ഇറാൻ ഇസ്രയേൽ സംഘർഷത്തിനിടെ ഇറാൻ പ്രെസിഡന്റുമായി കൂടിക്കാഴ്ച നടത്തി സൗദി വിദേശകാര്യ മന്ത്രി...
ഇറാൻ ഇസ്രയേൽ സംഘർഷത്തിനിടെ ഇറാൻ പ്രെസിഡന്റുമായി കൂടിക്കാഴ്ച നടത്തി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. ദോഹയിൽ നടക്കുന്ന ജിസിസി കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് ചർച്ചയിലാണ് കൂടിക്കാഴ്ച. നേരത്തെ ഗാസിൽ ഇസ്രയേൽ സൈനിക നടപടി ഉണ്ടായപ്പോൾ വെടിനിർത്തൽ ചർച്ചയ്ക്കായി വലിയൊരു ശ്രമം നടത്തിയ സമിതി കൂടിയാണിത്.
വിവിധ രാഷ്ട്രങ്ങളുടെ പ്രമുഖരെ കാണുകയും, സമാധാനത്തിനുള്ള ഇടപെടൽ തേടുകയും ഒക്കെ ചെയ്തിരുന്നു അവരുടെ ഒരു അസാധാരണ യോഗമാണ് ഇപ്പോൾ ദോഹയിൽ നടക്കുന്നത്. ഇതിനിടയിൽ വച്ചാണ് ഇറാൻ പ്രസിഡന്റുമായി സൗദി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. കൂടിക്കാഴ്ചയിൽ മേഖലയിലെ നിലവിലെ സംഭവവികാസങ്ങൾ എല്ലാം ചർച്ചയായി എന്നാണ് സൗദിയിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇരു നേതാക്കളും തമ്മിൽ ഉണ്ടായ ചർച്ചകളെ കുറിച്ചുള്ള പ്രസ്താവന പുറത്ത് വന്നിട്ടില്ല.
സ്വതന്ത്ര ഫലസ്തീനാണ് ഇക്കാര്യത്തിൽ ഏക പോംവഴി, അതല്ലാതെ ഇസ്രയേലുമായി സാധാരണ ബന്ധമോ, നയതന്ത്ര ബന്ധമോ സാധ്യമല്ല എന്ന നിലപാട് തന്നെയാണ് സൗദിയ വീണ്ടും ശക്തമാക്കിരിക്കുന്നത്. സമാധാനത്തിനുള്ള ശ്രമങ്ങൾ തുടരും. സംഘർഷം അവസാനിപ്പിക്കണം, മേഖലയിലേക്ക് സംഘർഷം വ്യാപിക്കരുത് എന്ന് ഉറച്ച നിലപാട് എടുത്തിരിക്കുകയാണ് സൗദി. അതിനിടെ ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇസ്രായേൽ ഇറാനെ നിർബന്ധിതരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്തവാർത്താ സമ്മേളനത്തിലാണ് ഇറാൻ പ്രസിഡന്റ് നയം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഇസ്രായേലിലേക്ക് നടത്തിയ മിസൈൽ ആക്രണത്തിന്റെ പശ്ചാത്തലത്തിലാണ് പെസഷ്‌കിയാൻറെ പ്രതികരണം.
സമാധാനം നിലനിർത്താനാണ് തങ്ങളുടെ ശ്രമം. എന്നാൽ പ്രതികരിക്കാൻ ഇസ്രായേൽ നിർബന്ധിതരാക്കുകയാണ്. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യയെ ഞങ്ങളുടെ മണ്ണിൽ കൊലപ്പെടുത്തിയപ്പോൾ യൂറോപ്പും അമേരിക്കയും സമാധാനം പാലിക്കാൻ ആവശ്യപ്പെട്ടു. സമാധാനത്തിനുവേണ്ടി ഞങ്ങൾ ആത്മസംയമനം പാലിച്ചു. എന്നാൽ, ഇസ്രായേൽ വീണ്ടും ഞങ്ങളെ പ്രകോപിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഗസ്സയിലും ലെബാനിലുമായി ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾ മേഖലയെ ഒന്നാകെ സംഘർഷ ഭീതിയിലാക്കിയതായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനും മേഖലയുടെ സമാധാനം ഉറപ്പാക്കാനും ഇസ്രായേലിനുമേൽ അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദം ശക്തമാക്കണമെന്നും ലോകരാജ്യങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും അമീർ ആവശ്യപ്പെട്ടു.
അന്തര്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയുള്ള നീക്കവുമായി സൗദി അറേബ്യ നേരത്തെ രംഗത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായി പുതിയ സഖ്യം രൂപീകരിക്കാനാണ് നീക്കം. ഇതിന് അറബ്, മുസ്ലിം രാജ്യങ്ങള്‍ മാത്രമല്ല, യൂറോപ്പില്‍ നിന്നുള്ള പ്രതിനിധികളും ഉണ്ടാകും. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന നിലയിലാണ് പുതിയ സഖ്യം രൂപീകരിക്കാന്‍ പോകുന്നത്. പശ്ചിമേഷ്യയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ ലോകത്ത് വലിയ ഭീതിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഗാസയില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു.
ഇപ്പോള്‍ അയല്‍ രാജ്യമായ ലബനാനിലേക്കും ആക്രമണം വ്യാപിപ്പിച്ചിരിക്കുന്നു. വൈകാതെ കരയുദ്ധം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണമെങ്കില്‍ ഇസ്രായേല്‍, പലസ്തീന്‍ എന്നീ രണ്ട് സ്വതന്ത്ര്യ രാജ്യങ്ങള്‍ രൂപീകരിക്കണം എന്നാണ് സൗദി അറേബ്യയുടെ നിലപാട്. യുഎന്നിലെ മിക്ക രാജ്യങ്ങളും ഇതേ അഭിപ്രായമുള്ളവരാണ്. എന്നാല്‍ ഇസ്രായേല്‍ ഈ വാദത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സൗദിയുടെ നീക്കം ഇസ്രായേല്‍ സംശയത്തോടെയാണ് കാണുന്നത്.
സൗദി അറേബ്യ, ബെല്‍ജിയം, ഈജിപ്ത്, നോര്‍വെ, ജോര്‍ദാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ പുതിയ സഖ്യ രൂപീകരണത്തിന്റെ ഭാഗമായി യോഗങ്ങള്‍ ചേരുമെന്ന് സൗദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ വ്യക്തമാക്കിരുന്നു. യുദ്ധമല്ല എല്ലാത്തിനും പരിഹാരം. ചര്‍ച്ചയും നയതന്ത്ര നീക്കങ്ങളുമാണ് വേണ്ടത് എന്നും അദ്ദേഹം പറയുന്നുണ്ട്. പലസ്തീനെതിരായ യുദ്ധം പശ്ചിമേഷ്യയിലെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. ഇസ്രായേലിന് ആയുധം നല്‍കുന്നത് അമേരിക്ക നിര്‍ത്തിവയ്ക്കണം എന്ന ആവശ്യവും ശക്തമാണ്.
ഇതിനിടെയാണ് ലബനാനില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയത്. ഇറാനെ നേരിട്ട് യുദ്ധത്തിലേക്ക് എത്തിക്കാനുള്ള നീക്കം തന്നെയാണ് ഇസ്രായേൽ നടത്തിയത്. എന്നാല്‍ സൈനിക ശേഷിയില്‍ ഇസ്രായേല്‍-അമേരിക്ക സഖ്യത്തേക്കാള്‍ വളരെ പിന്നിലാണ് ഇറാന്.
https://www.facebook.com/Malayalivartha