണിയം നിർമിചക്കപ്പെടുന്നതെന്നു കരുതുന്നു. സ്വാഭാവിക യുറേനിയം പ്രക്രിയകൾക്കു വിധേയമാക്കിയ ശേഷം പ്ലൂട്ടോണിയം വേർതിരിച്ചെടുക്കുന്ന രീതിയാണ് ഡിമോണയിലെ റിയാക്ടറിൽ. വർഷം 10 കിലോയോളം പ്ലൂട്ടോണിയം ഉത്പാദിപ്പിക്കാൻ റിയാക്ടറിനു ശേഷിയുണ്ടെന്ന് യുഎസ് കോൺഗ്രസിനു വേണ്ടി 1980ൽ നടത്തിയ ഒരു പഠനം പറയുന്നു.1960ൽ യുഎസിൽ നിന്നു 300 കിലോഗ്രാം യുറേനിയം ഇസ്രയേലിനു ലഭിച്ചതായി അഭ്യൂഹങ്ങളുണ്ട്.

മധ്യ ഇസ്രയേലിൽ ശോറെഖ് ന്യൂക്ലിയർ റിസർച് സെന്റർ എന്ന സ്ഥാപനത്തിൽ വിവിധ ആണവ പരീക്ഷണങ്ങൾ നടക്കുന്നതായും ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. ആണവായുധങ്ങളെ വഹിക്കാനുള്ള ശേഷിയും ഇസ്രയേലിനു ധാരാളമാണ്. എഫ് 15, എഫ് 16, എഫ് 35 തുടങ്ങിയ യുഎസ് നിർമിത വിമാനങ്ങൾക്ക് ന്യൂക്ലിയർ ഗ്രാവിറ്റി ബോംബുകൾ ഏറ്റാൻ ശക്തിയുണ്ട്. എഫ് 15 വിമാനത്തിനു 3500 കിലോമീറ്ററാണ് റേഞ്ച്. 2024 അതിനൂതന സ്റ്റെൽത്ത് സംവിധാനങ്ങുള്ള വിമാനങ്ങൾ യുഎസിൽ നിന്നു വാങ്ങാനും ഇസ്രയേലിനു കരാറുണ്ട്.

കടൽമാർഗമുള്ള സൈനികരീതികൾ ഇസ്രയേലിനു കുറവാണെങ്കിലും അവരുടെ കൈയിലുള്ള ആറ് ഡോൾഫിൻ ക്ലാസ് മുങ്ങിക്കപ്പലുകൾക്ക് അണ്വായുധ വാഹകശേഷിയുണ്ടെന്നു വിദഗ്ധർ പറയുന്നു, ഇക്കാര്യത്തിൽ ഉറപ്പില്ല. ഇസ്രയേലിന്റെ ആവനാഴിയിലുള്ള ജെറിക്കോ രണ്ട്, ജെറിക്കോ മൂന്ന് വിമാങ്ങൾക്കും അണ്വായുധ പോർമുനകളെ വഹിക്കാമെന്നു കരുതപ്പെടുന്നു. യഥാക്രമം 1500, 4000 കിലോമീറ്ററുകൾ റേഞ്ച് ഉള്ളവയാണ് ഇവ. ഇത്തരത്തിൽ നൂറോളം മിസൈലുകൾ ഇസ്രയേലിന്റെ ആയുധപ്പുരയിലുണ്ടത്രേ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിലെ ഇരട്ടയാര്‍ ടണലില്‍ ഒഴുക്കില്‍പ്പെട്ട പന്ത്രണ്ടുകാരനായി തെരച്ചില്‍ ഊര്‍ജ്ജിതം  (9 minutes ago)

കെഎസ്ആര്‍ടിസി ബസും മീന്‍ലോറിയും കൂട്ടിയിടിച്ച് മലപ്പുറത്ത് ഒരാള്‍ക്ക് പരുക്ക്  (43 minutes ago)

സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് ... നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം...  (1 hour ago)

വന്‍ നേട്ടത്തോടെ വ്യാപാരം... 84,000 പോയിന്റ് കടന്ന് സെന്‍സെക്സ്...  (1 hour ago)

ലെബനോനിൽ ഇസ്രായേൽ ചെങ്കീരികൾ ഇറങ്ങി ..!തൊട്ടാൽ തീർക്കാൻ നെതന്യാഹുവിൻ്റെ ഉത്തരവ്..! ഡിവിഷൻ 98 സർവ്വതും തീർക്കും  (1 hour ago)

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തി....  (2 hours ago)

ചരിത്രകാരനും ചരിത്ര ഗവേഷകനുമായ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു...  (2 hours ago)

ലെബനോന് ഇനി ഭയക്കുന്നത് ആണവ കിണറുകളെ...നിലവിലെ ആയുധ ഹയറാർക്കിയിൽ ഏറ്റവും മുകളിൽ നിൽക്കുന്ന അണ്വായുധങ്ങൾ?  (2 hours ago)

കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്  (2 hours ago)

അറ്റ്‌ലാന്റയുമായി ആഴ്‌സണല്‍ സമനില വഴങ്ങി....പുതിയ കോച്ച് ഹാന്‍സി ഫ്‌ലിക്കിന് കീഴില്‍ ബാഴ്‌സലോണക്ക് ആദ്യ തോല്‍വി  (2 hours ago)

ഡെലിവറി വൈകിയതില്‍ ഉപഭോക്താവ് വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് ഡെലിവറി ബോയ് ജീവനൊടുക്കി...  (2 hours ago)

നാട്ടിലെ എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമായിരുന്ന സഹിലിന്റെ വേര്‍പാട് തീരാനൊമ്പരമായി..  (3 hours ago)

ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇ പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ചു റേഷന്‍ വാങ്ങിയ മുന്‍ഗണനാ കാര്‍ഡുകളിലെ അംഗങ്ങള്‍ ഇനി മസ്റ്ററിങ് ചെയ്യേണ്ടതില്ലെന്ന് ഭക്ഷ്യ വകുപ്പ്...  (3 hours ago)

ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ഭാഗികമായി അവസാനിപ്പിച്ചു... ശനിയാഴ്ച മുതല്‍ അത്യാഹിത വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനം  (3 hours ago)

ചേര്‍ത്തലയില്‍ യുവാവിനെ ആക്രമിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍  (3 hours ago)

Malayali Vartha Recommends