Widgets Magazine
24
Sep / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ സ്വര്‍ണ വില ഇന്നും വര്‍ധിച്ചു...സ്വർണവില പുതിയ റെക്കോര്‍ഡില്‍ എത്തി... 55,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 20 രൂപയാണ് കൂടിയത്...


ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ഭാവി ഉച്ചകോടി... നരേന്ദ്ര മോദി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.... ദ്വിരാഷ്ട്ര പരിഹാരം മാത്രമേ മേഖലയിൽ ശാശ്വതമായ സമാധാനവും സ്ഥിരതയും നൽകൂവെന്ന് പറഞ്ഞ മോദി...


പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതം! ഇസ്രയേലിന് എതിരെ തുറന്നയുദ്ധ പ്രഖ്യാപനവുമായി ഹിസ്ബുള്ള... ഉന്നത കമാന്‍ഡറുടെ ശവസംസ്‌കാര ചടങ്ങിനിടെയായിരുന്നു പ്രഖ്യാപനം...


അന്‍വര്‍ തല്‍ക്കാലം അടങ്ങി.. പിണറായി വിജയനുമായി കൂട്ടുവെട്ടി എന്നാണ് അന്‍വര്‍ വ്യക്തമാക്കുന്നത്....നേരത്തെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമായിരുന്നു ഇത്..


വൈകുന്നേരം 5.30-ക്ക് കിഴക്കേ കോട്ടയിൽ നിന്നാൽ... സൂര്യൻ പത്മനാഭ സ്വാമിക്ഷേത്രത്തിലെ ഗോപുരത്തിന്റെ മധ്യത്തിലുള്ള താഴിക കുടത്തിന്റെ പിറകിലായി കാണാൻ സാധിക്കും....മണിക്കൂറുകൾ മാത്രം...

ജോ ബൈഡന് മോദി കൊടുത്ത സമ്മാനം കണ്ടോ..? ലക്ഷങ്ങൾ വില വരുന്നത് പിന്നിൽ ഈ ടീം..!

23 SEPTEMBER 2024 01:00 PM IST
മലയാളി വാര്‍ത്ത

രാജ്യങ്ങളിലെ തലവന്മാർക്ക് നൽകാൻ എന്തെകിലും ഒരു സമ്മാനം എല്ലാ യാത്രയിലും സമ്മാനിക്കാറുണ്ട്.

ആകർഷകവും അതിലേറെ പ്രാധാന്യം അർഹിക്കുന്ന സമ്മാനങ്ങൾ ആകും അവ. ഇപ്പോൾ മൂന്നു ദിവസത്തെ യു എസ് സന്ദർശനത്തിന് എത്തിയ നരേന്ദ്രമോഡി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഭാര്യക്കും ഇന്ത്യയിൽ നിന്നുമുള്ള വിശിഷ്ട സമ്മാനങ്ങൾ നൽകിയിരിക്കുകയാണ് .ഇപ്പോൾ സമൂഹ മാധ്യമങ്ങൾ അടക്കം ഈ സമ്മങ്ങൾ എന്താണെന്നും അവയുടെ പ്രത്യേകത എന്താണെന്നും അന്വേഷിക്കുകയാണ്.

പൂർണമായും കൈകൊണ്ട് നിർമ്മിച്ച പുരാതനമായ ഒരു ട്രെയിൻ മോഡലാണ് ബൈഡന് സമ്മാനിച്ചതെങ്കിൽ പ്രഥമ വനിതയ്‌ക്ക് നൽകിയത് ജമ്മു കശ്മീരിൽ നിന്നുള്ള അതിമനോഹരമായ പഷ്മിന ഷാളാണ്. മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശന വേളയിലാണ് അദ്ദേഹം സമ്മാനങ്ങൾ കൈമാറിയത്. വെള്ളി കൊണ്ട് നിർമ്മിച്ച ട്രെയിൻ മഹാരാഷ്‌ട്രയിൽ നിന്നുള്ള കരകൗശല വിദഗ്ധർ വിദഗ്‌ധമായി രൂപകല്പന ചെയ്‌ത അപൂർവവും അസാധാരണവുമായ ഒരു കലാസൃഷ്ടിയാണ്. 92.5% വെള്ളിയിൽ നിർമ്മിച്ച ഈ ട്രെയിനിൽ കൊത്തുപണികളും ഫിലിഗ്രി വർക്ക് തുടങ്ങിയ പരമ്പരാഗത ലോഹനിർമ്മാണ കലരീതിയും പ്രദർശിപ്പിക്കുന്നു.

 

കൂടാതെ ഈ സൃഷ്ടി സ്റ്റീം ലോക്കോമോട്ടീവ് യുഗത്തോടുള്ള ആദരവുകൂടിയാണ്. കൂടാതെ ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ ബന്ധത്തെയും ഈ ട്രെയിൻ സൂചിപ്പിക്കുന്നുണ്ട്.
ട്രെയിനിന്റെ വശങ്ങളിൽ “ദൽഹി – ഡെലാവെയർ” എന്നും എഞ്ചിന്റെ വശങ്ങളിൽ “ഇന്ത്യൻ റെയിൽവേകൾ” എന്നും ആലേഖനം ചെയ്തിട്ടുണ്ട്.

അതേ സമയം പ്രഥമ വനിതയായ ജിൽ ബൈഡനുള്ള ഷാൾ ജമ്മു കശ്മീരിലെ കരകൗശല വിദഗ്ധർ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട പരമ്പരാഗത സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തുന്നിയെടുത്തതാണ്. ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള ചാങ്താങ്കി ആടിൽ നിന്നാണ് ഷാൾ നിർമ്മിക്കുന്നതിന് ആവശ്യമായ രോമങ്ങൾ എടുക്കുന്നത്.തുടർന്ന് ഈ രോമങ്ങളെ നൂലാക്കി അവർ നെയ്ത് ഷാളാക്കുന്നു. സസ്യങ്ങളിൽ നിന്നും ധാതുക്കളിൽ നിന്നും വേർതിരിച്ചെടുക്കുന്ന പ്രകൃതിദത്ത ചായങ്ങളാണ് ഇവയ്‌ക്ക് മനോഹരമായ നിറങ്ങൾ സമ്മാനിക്കുന്നത്. ഇത് ജമ്മു കശ്മീരിൽ ശൈത്യകാല കോട്ടിനൊപ്പം ഉപയോഗിച്ചു വരുന്നു.

 

 

 

കൂടാതെ ആധുനിക ഡിസൈനർമാർ, പുതിയ നിറങ്ങൾ പാറ്റേണുകൾ, കൂടാതെ ഫ്യൂഷൻ ശൈലികൾ പോലും ഷാളുകൾ നിർമ്മിക്കുന്നതിൽ പരീക്ഷിക്കുന്നുണ്ട്. ഏറെ ഗുണനിലവാരവും സമാനതകളില്ലാത്ത സൗന്ദര്യവുമുള്ളതുമാണ് പഷ്മിന ഷാൾ. പാഷ്മിന ഷാളുകൾ പരമ്പരാഗതമായി ജമ്മുകശ്മീരിൽ നിന്നുള്ള പേപ്പിയർ മാഷെ ബോക്സുകളിലാണ് പായ്‌ക്ക് ചെയ്യുന്നത്. പേപ്പർ പൾപ്പ്, പശ, മറ്റ് പ്രകൃതിദത്ത വസ്തുക്കൾ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് ഈ ബോക്സുകൾ കൈകൊണ്ട് നിർമ്മിച്ചിരിക്കുന്നത്. കശ്മീരിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന തനതായ കലാസൃഷ്ടിയാണ് മാഷെ ബോക്സും എന്നതാണ് ഇതിന്റെ സവിശേഷത.

അതേസമയം ഇന്ത്യയിലേക്ക് അമൂല്യമായ 297 പുരാവസ്തുക്കള്‍ തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കിയതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.. ഇന്ത്യയും യുഎസും സാംസ്‌കാരിക സ്വത്തുക്കളുടെ അനധികൃത കടത്ത് തടയുന്നതിനും പുരാതന വസ്തുക്കള്‍ അവയുടെ ഉത്ഭവ സ്ഥലത്തേക്ക് തിരികെ നല്‍കുന്നതിനുമുള്ള കരാറില്‍ നേരത്തെ ഒപ്പുവച്ചിരുന്നു. എക്‌സ് അക്കൗണ്ടിലൂടെയാണ് അമേരിക്കന്‍ പ്രസിഡന്റിന് നരേന്ദ്രമോദി നന്ദി അറിയിച്ചത്. ഡെലവേയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിക്കിടെ പ്രസിഡന്റ് ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബൈഡന്‍ വില്‍മിങ്ടണിലെ അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ചയ്‌ക്ക് ആതിഥേയത്വം വഹിച്ചു. ക്വാഡ് മീറ്റിംഗ് പൂര്‍ത്തിയാക്കിയ ശേഷം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടക്കുന്ന ഉച്ചകോടിയെ അഭിസംബോധന ചെയ്യാന്‍ മോദി ന്യൂയോര്‍ക്കിലേക്ക് പോയി. അവിടെ ലോംഗ് ഐലന്‍ഡില്‍ നടക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി പരിപാടിയില്‍ പങ്കെടുക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, അര്‍ദ്ധചാലകങ്ങള്‍ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികളുടെ സിഇഒമാരുമായും നരേന്ദ്ര മോദി ചര്‍ച്ച നടത്തും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂരം വിവാദത്തില്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് നാളെ തന്റെ കൈയ്യിലെത്തുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഗുണ്ടാ പോലീസുകാര്‍ വകുപ്പിന്റെ ഐശ്വര്യം; വകുപ്പ് മന്ത്രിയുടെ തനിക്കൊണം പുറത്ത്  (4 hours ago)

ലബനന്‍ നഗരങ്ങള്‍ കത്തിച്ച് ഐ ഡി എഫ്; ഹിസ്ബുള്ളകളെ ചുട്ടെരിച്ചു  (4 hours ago)

സിപിഎം അതിന്റെ അന്ത്യം അടുത്തതോടെ ഏത് ബൂര്‍ഷ്വാ പാര്‍ട്ടിയിലുമെന്നപ്പോലെ, അളിഞ്ഞ് കെട്ട് നാറുകയാണ്  (4 hours ago)

പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പുകളിലെ പദ്ധതികളുടെ ജില്ലാതല അവലോകനവും സർക്കാരിൻ്റെ നാലാം നൂറുദിന കർമ പരിപാടികളുടെ വിലയിരുത്തലും; മന്ത്രി ഒ ആർ കേളുവിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് നടക്കു  (5 hours ago)

തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിജയിച്ചതിന് പിന്നിലെ യഥാര്‍ത്ഥ കാരണം സിപിഎമ്മും ബിജെപിയും തമ്മില്‍ നടത്തിയ അന്തര്‍ധാരയാണ്; ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ  (6 hours ago)

ഐ ടി പ്രൊഫഷണൽ അന്ന സെബാസ്റ്റ്യൻ്റെ വേദനാകരമായ ജീവൻ വെടിയലിൻ്റെ ഉത്തരവാദിത്തം അവളിലും അവളുടെ കുടുംബത്തിലും ചാർത്തി കൈ കഴുകുന്ന കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ്റെ വാക്കുകൾ കോർപ്പറേറ്റ് തമ്പ്രാക്കളെ സ  (6 hours ago)

ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജ്ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ; എംപോക്‌സ് :രോഗലക്ഷണങ്ങൾ ഉണ്ടായാൽ അടിയന്തരമായി അറിയിക്കണമെന്ന് ഡി.എം.ഒ  (6 hours ago)

മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം മഹാവികാസ് അഘാഡിയിലെ സഖ്യകക്ഷികള്‍ ഒത്തു ചേര്‍ന്നു തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല  (6 hours ago)

അതിർത്തി ജില്ലകൾക്ക് കൂടി പ്രയോജനപ്പെടുന്ന ഇടുക്കി മെഡിക്കൽ കോളേജിൻ്റെ കാര്യത്തിൽ സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്  (6 hours ago)

എംഎം ലോറൻസ് ജീവിതാന്ത്യത്തിൽ സഖാക്കളാൽ വേട്ടയാടപ്പെട്ടവനാണ്; ജീവിച്ചിരുന്ന ലോറൻസിനോട് യാതൊരു നീതിയും പിണറായിയും കൂട്ടരും ചെയ്തിട്ടില്ല; തുറന്നടിച്ച് സന്ദീപ് ജി വാര്യർ  (6 hours ago)

മൃതദേഹത്തിന്റെ കാര്യത്തിൽ വരെ പാർട്ടി ഇടപെടൽ. എന്തൊരു നാടാണിത് ?? അപ്പന്റെ മൃതശരീരം എന്ത്‌ ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് മക്കൾ അല്ലേ?? തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്  (6 hours ago)

യുഎഇയിൽ ഭൂചലനം; 1.2 തീവ്രത രേഖപ്പെടുത്തി  (6 hours ago)

യഹിയ സിൻവർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ  (7 hours ago)

Malayali Vartha Recommends