ലോകം ഒന്നടങ്കം സ്തംഭിച്ച ദിനമായിരുന്നു ഒക്ടോബർ ഏഴ്...ആ കറുത്ത ദിനത്തിന്റെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്...ഭീകരരെ മുച്ചൂടം തകര്‍ത്ത് ഇസ്രയേല്‍ അന്തിമ വിജയത്തിലേക്ക്, നീങ്ങുന്ന അവസരത്തിലാണ് ഒന്നാംവാര്‍ഷികമെത്തിയിരിക്കുന്നത്...
ഇസ്രായേൽ മാത്രമല്ല, വാസ്തവത്തിൽ ലോകം ഒന്നടങ്കം സ്തംഭിച്ച ദിനമായിരുന്നു ഒക്ടോബർ ഏഴ്. പശ്ചിമേഷ്യയിൽ യുദ്ധത്തിന് തുടക്കം കുറിച്ച ആ കറുത്ത ദിനത്തിന്റെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ ആക്രമണമാണ് ഹമാസ് ഭീകരർ ഇസ്രായേലിൽ നടത്തിയത്.2023 ഒക്ടോബര്‍ 7. ഇസ്രയേല്‍ പ്രാദേശിക സമയം രാവിലെ 6.30.വാരാന്ത്യം ആഘോഷിക്കാനായി തടിച്ചുകൂടിയ ജനങ്ങൾക്കിടയിലേക്കാണ് അപ്രതീക്ഷിതമായെത്തി ആയിരക്കണക്കിന് റോക്കറ്റുകൾ പാഞ്ഞെത്തിയത്. ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഇസ്രായേൽ അന്തം വിട്ടു.
യൂറോപ്യൻ യൂണിയനും അമേരിക്കയും ചേർന്ന് ഭീകര സംഘടനയായി കരിമ്പട്ടികയിൽ പെടുത്തിയ ഹമാസാണ് ഇതിന് പിന്നിലെന്ന് ഇസ്രായേലിന് തിരിച്ചറിയാൻ വലിയ സമയമൊന്നും വേണ്ടിവന്നില്ല.കൃത്യമായ തന്ത്രങ്ങളോടെയാണ് ഹമാസ് ഇസ്രായേലിൽ തീമഴ പെയ്ച്ചത്. മിസൈലാക്രമണത്തിന് പിന്നാലെ ആയിരക്കണക്കിന് ഹമാസ് ഭീകരർ അതിർത്തി കടന്ന് ഇരച്ചെത്തി. കരയിൽ ഗ്രനേഡുകളും തോക്കുകളും ഉപയോഗിച്ച് ആക്രമണം നടത്തി. 1,205 ഇസ്രായേലികളാണ് അന്ന് കൊല്ലപ്പെട്ടത്. ഗാസ മുനമ്പിൽ നിരവധി പേരെ ബന്ദികളാക്കി. സ്ത്രീകളും കുട്ടികളും ലൈംഗിക പീഡനത്തിന് വരെ ഇരയായി. 251 ബന്ദികളെ ഹമാസ് ഗാസയിലേക്ക് കൊണ്ടുപോയിരുന്നു. മാസങ്ങൾക്കിപ്പുറം പലരെയും ജീവനറ്റാണ് ലഭിച്ചത്. 64 പേർ ഇപ്പോഴും തടങ്കലിലാണ്.
70 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.ഇസ്രയേലിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളുടെയും വ്യോമാക്രമണ പ്രതിരോധ കവചമായ അയണ്‍ ഡോമിന്റെയും കണ്ണുവെട്ടിച്ച് ടെല്‍ അവീവില്‍ ഹമാസിന്റെ ആക്രമണം. ‘ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്ലഡ്’ എന്ന പേരില്‍ നടത്തിയ ആക്രമണത്തിന്റെ ഭാഗമായി ഇസ്രയേലിലേക്ക് ഹമാസ് തൊടുത്തത് അയ്യായിരത്തോളം റോക്കറ്റുകള്‍. അപ്രതീക്ഷിത ആക്രമണത്തില്‍ പതറിയെങ്കിലും ‘ഹമാസ് ചെയ്ത വലിയ തെറ്റിന് പകരംവീട്ടു’മെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രതികരണം തൊട്ടുപിന്നാലെയെത്തി. തൊട്ടടുത്ത ദിവസം തന്നെ സ്വോര്‍ഡ്‌സ് ഓഫ് അയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ ഗാസയെ ലക്ഷ്യമിട്ട് വ്യോമാക്രമണം തുടങ്ങി.
ഹമാസ് ആക്രമണത്തിന്റെ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഗാസയുടെ സ്ഥിതിയിങ്ങനെ...കൊല്ലപ്പെട്ടവര്‍- 42,870 .മരിച്ച കുട്ടികള്‍- 16,500 . പരുക്കേറ്റവര്‍- 97,166 . ∙ഇസ്രയേലില്‍...മരണം-1,139 .പരുക്കേറ്റവര്‍-8,730 . അന്നൊരു ശനിയാഴ്ചയായിരുന്നു. ജൂതരുടെ ഒരാഴ്ചത്തെ വിശുദ്ധമതഗ്രന്ഥപാരായണ ആഘോഷമായ ‘സിംകറ്റ് തോറ’യുടെ ആലസ്യത്തിൽനിന്ന് രാവിലെ 6.30-ന് ഇസ്രയേൽ നടുങ്ങിയുണർന്നു.ഗാസ അതിർത്തിയിലെ 40 കിലോമീറ്റർ നീളവും 10 കിലോമീറ്റർ വീതിയുമുള്ള കരയതിർത്തിവഴിയായിരുന്നു കടന്നുകയറ്റം. എവിടെപ്പിഴച്ചെന്ന് ഇസ്രയേൽ ചിന്തിക്കുംമുൻപ് കണ്ണിൽക്കണ്ടവരെയെല്ലാം അവർ വെടിവെച്ചിട്ടു.യന്ത്രത്തോക്കുകളുമായി റോന്തുചുറ്റുന്ന ഹമാസുകാരെ സി.സി.ടി.വി.യിലൂടെ കണ്ട് ജനം പരിഭ്രമിച്ചു.
ഭീകരരെ മുച്ചൂടം തകര്‍ത്ത് ഇസ്രയേല്‍ അന്തിമ വിജയത്തിലേക്ക് നീങ്ങുന്ന അവസരത്തിലാണ് ഒന്നാംവാര്‍ഷികമെത്തിയിരിക്കുന്നത്. ഭീകരരെ സംബന്ധിച്ചിടത്തോളം ഇത് കാളരാത്രി തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.ഹമാസ് ഭീകരരെ തകര്‍ത്തെറിഞ്ഞ നഗരങ്ങളിലൊന്നായ എസ്ദേറോത്തില്‍ നടക്കുന്ന അനുസ്മരണച്ചടങ്ങിന് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് നേതൃത്വം നല്കും. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും
https://www.facebook.com/Malayalivartha