ആദ്യം ഗാസയില്‍ ഇറങ്ങി ഹമാസിനെ തരിപ്പണമാക്കി..പിന്നീട് ലെബനനില്‍ ഹിസ്ബുള്ള നേതാക്കളെയും തീര്‍ത്തു... അടുത്തതായി യെമനിലെ ഹൂതികളെയും ലക്ഷ്യമിടുകയാണ്.... ശക്തമായ വ്യോമാക്രമണമാണ് യെമനിലെ ഹൂതികേന്ദ്രങ്ങളില്‍ ഇസ്രായേല്‍ നടത്തിയത്...
തങ്ങള്‍ക്ക് എതിനെ നില്‍ക്കുന്നവരെയല്ലാം ശരിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങള്‍. ആദ്യം ഗാസയില്‍ ഇറങ്ങി ഹമാസിനെ തരിപ്പണമാക്കിയ ഇസ്രായേല്‍, പിന്നീട് ലെബനനില്‍ ഹിസ്ബുള്ള നേതാക്കളെയും തീര്‍ത്തു. അടുത്തതായി ഇസ്രായേല്‍ യെമനിലെ ഹൂതികളെയും ലക്ഷ്യമിടുകയാണ്. ഹൂതികളുടെ മിസൈല്‍ ഇസ്രായേലില്‍ പതിച്ചതോടെയാണ് ഹൂതികള്‍ക്കെതിരെ ശക്തമായ നിലപാടുമായി ഇസ്രായേല്‍ രംഗത്തുവന്നത്. ശക്തമായ വ്യോമാക്രമണമാണ് യെമനിലെ ഹൂതികേന്ദ്രങ്ങളില്‍ ഇസ്രായേല്‍ നടത്തിയത്.
ഹുദൈദ തുറമുഖത്ത് ഉഗ്ര സ്ഫോടനങ്ങള്‍ ഉണ്ടായി. നിരവധി യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് നടന്ന അതിശക്ത വ്യോമാക്രമണത്തില്‍ വലിയ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. പ്രധാന ഹൂതി കേന്ദ്രങ്ങളിലും തുറമുഖത്തും കനത്ത ബോംബിങ് നടന്നു. ഹൂതികള്‍ക്ക് ഇറാനില്‍ നിന്ന് എത്തുന്ന ആയുധം സംഭരിച്ച കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്രയേലിന് എത്താന്‍ ആവാത്ത ഒരിടവും ഇല്ലെന്ന് ശത്രുക്കള്‍ മനസിലാക്കണമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ലബനനിലും ആക്രമണം തുടരുകയാണ്. ഇന്ന് 24 പേര് കൂടി കൊല്ലപ്പെട്ടു.ലെബനോന് തലസ്ഥാനമായ ബെയ്റൂത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് ഹസന് നസ്റല്ല കൊല്ലപ്പെട്ടതായി സംഘടന സ്ഥിരീകരിച്ചിരുന്നു.
നേരത്തെ ആക്രമണം നടത്തി ഹസന് നസ്റല്ലയെ വധിച്ച വിവരം ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടിരുന്നു. ലബനോനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി മാറിയ ഹിസ്ബുല്ലയ്ക്കും, സംഘടനയ്ക്ക് എല്ലാ പിന്തുണയും നല്കുന്ന ഇറാനും കനത്ത തിരിച്ചടിയാണ് ഹസന് നസ്റല്ലയുടെ കൊലപാതകം. സംഭവത്തെ ഇറാന് പരമോന്നത നേതാവ് ആയത്തുല്ല ഖമേനി ശക്തമായി അപലപിച്ചിട്ടുണ്ട്. നസ്റുല്ലയുടെ കൊലപാതകത്തില്‍ ഹമാസും അപലപിച്ചിട്ടുണ്ട്. സാധരണ ജനങ്ങലെ ലക്ഷ്യമിട്ട് ഭീകരാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നതെന്ന് ഹമാസ് ആരോപിച്ചു.അബ്ബാസ്-അല്‍-മുസാവി കൊല്ലപ്പെട്ടപ്പോള്‍ 1992ല്‍ 32 ആം വയസില്‍ നേതൃത്വം ഏറ്റെടുത്താണ് ഹിസ്ബുല്ലയുടെ തലപ്പത്തേക്ക് ഷെയിഖ് ഹസന് നസ്റല്ല എത്തിയത്. 18 വര്‍ഷമായി ഇസ്രയേല്‍ ഹസന് നസ്റല്ലയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha