മെക്സിക്കോയുടെ യുകാറ്റന്‍ ഉപദ്വീപിന്റെ വടക്കേ അറ്റത്ത് മണിക്കൂറില്‍ 285 കി.മീ വരെ വേഗതയില്‍ 'മില്‍ട്ടന്‍' ചുഴലിക്കാറ്റ് വീശിയടിക്കുന്നു.....ഫ്‌ലോറിഡയില്‍ മുന്നറിയിപ്പുമായി അധികൃതര്‍
മെക്സിക്കോയുടെ യുകാറ്റന്‍ ഉപദ്വീപിന്റെ വടക്കേ അറ്റത്ത് മണിക്കൂറില്‍ 285 കി.മീ വരെ വേഗതയില്‍ 'മില്‍ട്ടന്‍' ചുഴലിക്കാറ്റ് വീശിയടിക്കുന്നു.....ഫ്‌ലോറിഡയില്‍ മുന്നറിയിപ്പുമായി അധികൃതര്‍.
ചുഴലി ബുധനാഴ്ച പൂര്‍ണ ശക്തിയോടെ ജനസാന്ദ്രതയുള്ള ടമ്പാ ബേ നഗരത്തെ ബാധിക്കുമെന്ന് കരുതുന്നു. ഫ്‌ലോറിഡയില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം 2005ല്‍ 'കത്രീന'ക്ക് ശേഷമുള്ള ഏറ്റവും മാരകമായ മെയിന്‍ ലാന്‍ഡ് കൊടുങ്കാറ്റായ 'ഹെലന്‍' വീശി 10 ദിവസത്തിന് ശേഷമാണ് മില്‍ട്ടണ്‍ ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് വരുന്നത്. ഹെലനില്‍ നൂറുകണക്കിനു പേരെ കാണാതായിട്ടുണ്ട്. മില്‍ട്ടണ്‍ അടുക്കുമ്പോള്‍ 67 കൗണ്ടികളില്‍ 51 എണ്ണം ഇപ്പോള്‍ അടിയന്തര മുന്നറിയിപ്പിലാണ്.
24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡ് ഭേദിക്കുന്ന വേഗതയില്‍ മില്‍ട്ടണ്‍ കാറ്റഗറി അഞ്ചിലേക്ക് മാറിയെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് ഡയറക്ടര്‍ കെന്‍ ഗ്രഹാം പറഞ്ഞു. ഇത് റെക്കോര്‍ഡ് ചെയ്ത മൂന്നാമത്തെ ഉയര്‍ന്ന നിരക്കാണെന്നും അദ്ദേഹം പറഞ്ഞു.
കാറ്റിന്റെ വേഗതയുടെ അടിസ്ഥാനത്തില്‍ ചുഴലിക്കാറ്റുകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഫ്‌ലോറിഡയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും പ്രതീക്ഷിക്കാമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha