ഇന്ത്യയുടെ സൗഹൃദത്തിന് നന്ദിയുണ്ട്; ഇറാനെതിരെയുള്ള യുദ്ധത്തിനിടയിൽ മോദിയെ ഞെട്ടിച്ച് ഇസ്രായേലിൽ നിന്നും 'ആ സന്ദേശം' ...! ഇന്ത്യയ്‌ക്ക് നന്ദിയറിയിച്ച് നെതന്യാഹു
യഹൂദരുടെ പുതുവത്സര ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ അറിയിച്ചിരുന്നു. ആശംസകൾ നേർന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. ഇന്ത്യയുടെ സൗഹൃദത്തിന് നന്ദിയുണ്ടെന്നായിരുന്നു ഇസ്രായേൽ അധികൃതർ വ്യക്തമാക്കി. ഇസ്രായേലിന് റോഷ് ഹഷാന ആശംസകൾ നേർന്ന പ്രധാനമന്ത്രി മോദിയുടെ എക്‌സിനോടുള്ള പ്രതികരണമായിട്ടാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയ സംഘം പ്രസ്താവന നടത്തിയത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് റോഷ് ഹഷാന അതായത് ജൂത പതുവത്സരം ആശംസിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെ നേർന്നത്. പുതുവർഷം ലോകമെമ്പാടുമുള്ള ഇസ്രായേൽ ജനതയ്ക്ക് സമാധാനവും ഐശ്വര്യവും കൊണ്ടുവരട്ടെയെന്ന് പ്രധാനമന്ത്രി എക്‌സിലൂടെ കുറിച്ചു. ഹീബ്രു ഭാഷയിലും ഇംഗ്ലീഷിലുമായിരുന്നു മോദി ആശംസ നേർന്നത്.
എന്റെ എല്ലാ സുഹൃത്തുക്കൾക്കും, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും, ഇസ്രായേലിലെ ജനങ്ങൾക്കും, ജൂത വിഭാഗങ്ങൾക്കും പുതുവത്സര ആശംസകൾ നേരുന്നു. ഈ പുതുവർഷം നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സമാധാനവും കൊണ്ടുവരട്ടെ. എല്ലാവർക്കും ആയൂരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ. പുതുവത്സരാശംസകൾ എന്നായിരുന്നു പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.
https://www.facebook.com/Malayalivartha