Widgets Magazine
24
Sep / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ സ്വര്‍ണ വില ഇന്നും വര്‍ധിച്ചു...സ്വർണവില പുതിയ റെക്കോര്‍ഡില്‍ എത്തി... 55,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 20 രൂപയാണ് കൂടിയത്...


ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ഭാവി ഉച്ചകോടി... നരേന്ദ്ര മോദി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.... ദ്വിരാഷ്ട്ര പരിഹാരം മാത്രമേ മേഖലയിൽ ശാശ്വതമായ സമാധാനവും സ്ഥിരതയും നൽകൂവെന്ന് പറഞ്ഞ മോദി...


പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതം! ഇസ്രയേലിന് എതിരെ തുറന്നയുദ്ധ പ്രഖ്യാപനവുമായി ഹിസ്ബുള്ള... ഉന്നത കമാന്‍ഡറുടെ ശവസംസ്‌കാര ചടങ്ങിനിടെയായിരുന്നു പ്രഖ്യാപനം...


അന്‍വര്‍ തല്‍ക്കാലം അടങ്ങി.. പിണറായി വിജയനുമായി കൂട്ടുവെട്ടി എന്നാണ് അന്‍വര്‍ വ്യക്തമാക്കുന്നത്....നേരത്തെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമായിരുന്നു ഇത്..


വൈകുന്നേരം 5.30-ക്ക് കിഴക്കേ കോട്ടയിൽ നിന്നാൽ... സൂര്യൻ പത്മനാഭ സ്വാമിക്ഷേത്രത്തിലെ ഗോപുരത്തിന്റെ മധ്യത്തിലുള്ള താഴിക കുടത്തിന്റെ പിറകിലായി കാണാൻ സാധിക്കും....മണിക്കൂറുകൾ മാത്രം...

ഇറാനിലെ കൽക്കരി ഖനിയിലെ വാതക ചോർച്ചയെ തുടർന്നുണ്ടായ സ്‌ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു...

23 SEPTEMBER 2024 04:21 PM IST
മലയാളി വാര്‍ത്ത

ഇസ്രായേലുമായുള്ള സംഘർഷവും അമേരിക്കയുടെ ഉപരോധവും മൂലം ഇറാൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, അതിനിടയിൽ ഇറാനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. ഇറാനിലെ കൽക്കരി ഖനിയിലെ വാതക ചോർച്ചയെ തുടർന്നുണ്ടായ സ്‌ഫോടനത്തിൽ 51 പേർ കൊല്ലപ്പെട്ടുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. 20 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച രാത്രി 9 മണിയോടെ (1730 GMT) ദക്ഷിണ ഖൊറാസാൻ പ്രവിശ്യയിലെ സ്ഥലത്ത് 70 ഓളം തൊഴിലാളികൾ ഉണ്ടായിരുന്ന സമയത്താണ് സ്ഫോടനം ഉണ്ടാകുന്നത്. നിരവധി തൊഴിലാളികൾ ഖനിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മദഞ്ജൂ എന്ന കമ്പനി നടത്തുന്ന ഖനിയിലാണ് സ്ഫോടനമുണ്ടായത്. മീഥെയ്ൻ വാതകം ചോർന്നതാണ് സ്ഫോടനത്തിന് കാരണം.

വാതക ചോർച്ചയുണ്ടായ സമയം ഖനിയിലെ ബി, സി എന്നീ രണ്ട് ബ്ലോക്കുകളിലായി 70 ഓളം പേർ ജോലി ചെയ്തിരുന്നു. ശനിയാഴ്ച രാത്രി പ്രാദേശിക സമയം ഒമ്പത് മണിയോടെയാണ് സ്ഫോടനമുണ്ടായത്. രാജ്യത്തെ കൽക്കരിയുടെ 76 ശതമാനവും ഈ മേഖലയിൽ നിന്നാണ് ഖനനം ചെയ്യുന്നത്. എട്ട് മുതൽ 10 വരെ വൻകിട കമ്പനികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. 'ബി ബ്ലോക്കിലെ രക്ഷാപ്രവർത്തനം പൂർത്തിയായി. ബ്ലോക്കിലുണ്ടായിരുന്ന 47 തൊഴിലാളികളിൽ 30 പേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സി ബ്ലോക്കിൽ രക്ഷാപ്രവർത്തനം ആരംഭിച്ചതായും' ദക്ഷിണ ഖൊറാസാൻ പ്രവിശ്യാ ഗവർണർ അലി അക്ബർ റഹിമി സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.

രക്ഷാപ്രവർത്തനം ഊർജിതമാക്കാനും ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാനുമുള്ള എല്ലാ ശ്രമങ്ങളും തുടരാൻ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ ഖനികളിൽ സംഭവിക്കുന്ന ആദ്യത്തെ ദുരന്തമല്ല ഇത്. 2017ൽ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 42 പേർ കൊല്ലപ്പെട്ടിരുന്നു. 2013ൽ രണ്ട് വ്യത്യസ്ത ഖനന സംഭവങ്ങളിലായി 11 തൊഴിലാളികൾ കൊല്ലപ്പെട്ടു.

 

 

ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിക്കായി ന്യൂയോർക്കിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ, കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനും അവരുടെ കുടുംബങ്ങളെ സഹായിക്കാനും എല്ലാ ശ്രമങ്ങളും നടത്താൻ ഉത്തരവിട്ടു. സംഭവത്തിൽ അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്. ഇറാൻ്റെ ഖനന വ്യവസായത്തെ ബാധിക്കുന്ന ആദ്യത്തെ ദുരന്തമല്ല ഇത്. 2017ൽ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 42 പേർ കൊല്ലപ്പെട്ടിരുന്നു.

 

 

2013ൽ രണ്ട് വ്യത്യസ്ത ഖനന സംഭവങ്ങളിലായി 11 തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. 2009ൽ നിരവധി സംഭവങ്ങളിലായി 20 തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. ഖനന മേഖലകളിലെ സുരക്ഷാ മാനദണ്ഡങ്ങളുടെ അപര്യാപ്തതയും അടിയന്തര സേവനങ്ങളുടെ അപര്യാപ്തവുമാണ് പലപ്പോഴും മരണങ്ങൾക്ക് കാരണമാകുന്നത്.

 

 

കിഴക്കൻ പ്രവിശ്യയിൽ മൂന്ന് ദിവസത്തെ പൊതു ദുഃഖാചരണം അധികൃതർ പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖനിയിൽ വാതകം അടിഞ്ഞുകൂടുന്നത് തിരച്ചിൽ ദുഷ്കരമാക്കിയെന്ന് പ്രാദേശിക പ്രോസിക്യൂട്ടർ അലി നെസായിയെ ഉദ്ധരിച്ച് ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. "നിലവിൽ, പരിക്കേറ്റവർക്ക് സഹായം നൽകുന്നതിനും അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ആളുകളെ പുറത്തെടുക്കുന്നതിനുമാണ് മുൻഗണന. മീഥെയ്ൻ വാതകം ചോർന്നതാണ് സ്ഫോടനത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. അത്തരം വാതകങ്ങൾ ഖനനത്തിൽ സാധാരണമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂരം വിവാദത്തില്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് നാളെ തന്റെ കൈയ്യിലെത്തുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഗുണ്ടാ പോലീസുകാര്‍ വകുപ്പിന്റെ ഐശ്വര്യം; വകുപ്പ് മന്ത്രിയുടെ തനിക്കൊണം പുറത്ത്  (4 hours ago)

ലബനന്‍ നഗരങ്ങള്‍ കത്തിച്ച് ഐ ഡി എഫ്; ഹിസ്ബുള്ളകളെ ചുട്ടെരിച്ചു  (4 hours ago)

സിപിഎം അതിന്റെ അന്ത്യം അടുത്തതോടെ ഏത് ബൂര്‍ഷ്വാ പാര്‍ട്ടിയിലുമെന്നപ്പോലെ, അളിഞ്ഞ് കെട്ട് നാറുകയാണ്  (4 hours ago)

പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പുകളിലെ പദ്ധതികളുടെ ജില്ലാതല അവലോകനവും സർക്കാരിൻ്റെ നാലാം നൂറുദിന കർമ പരിപാടികളുടെ വിലയിരുത്തലും; മന്ത്രി ഒ ആർ കേളുവിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് നടക്കു  (6 hours ago)

തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിജയിച്ചതിന് പിന്നിലെ യഥാര്‍ത്ഥ കാരണം സിപിഎമ്മും ബിജെപിയും തമ്മില്‍ നടത്തിയ അന്തര്‍ധാരയാണ്; ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ  (6 hours ago)

ഐ ടി പ്രൊഫഷണൽ അന്ന സെബാസ്റ്റ്യൻ്റെ വേദനാകരമായ ജീവൻ വെടിയലിൻ്റെ ഉത്തരവാദിത്തം അവളിലും അവളുടെ കുടുംബത്തിലും ചാർത്തി കൈ കഴുകുന്ന കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ്റെ വാക്കുകൾ കോർപ്പറേറ്റ് തമ്പ്രാക്കളെ സ  (6 hours ago)

ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജ്ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ; എംപോക്‌സ് :രോഗലക്ഷണങ്ങൾ ഉണ്ടായാൽ അടിയന്തരമായി അറിയിക്കണമെന്ന് ഡി.എം.ഒ  (6 hours ago)

മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം മഹാവികാസ് അഘാഡിയിലെ സഖ്യകക്ഷികള്‍ ഒത്തു ചേര്‍ന്നു തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല  (6 hours ago)

അതിർത്തി ജില്ലകൾക്ക് കൂടി പ്രയോജനപ്പെടുന്ന ഇടുക്കി മെഡിക്കൽ കോളേജിൻ്റെ കാര്യത്തിൽ സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്  (6 hours ago)

എംഎം ലോറൻസ് ജീവിതാന്ത്യത്തിൽ സഖാക്കളാൽ വേട്ടയാടപ്പെട്ടവനാണ്; ജീവിച്ചിരുന്ന ലോറൻസിനോട് യാതൊരു നീതിയും പിണറായിയും കൂട്ടരും ചെയ്തിട്ടില്ല; തുറന്നടിച്ച് സന്ദീപ് ജി വാര്യർ  (6 hours ago)

മൃതദേഹത്തിന്റെ കാര്യത്തിൽ വരെ പാർട്ടി ഇടപെടൽ. എന്തൊരു നാടാണിത് ?? അപ്പന്റെ മൃതശരീരം എന്ത്‌ ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് മക്കൾ അല്ലേ?? തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്  (6 hours ago)

യുഎഇയിൽ ഭൂചലനം; 1.2 തീവ്രത രേഖപ്പെടുത്തി  (7 hours ago)

യഹിയ സിൻവർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ  (7 hours ago)

Malayali Vartha Recommends