ബോര്‍ഡിംഗ് പാസ്സ് ഇല്ലാതെ യാത്രാ വിമാനത്തില്‍ കയറി; പിന്നാലെ സംഭവിച്ചത് നാടകീയമായ സംഭവങ്ങൾ
ബോര്‍ഡിംഗ് പാസ്സ് ഇല്ലാതെ യാത്രാ വിമാനത്തില്‍ ആൾ. ആളെ പോലീസ് അറസ്റ്റ് ചെയ്തു. മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലാണ് സംഭവമുണ്ടായിരിക്കുന്നത്. . ഈസിജെറ്റിന്റെ മിലനിലേക്കുള്ള ഇ സെഡ് വൈ 2127 വിമാനത്തിലാാണ് ഇയാള്‍ കയറിയത്.വെള്ളിയാഴ്ച രാത്രിയിലയിരുന്നു ഫ്ലൈറ്റ്. യാത്രക്കാരുമായി വിമാനം റണ്‍വേയിലൂടെ നീങ്ങിയപ്പോൾ മാത്രമാണ് ജീവനക്കാര്‍ ഇയാള്‍ക്ക് ടിക്കറ്റില്ലാത്ത വിവരം അറിഞ്ഞത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു. യാത്രക്കാരെ എല്ലാവരെയും വിമാനത്തില്‍ നിന്നും ഇറക്കി.
ലഗേജുകള്‍ യാത്രക്കാര്‍ക്ക് തിരികെ നല്‍കി. വിശദമായ പരിശോധനയിൽ വിമാനത്തിനോ യാത്രക്കാര്‍ക്കോ ഭീഷണി ഒന്നുമില്ലെന്ന് കണ്ടെത്തി. സംശയിക്കത്തക്ക ഒന്നും കണ്ടെത്തിയില്ല . ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് വ്യക്തമാക്കുന്നത്, വെള്ളിയാഴ്ച രാത്രിയോടെ ടിക്കറ്റില്ലാത്ത ഒരാള്‍ വിമാനത്തില്‍ കയറിയതായി വിമാനത്താവളത്തില്‍ നിന്നും വിവരം കിട്ടി എന്നാണ്.തിരികെ ടെര്‍മിനലില്‍ എത്തിച്ച അയാളെ അവിടെ നിന്നും അറസ്റ്റ് ചെയ്തു .
ആവശ്യമായ രേഖകള്‍ ഇല്ലാതെ വിമാനത്തില്‍ കയറി, പൊതു ശല്യം ഉണ്ടാക്കി എന്നീ കുറ്റങ്ങൾക്ക് ഇയാളുടെ പേരില്‍ പോലീസ് കേസ് എടുത്തു. ഇയാള്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. സെക്യൂരിറ്റി ടേര്‍മിനല്‍ 1 ലെ സെക്യൂരിറ്റി ചെക്കുകൾ മാറി കടന്നാണ് ഇയാൾ വിമാനത്തിൽ കയറിയത്.
ഈ വ്യക്തി വിമാനത്തില്‍ എത്തിയതിനെ കുറിച്ച് കണ്ടെത്താൻ ജീവനക്കാരുമായി കമ്പനി ജീവനക്കാർ അന്വേഷിക്കുകയാണ്, . സി സി ടിവി ദൃശ്യങ്ങളും വിശദമായി പരിശോധിക്കുന്നു . എന്നാല്‍, ഇതിനെ കുറിച്ച് കൂടുതല്‍ വിശദവിവരങ്ങള്‍ പുറത്തു വിടാന്‍ കമ്പനി തയ്യാറായിട്ടില്ല. വിമാനം മാറി കയറിയതാവും എന്ന വധത്തിൽ ഉറച്ച് നിൽക്കുകയാണ് കമ്പനി വക്താവ് പറയുന്നത്.
https://www.facebook.com/Malayalivartha