കാമുകനുമായുള്ള വിവാഹം നടത്തി കൊടുക്കാത്ത വീട്ടുകാരെ വിഷം നൽകി കൊലപ്പെടുത്തി...ഞെട്ടലോടെ ഗ്രാമം..ഭക്ഷണത്തിൽ വിഷം കലർത്തിയാണ്... 18 കാരിയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്..

കാമുകനുമായുള്ള വിവാഹം നടത്തി കൊടുക്കാത്ത വീട്ടുകാരെ വിഷം നൽകി കൊലപ്പെടുത്തി 18 കാരി. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഖൈർപൂർ ജില്ലയിലാണ് സംഭവം . ഭക്ഷണത്തിൽ വിഷം കലർത്തിയാണ് മാതാപിതാക്കളടക്കം 13 കുടുംബാംഗങ്ങളെ പെൺകുട്ടിയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത് .സംഭവത്തിൽ 18 കാരിയായ ഷൈസ്ത ബരോഹി , ബന്ധുവായ അമിർബക്ഷ് ബരോഹി എന്നിവരാണ് പിടിയിലായത് .മാതാപിതാക്കളെയും അഞ്ച് സഹോദരിമാരെയും മൂന്ന് സഹോദരന്മാരെയും , ഒരു കുട്ടി ഉൾപ്പെടെ 3 ബന്ധുക്കളെയുമാണ് ഇവർ കൊലപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കൊലപാതകം നടന്നത് . ബന്ധുവായ അമീർ ബക്ഷുമായി പ്രണയത്തിലായിരുന്നു ഷൈസ്ത . എന്നാൽ വീട്ടുകാർ ഷൈസ്തയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചിരുന്നു. എന്നാൽ ഷൈസ്ത ഈ വിവാഹത്തെ എതിർത്തിരുന്നു.അമീറുമായുള്ള ബന്ധത്തെ എതിർത്തതോടെ വീട്ടുകാരെ കൊലപ്പെടുത്താൻ ഷൈസ്ത തീരുമാനിക്കുകയായിരുന്നു . ഇതിനായി അമീറിന്റെ സഹായം തേടി. അജ്ഞാതരോഗമോ ഭക്ഷ്യവിഷബാധയോ ആവാം മരണകാരണം എന്നാണ് പോലീസ് ആദ്യം സംശയിച്ചത്. എന്നാൽ കൊല്ലപ്പെട്ടവർ കഴിച്ച ഭക്ഷണസാധനങ്ങൾ പരിശോധിച്ചപ്പോൾ ഇതിൽ വിഷാംശം കലർന്നതായി വ്യക്തമായി .
ഷൈസ്ത ഒഴികെയുള്ള മറ്റെല്ലാ അംഗങ്ങളും മരിച്ചെങ്കിലും അവർ പൂർണ ആരോഗ്യവതിയായിരുന്നതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു.കൈമാറിയ വിഷം ഷെയ്‌സ്ത ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. ഓഗസ്റ്റ് 19 നായിരുന്നു സംഭവം. ഭക്ഷണം കഴിച്ചതിനുപിന്നാലെ അവശരായിത്തീര്‍ന്ന കുടുംബാംഗങ്ങളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്‍പതുപേര്‍ മരിച്ചു. ചികിത്സയില്‍ തുടര്‍ന്ന നാലുപേര്‍ പിന്നീട് മരിക്കുകയായിരുന്നു.ഇതിനിടെ കാമുകനായ അമീർബക്ഷിനൊപ്പം ഷൈസ്ത ഒളിച്ചോടുകയും ചെയ്തു .തുടർന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്തു. താനാണ് റൊട്ടിമാവിൽ വിഷം ചേർത്തതെന്നും ,അമീറാണ് വിഷം വാങ്ങി നൽകിയതെന്നും ഷൈസ്ത പോലീസിനോട് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha