Widgets Magazine
23
Sep / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ സ്വര്‍ണ വില ഇന്നും വര്‍ധിച്ചു...സ്വർണവില പുതിയ റെക്കോര്‍ഡില്‍ എത്തി... 55,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 20 രൂപയാണ് കൂടിയത്...


ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ഭാവി ഉച്ചകോടി... നരേന്ദ്ര മോദി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.... ദ്വിരാഷ്ട്ര പരിഹാരം മാത്രമേ മേഖലയിൽ ശാശ്വതമായ സമാധാനവും സ്ഥിരതയും നൽകൂവെന്ന് പറഞ്ഞ മോദി...


പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതം! ഇസ്രയേലിന് എതിരെ തുറന്നയുദ്ധ പ്രഖ്യാപനവുമായി ഹിസ്ബുള്ള... ഉന്നത കമാന്‍ഡറുടെ ശവസംസ്‌കാര ചടങ്ങിനിടെയായിരുന്നു പ്രഖ്യാപനം...


അന്‍വര്‍ തല്‍ക്കാലം അടങ്ങി.. പിണറായി വിജയനുമായി കൂട്ടുവെട്ടി എന്നാണ് അന്‍വര്‍ വ്യക്തമാക്കുന്നത്....നേരത്തെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമായിരുന്നു ഇത്..


വൈകുന്നേരം 5.30-ക്ക് കിഴക്കേ കോട്ടയിൽ നിന്നാൽ... സൂര്യൻ പത്മനാഭ സ്വാമിക്ഷേത്രത്തിലെ ഗോപുരത്തിന്റെ മധ്യത്തിലുള്ള താഴിക കുടത്തിന്റെ പിറകിലായി കാണാൻ സാധിക്കും....മണിക്കൂറുകൾ മാത്രം...

മൊസാദിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഹമാസ് തലവൻ യഹിയ സിൻവർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

23 SEPTEMBER 2024 05:06 PM IST
മലയാളി വാര്‍ത്ത

മൊസാദിന്റെ ഹെഡ് ക്വാർട്ടേഴ്സിൽ, ഇസ്രയേൽ പ്രധാനമന്ത്രിയും മറ്റ് ഉന്നതരും യോഗം ചേരുന്ന മുറിയിൽ, ഹമാസ് നേതാക്കളുടെ പടം നിരത്തിവെച്ചിട്ടുണ്ട്. ഇതിൽ കൊല്ലപ്പെട്ട ഹമാസ് നേതാക്കളുടെ ഫോട്ടോയിൽ എക്സ് എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഒരാളുടെ മാത്രം പടത്തിൽ ഇതുവരെ ചുവന്ന ഗുണന അടയാളം വരസിച്ചിരുന്നില്ല . അവിടെ ചുവന്ന വര വീണാൽ അപ്പോൾ ഗസ്സ യുദ്ധം നിൽക്കുമെന്നാണ് ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നത് . ഇപ്പോൾ എ ചുവന്ന വര വരയ്ക്കാനുള്ള സമയമായി എന്നാണു റിപ്പോർട്ടുകൾ .

 

മൊസാദിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഹമാസ് തലവൻ യഹിയ സിൻവർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.. ഹമാസിന്റെ ഹിറ്റ്ലർ, യുദ്ധക്കിറുക്കൻ, രണ്ടാം ബിൻലാദൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന, യഹ്‌യ സിൻവാറിനെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നതുവരെ വേട്ട തുടരുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു . ലോകത്തെ ഏറ്റവും സജ്ജമായ സൈനികശേഷിയെന്ന ഖ്യാതിയുള്ള ഇസ്രയേലിനെ നാണം കെടുത്തിയ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ യഹ്യ സിംവരാണ് .

ഇസ്രയേൽ സൈനിക സമ്മർദം തുടർന്നാൽ ബന്ദികൾ ജീവനോടെയുണ്ടാകില്ലെന്ന് ആയിരുന്നു ഹമാസിന്റെ ഭീഷണി. എന്നാൽ ഹംസ തലവൻ കൊല്ലപ്പെട്ടതോടെ ഇനി ബന്ദികളുടെ മോചനവും ഉറപ്പായി

ഗാസ സിറ്റിയിലെ സ്‌കൂളിന് നേരെയുണ്ടായ മാരകമായ റോക്കറ്റ് ആക്രമണത്തെ തുടർന്ന് ഹമാസ് തലവൻ യഹ്‌യ സിൻവാർ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ കരുതുന്നത് . ഹമാസ് കമാൻഡ് സെൻ്റർ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു, അതേസമയം ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ അധികൃതർ അറിയിച്ചു.

1987-ൽ ഹമാസിൻ്റെ സ്ഥാപക അംഗമായിരുന്നു യഹ്യ .ഓഗസ്റ്റിൽ ടെഹ്‌റാനിൽ വെച്ച് തൻ്റെ മുൻഗാമിയായ ഇസ്മായിൽ ഹനിയയെ വധിച്ചതിനെ തുടർന്നാണ് അദ്ദേഹം ഹമാസ് തലവനായത്. ഗസ്സ മെട്രോ എന്ന് അറിയപ്പെടുന്ന തുരങ്കങ്ങളിൽ പെരുച്ചാഴിയെപ്പോലെ താമസിച്ച്, പുറംലോകത്ത് വരാതെയാണ് യഹ്യ സിൻവർ ഹമാസിനെ നയിച്ചിരുന്നത്

2017 മുതലാണ് ഗാസയില്‍ ഹമാസിനെ നയിക്കാനുള്ള ഉത്തരവാദിത്തം യഹിയ സിന്‍വറിലേക്കെത്തിയത്. അതുവരെ താരതമ്യേനെ ദുര്‍ബലമായിരുന്ന ഹമാസിനെ ഇന്ന് കാണുന്ന ഇസ്രയേലിന്റെ മുഖ്യ എതിരാളിയാക്കി മാറ്റിയതിന് പിന്നില്‍ സിന്‍വറിന്റെ സംഘടനാപാടവവും അധികാരവും സ്വാധീനവുമാണുള്ളത്.. അഭയാർത്ഥി ക്യാമ്പിൽ ജനിക്കുകയും മിസൈലുകൾക്കും ബോംബുകൾക്കും വെടിയുണ്ടകൾക്കുമിടയിൽ ജീവിക്കുകയും ചെയ്ത നേതാവാണ് സിൻവർ

നന്നായി ഹീബ്രു ഭാഷ സംസാരിക്കുന്ന യഹിയ സിൻവറിന് ഇസ്രയേലികളുമായി അടുത്ത് ഇടപഴകാനുള്ള അവസരമുണ്ടായിരുന്നു . ഇത് പ്രയോജനപ്പെടുത്തി ഹമാസ് ഇനി യുദ്ധത്തിനില്ലെന്നും വെടിനിർത്തൽ ആഗ്രഹിക്കുന്നു എന്നും ഇസ്രയേൽ നേതാക്കളെ വിശ്വസിപ്പിച്ചു .

 

പക്ഷെ വാസ്തവത്തിൽ ഇസ്രയേലിനെ ആക്രമിക്കാനുള്ള ഒരു പാളാത്ത പദ്ധതി അതിവ രഹസ്യമായി ആസൂത്രണം ചെയ്യുകയായിരുന്നു സിൻവർ. കഴിഞ്ഞവർഷം ഒക്ടോബർ 13ന് ഹമാസ് ഇരച്ചെത്തുമ്പോൾ ഇസ്രയേൽ ശരിക്കും ഉറക്കത്തിൽ തന്നെയായിരുന്നു. അതിർത്തിയിൽ സൈനികർ ഇല്ലായിരുന്നു. അവധിയുടെ ആലസ്യത്തിലായിരുന്നു രാജ്യം. റഡാറുകൾ നോക്കാൻ പോലും ആളില്ലായിരുന്നു. അയേൺ ഡോം പോലും പ്രവർത്തിക്കാതിരുന്നത് ഇസ്രായേൽ പെട്ടെന്നൊരാക്രമണം പ്രതീക്ഷിക്കാതിരുന്നത്കൊണ്ടാണ് . സിൻവറിന്റെ കെണി മൊസാദിനുപോലും മനസ്സിലായില്ല.

ഹീബ്രു ഭാഷ പഠിപ്പിച്ച, 18,000 ഫലസ്തീൻ ചെറുപ്പക്കാരെ ഇസ്രയേലി വർക്ക് പെർമിറ്റ് എടുപ്പിച്ച് സിൻവർ ഇസ്രയേലിലേക്ക് അയച്ചു. ഇസ്രയേൽ ആകട്ടെ സോഷ്യൽ എഞ്ചിനീയറിങ്ങിന്റെ ഭാഗമായി ഇത് സ്വാഗതം ചെയ്തു. കാരണം ഗസ്സയിൽ കൂലി വളരെ കുറവാണ്. അതിന്റെ ആറിരട്ടിയോളം ഒരു ദിവസം ഇസ്രയേലിൽ ജോലി ചെയ്താൽ കിട്ടും. ഇസ്രയേലിൽ ആവട്ടെ വീട്ടുജോലി അടക്കമുള്ള കാര്യങ്ങൾ ചെയ്യാൻ, ആളെ ആവശ്യവുമുണ്ട്. അങ്ങനെ പ്രതിദിനം ഇത്രയേറെ ഫലസ്തീനികൾ രാവിലെ, ഗസ്സ അതിർത്തിയിൽ പാസ് കാണിച്ച് ഇസ്രയേലിലേക്ക് വരികയും അവർ അവിടെ ജോലി ചെയ്ത്, വൈകുന്നേരം ഗസ്സയിലേക്ക് തിരിച്ചുപോവുകയും ചെയ്യും. ഇങ്ങനെ രണ്ട് സമൂഹങ്ങൾ തമ്മിൽ ഇടകലരുമ്പോൾ, ഫലസ്തീനികളുടെ രോഷം നേർപ്പിക്കപ്പെടുമെന്നായിരുന്നു ഇസ്രയേൽ കരുതിയത്. പക്ഷേ ഇത് യഹിയ സിൻവറിന്റെ കെണിയാണെന്ന് അവർ അറിഞ്ഞില്ല.

ഇങ്ങനെ പ്രതിദിനം അതിർത്തികടന്ന് എത്തുന്നവരെ നല്ലൊരു ഭാഗവും യഹിയ സിൻവർ, ഹീബ്രു പഠിപ്പിച്ച് ചാരപ്പണിക്കായി അയപ്പിച്ചവർ ആയിരുന്നു. ഇവർ ഇസ്രയേലിൽ സംശയമില്ലാത്തവിധം ജോലി ചെയ്ത് താമസിച്ച് പോന്നു. അതിനിടെ ഇസ്രയേലിൽ താമസിക്കുന്ന ഫലസ്തീനികളുമായി ഇവർ കൂട്ടായി. ഇവിടുത്തെ പ്രാദേശിക സമുദായങ്ങളുടെ ജീവിതരീതികൾ കൃത്യമായി അടയാളപ്പെടുത്തി.

ഇവർ നൽകിയ വിവരങ്ങളും, പ്രാദേശിക ഭൂപടം അടക്കമുള്ളകാര്യങ്ങളും ഹമാസിന് ആക്രമണത്തിൽ ഗുണം ചെയ്തതു. രണ്ടു വർഷത്തെ കുറ്റമറ്റ ആസൂത്രണത്തിന് ശേഷമാണ് ഹമാസ് ഇസ്രയേലിന്റെ അതിർത്തി മുറിച്ച് കടന്ന് ഒക്ടോബർ ഏഴിന് ആക്രമണം അഴിച്ചുവിട്ടത്. ഇസ്രയേലി വനിതകളെ ബലാത്സംഗം ചെയ്തുകൊന്നും കുട്ടികളെ വെടിവെച്ചും ക്രൂരമായ അഴിഞ്ഞാട്ടം. ആയിരത്തിലേറെ ഇസ്രയേലികൾ കൊല്ലപ്പെട്ടു. ഏറ്റവും വചിത്രം ഇസ്രയേൽ അത്രയും കാലം തീറ്റിപ്പോറ്റിയ വർക്ക് പെർമിറ്റുമായി വന്നവരും, ആ രാജ്യത്തെനെതിരായ ആക്രമണത്തിൽ ഹമാസിനൊപ്പം ചാവേറുകളായി ചേർന്നു.

ഈ വിവരങ്ങളെല്ലാം ആക്രമണത്തിൽ പിടിക്കപ്പെട്ടവരെ ചോദ്യം ചെയ്തതോടെയാണ് പിടികിട്ടിയത്. 2023 ഫെബ്രുവരി 13ന് അർധരാത്രി, ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹെഗരി ഹമാസ് തലവൻ യഹിയ സിൻവറിനെ ജീവനോടെയോ അല്ലാതെയോ പടികൂടുമെന്ന് പ്രഖ്യാപിച്ചു. തീപ്പൊരി പ്രാസംഗികനും, സംഘാടകനുമായ ഈ ഹമാസ് നേതാവിന്റെ തലക്ക് ഇപ്പോൾ മൊസാദ് ലക്ഷങ്ങൾ വിലയിട്ടിരിക്കയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂരം വിവാദത്തില്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് നാളെ തന്റെ കൈയ്യിലെത്തുമെന്ന് മുഖ്യമന്ത്രി  (1 hour ago)

ഗുണ്ടാ പോലീസുകാര്‍ വകുപ്പിന്റെ ഐശ്വര്യം; വകുപ്പ് മന്ത്രിയുടെ തനിക്കൊണം പുറത്ത്  (2 hours ago)

ലബനന്‍ നഗരങ്ങള്‍ കത്തിച്ച് ഐ ഡി എഫ്; ഹിസ്ബുള്ളകളെ ചുട്ടെരിച്ചു  (2 hours ago)

സിപിഎം അതിന്റെ അന്ത്യം അടുത്തതോടെ ഏത് ബൂര്‍ഷ്വാ പാര്‍ട്ടിയിലുമെന്നപ്പോലെ, അളിഞ്ഞ് കെട്ട് നാറുകയാണ്  (2 hours ago)

പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പുകളിലെ പദ്ധതികളുടെ ജില്ലാതല അവലോകനവും സർക്കാരിൻ്റെ നാലാം നൂറുദിന കർമ പരിപാടികളുടെ വിലയിരുത്തലും; മന്ത്രി ഒ ആർ കേളുവിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് നടക്കു  (3 hours ago)

തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിജയിച്ചതിന് പിന്നിലെ യഥാര്‍ത്ഥ കാരണം സിപിഎമ്മും ബിജെപിയും തമ്മില്‍ നടത്തിയ അന്തര്‍ധാരയാണ്; ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ  (4 hours ago)

ഐ ടി പ്രൊഫഷണൽ അന്ന സെബാസ്റ്റ്യൻ്റെ വേദനാകരമായ ജീവൻ വെടിയലിൻ്റെ ഉത്തരവാദിത്തം അവളിലും അവളുടെ കുടുംബത്തിലും ചാർത്തി കൈ കഴുകുന്ന കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ്റെ വാക്കുകൾ കോർപ്പറേറ്റ് തമ്പ്രാക്കളെ സ  (4 hours ago)

ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജ്ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ; എംപോക്‌സ് :രോഗലക്ഷണങ്ങൾ ഉണ്ടായാൽ അടിയന്തരമായി അറിയിക്കണമെന്ന് ഡി.എം.ഒ  (4 hours ago)

മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം മഹാവികാസ് അഘാഡിയിലെ സഖ്യകക്ഷികള്‍ ഒത്തു ചേര്‍ന്നു തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല  (4 hours ago)

അതിർത്തി ജില്ലകൾക്ക് കൂടി പ്രയോജനപ്പെടുന്ന ഇടുക്കി മെഡിക്കൽ കോളേജിൻ്റെ കാര്യത്തിൽ സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്  (4 hours ago)

എംഎം ലോറൻസ് ജീവിതാന്ത്യത്തിൽ സഖാക്കളാൽ വേട്ടയാടപ്പെട്ടവനാണ്; ജീവിച്ചിരുന്ന ലോറൻസിനോട് യാതൊരു നീതിയും പിണറായിയും കൂട്ടരും ചെയ്തിട്ടില്ല; തുറന്നടിച്ച് സന്ദീപ് ജി വാര്യർ  (4 hours ago)

മൃതദേഹത്തിന്റെ കാര്യത്തിൽ വരെ പാർട്ടി ഇടപെടൽ. എന്തൊരു നാടാണിത് ?? അപ്പന്റെ മൃതശരീരം എന്ത്‌ ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് മക്കൾ അല്ലേ?? തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്  (4 hours ago)

യുഎഇയിൽ ഭൂചലനം; 1.2 തീവ്രത രേഖപ്പെടുത്തി  (4 hours ago)

യഹിയ സിൻവർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ  (5 hours ago)

Malayali Vartha Recommends