ഇസ്രയേലിനെതിരെ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ; ഭീകരതയുടെ അച്ചുതണ്ടുകൾ ഒരുമിച്ച് നിൽക്കുന്നത് അപമാനകരമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ഇസ്രയേലിനെതിരെ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരിന്നു. എന്നാൽ ഇതിനെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത് വന്നിരിക്കുകയാണ്. "ക്രൂരതയുടെ ശക്തികളോട്" പോരാടുമ്പോൾ "എല്ലാ പരിഷ്കൃത രാജ്യങ്ങളും" ഇസ്രായേലിൻ്റെ പക്ഷത്ത് ഉറച്ചു നിൽക്കണമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. ശനിയാഴ്ചപുറത്തിറക്കിയ വീഡിയോ സന്ദേശത്തിലൂടെയായിരുന്നു പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചത് .
"ഭീകരതയുടെ അച്ചുതണ്ടുകൾ ഒരുമിച്ച് നിൽക്കുന്നത് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ഭീകരതയെ എതിർക്കേണ്ടുന്ന രാജ്യങ്ങൾ ഇസ്രായേലിന് ആയുധ ഉപരോധത്തിന് ആഹ്വാനം ചെയ്യുന്നു എന്നുംഅദ്ദേഹം കുറ്റപ്പെടുത്തി. ഇറാൻ നയിക്കുന്ന പ്രാകൃത ശക്തികളോട് ഇസ്രായേൽ പോരാടുമ്പോൾ, എല്ലാ പരിഷ്കൃത രാജ്യങ്ങളും ഇസ്രായേലിൻ്റെ പക്ഷത്ത് ഉറച്ചുനിൽക്കണം.എന്നിട്ടും ഫ്രഞ്ച് പ്രസിഡൻ്റ് മാക്രോണും മറ്റ് ചില പാശ്ചാത്യ നേതാക്കളും ഇപ്പോൾ ഇസ്രായേലിനെതിരെ ആയുധ ഉപരോധത്തിന് ആഹ്വാനം ചെയ്യുന്നു.
അവരെയോർത്ത് ലജ്ജ തോന്നുന്നു.ഇറാൻ ഹിസ്ബുള്ളയ്ക്കും ഹൂതികൾക്കും ഹമാസിനുമെതിരെ ആയുധ ഉപരോധം ഏർപ്പെടുത്തുകയാണോ? തീർച്ചയായും ഇല്ല. എന്തൊരു നാണക്കേട് ആണിതെന്നുംബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. നാഗരികതയുടെ ശത്രുക്കൾക്കെതിരെ ഇസ്രായേൽ ഏഴ് മുന്നണികളിൽ സ്വയം പ്രതിരോധിക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു.
പ്രസിഡൻ്റ് മാക്രോണിന് പറയാനുള്ളത് ഇത്ര മാത്രം ഇന്ന്, നാഗരികതയുടെ ശത്രുക്കൾക്കെതിരെ ഇസ്രായേൽ ഏഴ് മുന്നണികളിൽ സ്വയം പ്രതിരോധിക്കുകയാണ്. ഒക്‌ടോബർ 7 ന് നമ്മുടെ ജനതയെ കൊലപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയും ശിരഛേദം ചെയ്യുകയും ചുട്ടുകൊല്ലുകയും ചെയ്ത ഹമാസിനെതിരെ ഞങ്ങൾ ഗാസയിൽ പോരാടുകയാണ്."
https://www.facebook.com/Malayalivartha