ആ രാത്രി തട്ടിയെടുത്ത നിരപരാധികളായ 250 ഇസ്രായേലികളെ ഹമാസുകള്‍ കൊന്നൊടുക്കി? ഹമാസുകളുടെ ഭൂഗര്‍ഭ തുരങ്കത്തിലും ഒളിത്താവളങ്ങളിലും ഇസ്രായേല്‍ രഹസ്യ നീരീക്ഷണം
ആ രാത്രി തട്ടിയെടുത്ത നിരപരാധികളായ 250 ഇസ്രായേലികളെ ഹമാസുകള്‍ കൊന്നൊടുക്കിയതായി ഇസ്രായേല്‍ കരുതുന്നു. അവരൊരിക്കലും തിരികെ വരാനിടയില്ല. അവരെ ജീവനോടെ കിട്ടിയിട്ടു കാര്യവുമില്ല. ഇസ്രായേലി സ്ത്രീകളെ ഹമാസുകള്‍ പീഢിപ്പിച്ചുകൊന്നുവെന്നും നൂറിലേരെ കുഞ്ഞുങ്ങളെ ചാമ്പലാക്കിയെന്നുമാണ് ഇസ്രായേല്‍ കരുതുന്നത്. ഹമാസുകളുടെ ഭൂഗര്‍ഭ തുരങ്കത്തിലും ഒളിത്താവളങ്ങളിലും ഇസ്രായേല്‍ രഹസ്യ നീരീക്ഷണം നടത്തിയിട്ടും വിവരങ്ങള്‍ ലഭിച്ചിട്ടില്ല. അതിനിടെ ഹമാസിനെതിരെ ഇസ്രായേല്‍ യുദ്ധം തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ മരണം നാല്‍പത്തി രണ്ടായിരം കഴിഞ്ഞിരിക്കുന്നു.
ഇതോടകം പരിക്കേറ്റവര്‍ എട്ടു ലക്ഷം പേരാണ്. ലക്ഷ്യം നേടിയെന്നതിനു സൂചകമായി ഹമാസിനെ പൂര്‍ണമായി കീഴക്കിയെന്നും ഹമാസ് തീവ്രവാദം ഇനി തലപൊക്കില്ലെന്നും ഇസ്രായേല്‍ പ്രസ്താവിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദി സംഘം ഇസ്രയേലിലേക്ക് കടന്നുകയറി മിന്നലാക്രമണം നടത്തുകയും ആയിരത്തിലേറെപ്പേരെ വധിക്കുകയും 251 പേരെ ബന്ദികളാക്കി തട്ടിക്കൊണ്ടുപോകുകയും ചെയ്തു. അതിനുശേഷം ഇസ്രയേല്‍ തുടങ്ങിയ പ്രതികാര യുദ്ധം ഇന്നും രൂക്ഷമായി തുടരുകയാണ്.
ഇസ്രായേലിനു നേരെ ഹമാസ് നടക്കിയ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികവേളയിലാണ് ഹമാസിന് തീര്‍ക്കുവെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ ഹിസ്ബുള്ള തീവ്രവാദികളെയും ഉന്‍മൂലനം ചെയ്യുമെന്നും അതിനായി യുദ്ധം തുടരുമെന്നും നെതന്യാഹു പറയുന്നു. ഹമാസുകള്‍ തട്ടിക്കൊണ്ടുപോയ ആയിരത്തിലേറെ ഇസ്രയേലി ജനതയെ തിരിച്ചുകൊടുക്കാന്‍ തയാറാകാത്തിടത്തോളം കാലം പോരാട്ടം തുടരുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചതോടെ ഇനിയും യുദ്ധം തുടരുമെന്ന് തീര്‍ച്ചയായിരിക്കുന്നു.
ഹമാസുകളെ ഉന്‍മൂലനം ചെയ്തതിനു പിന്നാലെ ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ആക്രമണം ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. തെക്കന്‍ ബെയ്റൂട്ടില്‍ ഹിസ്ബുല്ലയുടെ സാന്നിധ്യമുള്ള മേഖലകള്‍ അപ്പാടെ തകര്‍ത്തുകഴിഞ്ഞു. ഹിസ്ബുല്ലയുടെ ആയുധശേഖരം സൂക്ഷിക്കുന്ന കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ മിസൈല്‍ സ്‌ഫോടനം നടത്തുക മാത്രമല്ല ഹിസ്ബുല്ലയുടെ രണ്ട് കമാന്‍ഡര്‍മാരെയും വകവരുത്തി. ഹിസ്ബുല്ല കമാന്‍ഡര്‍ ഖാദര്‍ അലി താവിലിനെ കഴിഞ്ഞ ദിവസം വധിച്ചെന്ന സൈന്യത്തിന്റെ പ്രഖ്യാപനത്തില്‍ ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല. സിറിയയുടെ മധ്യമേഖല ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ പരക്കെ നാശനഷ്ടമുണ്ടായി. ഒരു വര്‍ഷം നീണ്ട യുദ്ധം എന്നു പറഞ്ഞാല്‍പോരാ ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുറിവിന് ഇന്ന് ഒരു വര്‍ഷമായി എന്നതാണ് യാഥാര്‍ഥ്യം.
ലോകത്തിലെതന്നെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജന്‍സിയായ ഇസ്രായേലിന്റെ മൊസാദിന്റെ ചാരക്കണ്ണുകളെ വെട്ടിച്ചാണ് ഹമാസ് അര്‍ധരാത്രി ഒളിയാക്രമണം നടത്തിയത്. അന്നേ ദിവസം ഇസ്രായേലികള്‍ക്ക് കൂടാരത്തിരുന്നാള്‍ ദിവസമായിരുന്നു. ഗാസ അതിര്‍ത്തി വഴി കടന്നുകയറിയ ആയിരത്തോളം ഹമാസ് സായുധ സംഘാംഗങ്ങള്‍ വീടുകളിലേക്കും സംഗീത പരിപാടി നടന്ന സ്ഥലങ്ങളിലേക്കുമെല്ലാം ഇരച്ചുകയറി തലങ്ങും വിലങ്ങും വെടിവയ്ക്കുകയായിരുന്നു.
അന്നു രാവിലെ തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക മാത്രമല്ല ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസ മുനമ്പ് പൂര്‍ണമായി തകര്‍ത്തുതരിപ്പണമായി. വിദ്യാലയങ്ങള്‍, ആശുപത്രികള്‍, അഭയാര്‍ഥി ക്യാംപുകള്‍ അങ്ങനെ എല്ലായിടങ്ങളിലും ഇസ്രയേല്‍ സൈന്യം ഇരച്ചുകയറി. ഹമാസിനെ പിന്തുണയ്ക്കുന്ന ഹിസ്ബുല്ലയ്ക്കും ഹൂതികള്‍ക്കും നേരെ ഇസ്രേയേല്‍ തലങ്ങും വിലങ്ങും മിസൈലുകള്‍ വര്‍ഷിച്ചു.
ഒക്ടോബര്‍ ഏഴിന് ഒളിയാക്രമണം നടത്തിയ എല്ലാ ഹമാസ് നേതാക്കളെയും ഇസ്രായേല്‍ ഇതോടകം കൊന്നുകഴിഞ്ഞു. ഹമാസ് ഇപ്പോള്‍ നേതാക്കളില്ലാത്ത പ്രസ്ഥാനമാണ്. ഗാസയില്‍ മാത്രം നാല്‍പത്തോരായിരത്തിലധികം പേരാണ് ഒരു വര്‍ഷത്തിനുള്ളില്‍ മരിച്ചത്. ഗാസയില്‍ നിന്നു മാത്രം അഞ്ചു ലക്ഷം പേര്‍ പലായനം ചെയ്തു. ഇന്നലെ രാത്രി മുതല്‍ വടക്കന്‍ ഗാസയിലും തെക്കന്‍ ബെയ്‌റൂട്ടിലും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഗാസ മുനമ്പില്‍ അഭയകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന മോസ്‌കിനു നേരേ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. ഇതേ് നഗരത്തിലെ അഭയകേന്ദ്രമായ സ്‌കൂളിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ബെയ്റൂട്ടില്‍ ഹിസ്ബുല്ലയുടെ സാന്നിധ്യമുള്ള മേഖലകള്‍ ഇസ്രായേല്‍ തകര്‍ത്തു.
ബദ്ധശത്രുവായി ഇസ്രായേല്‍ വീക്ഷിക്കുന്ന ഇറാനെതിരായ തിരിച്ചടിക്ക് എല്ലാ ഓപ്ഷനുകളും തുറന്നിട്ടുണ്ടെന്ന് ഇസ്രായേലിന്റെ പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചതിനാല്‍ ഇസ്രായേല്‍ ഇന്നു രാത്രി ഇറാനെ ആക്രമിക്കുമെന്നാണ് സൂചന. ഈ ഭിതിയില്‍ ഇറാന്‍ ഒമ്പത് മണിക്കൂര്‍ രാജ്യവ്യാപകമായി വിമാനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോഴും ഗാസ, ലെബനന്‍, ഇറാന്‍ എന്നിവിടങ്ങളിലെ നഗരങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുകയാണ്.
https://www.facebook.com/Malayalivartha