രാജ്യത്തെ ഏറ്റവും ഭീകരരാത്രി....തിരിച്ചടി തുടങ്ങി ഇസ്രായേൽ..!
ലെബനനിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുകയാണ്. രാജ്യത്തെ ഏറ്റവും ഭീകരരാത്രിയെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 150 ഹിസ്ബുള്ള കേന്ദ്രങ്ങളാണ് ഇസ്രായേൽ സൈന്യം തകർത്തത്. തെക്കൻ ലെബനനിൽ നിന്ന് ആളുകളോട് ഒഴിയാൻ നിർദ്ദേശം നൽകുന്നുണ്ട്.
ആയുധങ്ങൾ നിർമിക്കുന്ന ഡിപ്പോകൾ, ടണൽ ഷാഫ്റ്റുകൾ, മിസൈൽ വിക്ഷേപണ പോയിൻ്റുകൾ, സെല്ലുകൾ, തുരങ്കങ്ങൾ തുടങ്ങി ഭീകരസംഘടനയുടെ മറ്റ് സംവിധാനങ്ങളും ഇസ്രായേൽ നിലം പരിശാക്കി. വൻ ആയുധശേഖരവും ഐഡിഎഫ് കണ്ടെടുത്തു.
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ 30-ലേറെ വ്യോമാക്രമണങ്ങളാണ് ഇസ്രായേൽ കഴിഞ്ഞ രാത്രി മാത്രം നടത്തിയത്. വൻ പൊട്ടിത്തെറികളും നടന്നതായി റിപ്പോർട്ടിൽ പറയുന്നു. തെക്കേ ലെബനനിൽ ഇസ്രായേൽ സൈന്യം അധിനിവേശം നടത്തി 440-ഓളം ഹിസ്ബുള്ള പോരാളികളെ വധിച്ചത് പിന്നലെയാണ് രാത്രിയിൽ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിന്റെ ദൃശ്യങ്ങളും മൃതദേഹങ്ങൾ പ്രദേശത്ത് നിന്ന് കണ്ടെടുക്കുന്നതിന്റെയും വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഗാസയിലും ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നതായാണ് റിപ്പോർട്ട്. പാലസ്തീനിലെ പള്ളിയിലും സ്കൂളിലും ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യമന്ത്രാലയത്തെ അറിയിച്ചു.
ഭീതിയുടെ മുൾമുനയിലാണ് പശ്ചിമേഷ്യ. ഏത് നിമിഷവും എന്തും സംഭവിക്കാമെന്നതാണ് നിലവിലെ അവസ്ഥ. ഈ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി ഇറാൻ അറിയിച്ചു. പ്രവർത്തന നിയന്ത്രണമേർപ്പെടുത്തിയതിനാലാണ് എന്നാണ് വിശദീകരണം.
ഹമാസിന്റെ കൂട്ടക്കൊരുതിയുടെ ഒരാണ്ട് തികയുന്ന ഇന്ന്, പശ്ചിമേഷ്യയിലെമ്പാടും ഇസ്രായേൽ ആക്രമണങ്ങൾ നടത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം 200 മിസൈലുകൾ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടിരുന്നു. തിരിച്ചടിക്കുമെന്ന് അറിയിച്ചെങ്കിലും എപ്പോൾ എങ്ങനെയെന്ന് ഇസ്രായേൽ വയ്ക്തമാക്കിയിട്ടില്ലെന്നതും ഇറാന്റെ ഭയം വർദ്ധിപ്പിക്കുന്നു. മിസൈലാക്രമണത്തിന് പിന്നാലെ ഇറാനിലെ വ്യോമപാത രണ്ട് ദിവസം അടച്ചിട്ടിരുന്നു.
ഇറാനിലെ എണ്ണപ്പാടങ്ങൾ ആക്രമിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഓയിൽ ടെർമിനലുകളുടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ഹമാസിന്റെ ആക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് യൂറോപ്യൻ രാജ്യങ്ങളും ജാഗ്രതയിലാണ്.
ഗസ്സയിലെ ഇസ്രായേൽ ക്രൂരത ഒരു വർഷം പൂർത്തിയാകുമ്പോൾ ആക്രമണത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ആവർത്തിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഞായറാഴ്ച സൈന്യത്തിനു മുമ്പിൽ നടത്തിയ പ്രസംഗത്തിൽ ഇസ്രായേൽ തന്നെ വിജയം കൈവരിക്കുമെന്ന് നെതന്യാഹു പ്രതിജ്ഞ ചെയ്തതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരു വർഷം മുൻപ് ഞങ്ങൾ കനത്ത ആഘാതമാണ് നേരിട്ടത്. എന്നാല്‍ ഹമാസിന്റെ ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ശേഷമുള്ള ഈ ഒരു കാലയളവിൽ തന്റെ സൈന്യം യാഥാർത്ഥ്യത്തെ പൂർണമായും മാറ്റിമറിച്ചെന്നും ഇസ്രായേല്‍ എന്താണോ ലക്ഷ്യം വച്ചത് അതിനോട് സൈന്യം ചേര്‍ന്നു നില്‍ക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.
ഗസ്സയിലും ലെബനാനിനും ആക്രമണം കടുപ്പിക്കുന്നതിനിടെ ഈ യുദ്ധത്തിൽ നാം വിജയിക്കുമെന്നും നെതന്യാഹു സൈന്യത്തോട് ആവര്‍ത്തിച്ച് പറഞ്ഞു. ഈ ഒരു വർഷക്കാലത്തിനിടെ ഹമാസിന്റെ സൈനിക വിഭാഗത്തെ തന്നെ തങ്ങൾ പരാജയപ്പെടുത്തിയെന്ന് ഇസ്രായൽ സൈനിക മേധാവി ഹെർസി ഹലേവി അവകാശവാദം ഉന്നയിച്ചു.
അതേസമയം ഒക്ടോബർ ഏഴിലെ ആക്രമണം അഭിമാനാർഹമാണെന്നാണ് ഹമാസിന്റെ പ്രതികരണം. ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപിലൂടെ പുതുചരിത്രം എഴുതുകയാണെന്നും ഹമാസ് അറിയിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ ഹമാസിനെതിരായ ആക്രമണമെന്ന് അവകാശപ്പെട്ട് ഇസ്രായേൽ ഗസ്സയിലടക്കം ചെയ്തുകൂട്ടുന്ന ക്രൂരത ഇന്നും തുടരുകയാണ്. തീവ്രവാദികളെ തകർത്തെറിയുമെന്നും നശിപ്പിക്കുമെന്നും അന്ന് പറഞ്ഞ നെതന്യാഹുവിന്റെ വാക്ക് കേവലം അവകാശവാദങ്ങളിൽ ഒതുങ്ങുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗസ്സയിലും ഫലസ്തീനിന്റെ വിവിധ പ്രദേശങ്ങളിലും ഹമാസ് പോരാളികൾ സംഘടിക്കുകയും ഇസ്രായേൽ സൈന്യത്തിനെതിരെ പോരാട്ടം നടത്തുന്നതായാണ് വിവരം. സൈന്യം മടങ്ങിയ പല പ്രദേശങ്ങളിലും ഹമാസ് പോരാളികൾ സംഘടിക്കുന്നതായും ഹിസ്ബുല്ലയുടെ പിന്തുണയോടെ കനത്ത പ്രഹരം ഇസ്രായേലിനുമേൽ ഏൽപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
https://www.facebook.com/Malayalivartha