യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് ...
മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് തിരിച്ചു. ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയിലും, യുഎന്‍ ഉച്ചകോടിയിലും പങ്കെടുക്കുന്നതിനായിരുന്നു പ്രധാനമന്ത്രി യുഎസ് സന്ദര്‍ശിച്ചത്.
ക്വാഡ് ഉച്ചകോടിയുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് പുറമെ ജാപ്പനീസ്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിമാരുമായും അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. ഇന്തോ-പസഫിക് മേഖലയുടെ സമൃദ്ധിക്കും സമാധാനത്തിനുമായി ഉഭയകക്ഷി സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നേതാക്കള്‍ പരസ്പരം കൈമാറുകയും ചെയ്തു.
സുപ്രധാനമായ യുഎസ് സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിച്ചതായി വിദേശകാര്യമന്ത്രാലയം . അമേരിക്കയുമായി പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി.
"
https://www.facebook.com/Malayalivartha