ഇറാന്റെ രഹസ്യ നിലവറയിൽ പോലും മൊസാദ്... മൊസാദ് വിരുദ്ധ രഹസ്യാന്വേഷണ വിഭാഗ മേധാവി ഇസ്രായേൽ ചാരൻ...ഇറാന്റെ തല തകർക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
ലോകത്തിന്റെ പല കോണുകളിലും ഇസ്രായേലിന് മൊസാദ് ചാരന്മാർ ഉണ്ട് എന്നുള്ളത് എല്ലാവർക്കും അറിയാം . എന്നാൽ അവരെ കണ്ടു പിടിക്കുക അത്രയ്ക്ക് എളുപ്പമല്ല . ഇപ്പോഴിതാ ഇറാന്റെ രഹസ്യ നിലവറയിൽ പോലും മൊസാദ് ഉണ്ടെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത് .ഇറാന്റെ മൊസാദ് വിരുദ്ധ രഹസ്യാന്വേഷണ വിഭാഗ മേധാവി ഇസ്രായേൽ ചാരനായിരുന്നുവെന്ന് ഇറാൻ മുൻ പ്രസിഡൻ്റ് മഹ്മൂദ് അഹമ്മദി നെജാദ്. ഹിസ്ബുള്ള തലവൻ ഹസൻ നസ്റല്ലയുടെ കൊലപാതകത്തിലേക്ക് നയിച്ച നിർണായക വിവരങ്ങൾ ഇസ്രായേലിന് കൈമാറിയത് ഒരു ഇറാനിയൻ വിവരദാതാവാണ് എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ തലവൻ ഇസ്രായേൽ ചാരനായിരുന്നുവെന്ന്
ഇറാൻ മുൻ പ്രസിഡൻ്റ് മഹ്മൂദ് അഹമ്മദി നെജാദിന്റെ വെളിപ്പെടുത്തൽ. ഇറാനിൽ പ്രവർത്തിക്കുന്ന മൊസാദിനെ നേരിടാൻ ഇറാൻ്റെ രഹസ്യ സേവനങ്ങൾ പ്രത്യേക യൂണിറ്റ് രൂപീകരിച്ചിട്ടുണ്ടെന്നും മറ്റ് 20 ഏജൻ്റുമാരും ഉൾപ്പെട്ടിട്ടുണ്ടെന്നും സിഎൻഎൻ-ടർക്കിന് നൽകിയ അഭിമുഖത്തിൽ അഹമ്മദി നെജാദ്. ആരോപണവിധേയരായ ഏജൻ്റുമാർ ഇറാനിയൻ ആണവ പദ്ധതിയെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ഇസ്രായേലിന് നൽകുന്നുവെന്ന് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.ഇറാനിൽ പ്രവർത്തിക്കുന്ന മൊസാദിനെ നേരിടാൻ ഇറാൻ്റെ രഹസ്യ സേന പ്രത്യേക യൂണിറ്റ് രൂപീകരിച്ചിരുന്നു.
ആണവ രേഖകൾ മോഷ്ടിക്കുകയും നിരവധി ഇറാനിയൻ ആണവ ശാസ്ത്രജ്ഞരെ വധിക്കുകയും ഇസ്രയേലിലേക്ക് പലായനം ചെയ്യുകയും ചെയ്തതുൾപ്പെടെ ഇറാനിലെ ഒന്നിലധികം പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളായിരുന്നു ഇവരെന്നും അദ്ദേഹം പറഞ്ഞു.ഹമാസ് രാഷ്ട്രീയ നേതാവ് ഇസ്മായില്‍ ഹനിയയെജൂലായില്‍ ടെഹ്‌റാനിലെ ഗസ്റ്റ്ഹൗസില്‍ വെച്ച് കൊലപ്പെടുത്തിയതിന് ഇറാന്‍ ഇതുവരെ പ്രതികാരം ചെയ്തിട്ടില്ല. പിന്നാലെയാണ് ഇറാന് ഏറ്റവും അടുപ്പമുള്ള നസ്രള്ളയെയും ഇസ്രയേല്‍ കൊലപ്പെടുത്തുന്നത്. ഇതോടെ ഇറാന്‍ തിരിച്ചടിച്ചേക്കുമെന്നാണ് നിരീക്ഷകരില്‍ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha