Widgets Magazine
05
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് നേവിയുടെ യുദ്ധക്കപ്പലുകൾ കിഴക്കൻ മെഡിറ്റേറിയൻ കടൽ മുതൽ ഒമാൻ ഉൾക്കടൽ വരെ നിലയുറപ്പിച്ചു; ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ ഒക്ടോബർ 7ന് തകർക്കും..?


മൈ ഗേള്‍ ഈസ് ബാക്ക് ഹോം, ലവ് യൂ.. ആശുപത്രിയിൽ നിന്നും വീട്ടിലെത്തി അമൃത! എന്താണ് സംഭവിച്ചതെന്ന ചോദ്യവുമായി ആരാധകർ


ഇറാനെ ഒരു പാഠം പഠിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇസ്രയേല്‍...അവര്‍ കൂട്ടുപിടിക്കുന്നത് അമേരിക്കയേയും ബ്രിട്ടനേയും ആണെന്നാണ് സൂചന.. വാർഷികദിനമായ ഒക്ടോബർ 7, ഇസ്രയേൽ തിരിച്ചടിക്കാൻ തിരഞ്ഞെടുക്കുമോ എന്നുള്ളതാണ് ഉയരുന്ന ഒരു ചോദ്യം...


ഇസ്രായേൽ യുദ്ധക്കളത്തിൽ... ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ തകർക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്... ഇസ്രായേലിന് നേരെയും സമ്മർദ്ദം കൂടുകയാണ്...


തായ്‌വാനിൽ അധിനിവേശ ഭീഷണി... വളഞ്ഞ് ചൈനീസ് യുദ്ധവിമാനങ്ങളും നാവിക കപ്പലുകളും...ലൈൻ മറിടകന്ന് തായ്‌വാന്റെ അതിർത്തി മേഖലയിലേക്ക് പ്രവേശിച്ചുവെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്...

യുഎസ് നേവിയുടെ യുദ്ധക്കപ്പലുകൾ കിഴക്കൻ മെഡിറ്റേറിയൻ കടൽ മുതൽ ഒമാൻ ഉൾക്കടൽ വരെ നിലയുറപ്പിച്ചു; ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ ഒക്ടോബർ 7ന് തകർക്കും..?

05 OCTOBER 2024 04:41 PM IST
മലയാളി വാര്‍ത്ത

More Stories...

സഖറിയാ 11 : 1 അച്ചട്ടാവുന്നു..! ദൈവം നേരിട്ടിറങ്ങുന്നു നസ്രത്തിലെ തൊട്ടു ഇനി തീ മഴ

ഇറാന് ഇനി സുഖമായി മരിക്കാം... ഖമേനിയുടെ ആയുസ് പ്രഖ്യാപിച്ചു..! ഇറാന്റെ നെഞ്ചിടിപ്പ് കൂടുന്നുകൊട്ടിക്കലാശം തുടങ്ങി

വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേൽ; ഹിസ്ബുല്ലയുടെ പ്രത്യാക്രമണവും ശക്തം...

ഹമാസ് ഭീകരര്‍ ഗാസയില്‍ തീര്‍ത്തത് പോലെ ഹിസ്ബുളളയും ലബനനില്‍ വന്‍തോതിലാണ് തുരങ്കങ്ങള്‍ ലബനനില്‍ നിര്‍മ്മിച്ചിരുന്നത്... വടക്കന്‍ ഇസ്രയേലിന്റെ അടി വരെ നീളുന്നതാണ് ഈ തുരങ്കങ്ങള്‍...

ഇറാനെ ഒരു പാഠം പഠിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇസ്രയേല്‍...അവര്‍ കൂട്ടുപിടിക്കുന്നത് അമേരിക്കയേയും ബ്രിട്ടനേയും ആണെന്നാണ് സൂചന.. വാർഷികദിനമായ ഒക്ടോബർ 7, ഇസ്രയേൽ തിരിച്ചടിക്കാൻ തിരഞ്ഞെടുക്കുമോ എന്നുള്ളതാണ് ഉയരുന്ന ഒരു ചോദ്യം...

ഒരേ സമയം ഇറാനെയും പാലസ്തീനെയും ലബനോനെയും സിറിയയെയും തകര്‍ത്തു തരിപ്പണമാക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എടുത്ത തീരുമാനം നടപ്പാക്കുന്നത് ഒക്ടോബർ ഏഴിനെന്ന് സൂചന. നിര്‍ണായകഘട്ടത്തില്‍ ആണവായുധം ഉള്‍പ്പെടെ പ്രയോഗിക്കനുള്ള ഒരുക്കം ഇസ്രായേല്‍ ആരംഭിച്ചതോടെ ഇനിയുള്ള മണിക്കൂറുകളില്‍ ഇസ്രായേലിന്റെ മിസൈലുകള്‍ പശ്ചിമേഷ്യയെ വിറപ്പിക്കും. ഇസ്രയേലിനുമേൽ ഇറാൻ നടത്തിയ ആക്രമണങ്ങളോട് പ്രതികരിക്കവേ, ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ തകർക്കണമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

ഇറാനെതിരെ കൂടുതൽ ഉപരോധം വേണമെന്നും ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ അക്രമിക്കുന്നത് അംഗീകരിക്കില്ലെന്നുമുള്ള പ്രസിഡന്റ് ജോ ബൈഡന്റെ പരാമർശം വന്നതിന് തൊട്ടുപിന്നാലെയാണ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന വന്നത്. നോർത്ത് കരോലിനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു ഡൊണാൾഡ് ട്രംപ്. പ്രചാരണം പുരോഗമിക്കവേ ഇസ്രയേൽ-ഇറാൻ പ്രശ്നങ്ങളേക്കുറിച്ചും ഇസ്രയേലിൽ ഇറാൻ 200 തവണ നടത്തിയ മിസൈൽ ആക്രമണങ്ങളേക്കുറിച്ചും ചോദ്യമുയർന്നു. ഇതിനോടായിരുന്നു ട്രംപ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ഇറാന്റെ ആണവകേന്ദ്രങ്ങൾ ആദ്യം ബോംബിട്ട് തകർക്കുകയാണ് ഇസ്രയേൽ ചെയ്യേണ്ടതെന്ന് അദ്ദേഹം പറ‍ഞ്ഞു.

 

"ജോ ബൈഡനോട് ഈ പ്രശ്നത്തേക്കുറിച്ച് ചോദിച്ചപ്പോൾ ആദ്യം ആണവകേന്ദ്രങ്ങൾ തകർക്കുകയാണ് വേണ്ടതെന്നും തുടർന്നുവരുന്ന പ്രശ്നങ്ങൾ പിന്നീട് നോക്കാം എന്നുമായിരുന്നു അദ്ദേഹം മറുപടി പറയേണ്ടിയിരുന്നത്. ഇസ്രയേൽ അങ്ങനെ ചെയ്യാൻ പോവുകയാണെങ്കിൽ അതിന്റെ അർത്ഥം അതുതന്നെയാണ്. പക്ഷേ അവരുടെ പദ്ധതികളെന്താണെന്ന് അറിയേണ്ടിയിരിക്കുന്നു.

 

 

" ട്രംപ് പറഞ്ഞു. ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും എന്നാൽ അത് ആനുപാതികമായിരിക്കണമെന്നുമാണ് ഇറാൻ-ഇസ്രയേൽ പ്രശ്നത്തേക്കുറിച്ച് ബൈഡൻ പറഞ്ഞത്. ഇസ്രയേലിനെതിരെ ചൊവ്വാഴ്ചയുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഉടൻ സംസാരിക്കുമെന്നും ബൈഡൻ പറഞ്ഞിരുന്നു.


ലെബനനിൽ ഇസ്രയേൽ നിരന്തരം ആക്രമണം അഴിച്ചു വിടുമ്പോഴും പ്രതിരോധം ശക്തമാക്കി പ്രത്യാക്രമണത്തിന് ഇറാനും സജ്ജമാകുകയാണ്. കലുഷിതമായ പശ്ചിമേഷ്യയിൽ സമാധാനത്തിനായി യു.എൻ. അടക്കം ശ്രമിക്കുന്നുണ്ട്. വെടിനിർത്തൽ ആഹ്വാനവുമായി ഖത്തറും രംഗത്തെത്തിയിട്ടുണ്ട്. പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കാതെ പശ്ചിമേഷ്യയിൽ സമാധാനം സാധ്യമല്ലെന്നും ഇപ്പോൾ നടക്കുന്നത് കൂട്ടായ വംശഹത്യയാണെന്നും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമാദ് അൽ - താനി പറഞ്ഞു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിൽ അമേരിക്ക സൈനിക സാന്നിധ്യം വർധിപ്പിക്കുകയാണ്.

 

 

 

നിരവധി സൈനിക സംഘങ്ങളാണ് പുതുതായി എത്തിയിട്ടുള്ളത്. കൂടാതെ യുഎസ് സൈന്യത്തിന്റെയും സഖ്യകക്ഷികളുടെയും സംരക്ഷണത്തിനായി നിരവധി യുദ്ധ വിമാനങ്ങളും മറ്റു വിമാനങ്ങളുടെയും ഒരു നിര തന്നെ അയക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഇതോടെ മേഖലയിലെ മൊത്തം അമേരിക്കൻ സൈനികരുടെ എണ്ണം 43,000 കവിഞ്ഞു. കൂടാതെ ഒരു ഡസനിലധികം യുദ്ധക്കപ്പലുകളും പല കടലുകളിലായി നിലയുറപ്പിച്ചിട്ടുണ്ട്.

മിഡിൽ ഈസ്റ്റ് മൊത്തമായി വരുന്ന യുഎസ് സെൻട്രൽ കമാൻഡിൽ സാധാരണയായി 34,000 സൈനികരാണ് ഉണ്ടാകാറ്. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയതിന് പിന്നാലെ കൂടുതൽ കപ്പലുകളും വിമാനങ്ങളും അയച്ചതോടെ ഇത് 40,000ത്തിലെത്തി. ചെറിയ സൈനിക സംഘങ്ങളെ വീണ്ടും അയക്കുന്നുണ്ട് പെന്റഗൺ ഈയിടെ അറിയിച്ചിരുന്നു.

 

 

യുഎസ് നേവിയുടെ യുദ്ധക്കപ്പലുകൾ കിഴക്കൻ മെഡിറ്റേറിയൻ കടൽ മുതൽ ഒമാൻ ഉൾക്കടൽ വരെയുണ്ട്. കൂടാതെ ഏത് തരം ആക്രമണവും നേരിടുന്നതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിലായി എയർ ഫോഴ്സിന്റെയും നേവിയുടെയും യുദ്ധ വിമാനങ്ങളും സജ്ജമാണ്. കഴിഞ്ഞ ആഗസ്റ്റിൽ അതിനൂതന എഫ്-22 യുദ്ധവിമാനങ്ങൾ അമേരിക്കൻ എയർഫോഴ്സ് അയച്ചിരുന്നു. ഇതോടെ മിഡിൽ ഈസ്റ്റിൽ ഇവയുടെ എണ്ണം നാലായി ഉയർന്നു. കൂടാതെ എ-10 തണ്ടർബോർട്ട് 2, എഫ്-15ഇ, എഫ്-16 തുടങ്ങിയ ഫൈറ്റർ ജെറ്റുകളുടെയും ഒരു നിര തന്നെയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേഡിയോ വാർത്താ അവതാരകൻ എം രാമചന്ദ്രൻ (91) അന്തരിച്ചു  (51 minutes ago)

വിജയോടൊപ്പം മലയാളികളായ നരേനും പ്രിയാമണിയും മമിതാ ബൈജുവും : ദളപതി 69ന് തുടക്കമായി  (1 hour ago)

സൈബർ ആക്രമണക്കേസിൽ നിന്ന് മനാഫിനെ ഒഴിവാക്കും; പിന്തുണച്ച് അഖിൽ മാരാർ...  (2 hours ago)

യുഎസ് നേവിയുടെ യുദ്ധക്കപ്പലുകൾ കിഴക്കൻ മെഡിറ്റേറിയൻ കടൽ മുതൽ ഒമാൻ ഉൾക്കടൽ വരെ നിലയുറപ്പിച്ചു; ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ ഒക്ടോബർ 7ന് തകർക്കും..?  (2 hours ago)

സഖറിയാ 11 : 1 അച്ചട്ടാവുന്നു..! ദൈവം നേരിട്ടിറങ്ങുന്നു നസ്രത്തിലെ തൊട്ടു ഇനി തീ മഴ  (2 hours ago)

എനിക്കൊരു ശത്രുവുണ്ട്, മുടിച്ച് കളയണമെന്ന് പറഞ്ഞാൽ അവൾ കാര്യം നടത്തിത്തരും; സിജോയും ജാസ്മിനും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടപ്പോൾ സംഭവിച്ചത്...  (2 hours ago)

ഇറാന് ഇനി സുഖമായി മരിക്കാം... ഖമേനിയുടെ ആയുസ് പ്രഖ്യാപിച്ചു..! ഇറാന്റെ നെഞ്ചിടിപ്പ് കൂടുന്നുകൊട്ടിക്കലാശം തുടങ്ങി  (2 hours ago)

വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേൽ; ഹിസ്ബുല്ലയുടെ പ്രത്യാക്രമണവും ശക്തം...  (2 hours ago)

ഹമാസ് ഭീകരര്‍ ഗാസയില്‍ തീര്‍ത്തത് പോലെ ഹിസ്ബുളളയും ലബനനില്‍ വന്‍തോതിലാണ് തുരങ്കങ്ങള്‍ ലബനനില്‍ നിര്‍മ്മിച്ചിരുന്നത്... വടക്കന്‍ ഇസ്രയേലിന്റെ അടി വരെ നീളുന്നതാണ് ഈ തുരങ്കങ്ങള്‍...  (2 hours ago)

ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട്; പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലേർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

മൈ ഗേള്‍ ഈസ് ബാക്ക് ഹോം, ലവ് യൂ.. ആശുപത്രിയിൽ നിന്നും വീട്ടിലെത്തി അമൃത! എന്താണ് സംഭവിച്ചതെന്ന ചോദ്യവുമായി ആരാധകർ  (3 hours ago)

വിവാഹശേഷമുള്ള വലിയ സന്തോഷവുമായി ദിയ കൃഷ്ണ! ഏറ്റെടുത്ത് ആരാധകർ  (3 hours ago)

ISRAEL ഇസ്രായേൽ ഒരുക്കം ഇങ്ങനെ...  (3 hours ago)

ISRAEL ശത്രുക്കൾ ഒന്നിക്കുന്നു  (3 hours ago)

CHINA തായ്‌വാനെ ചുറ്റി ചൈന  (4 hours ago)

Malayali Vartha Recommends