ഇസ്രായേല്‍ രാപകല്‍ മിസൈസുകള്‍ വര്‍ഷിക്കുന്ന സാഹചര്യത്തിലും കീഴടങ്ങാന്‍ തയാറാകാത്ത ഹമാസും ഹിസ്ബുള്ളയും ഹൂതികളും: ഇന്ന് നിര്‍ണായക ദിനം
ഹമാസ് തീവ്രവാദികള്‍ക്കെതിരെ തുടരുന്ന യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികവേളയില്‍ ഗാസയിലാകെ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചു. ഹമാസുകളെ ചാരമാക്കു ഗാസ എന്ന ഭൂപ്രദേശത്തെ തുടച്ചുനീക്കുമെന്നും പരസ്യമായി പ്രഖ്യാപിച്ച ഇസ്രായേല്‍ ഇന്നലെഗാസയിലുടനീളം നടത്തിയ വ്യോമാക്രമണത്തില്‍ 77 പേരാണ് കൊല്ലപ്പെട്ടത്. ഗാസയ്ക്കു പുറമെ ലെബനോനിലും ഇസ്രായേല്‍ അതിശക്തമായ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ഇസ്രായേല്‍ രാപകല്‍ മിസൈസുകള്‍ വര്‍ഷിക്കുന്ന സാഹചര്യത്തിലും കീഴടങ്ങാന്‍ തയാറാകാത്ത ഹമാസും ഹിസ്ബുള്ളയും ഹൂതികളും ഒരേ സമയം ഇസ്രായേലിനു നേരേ ആക്രമണം നടത്തുകയാണ്.
ഇസ്രായേലിനെ വീണ്ടും ഞെട്ടിച്ച് ഹമാസുകള്‍ ഇസ്രായേല്‍ മഹാനഗരമായ ടെല്‍ അവീവിലെ പ്രധാന സൈനിക കേന്ദ്രങ്ങളിലേക്കാണ് മിസൈല്‍ വര്‍ഷം നടത്തിയത് ഹമാസിനൊപ്പം ഹിസ്ബുള്ളയും ഇസ്രായേലിനു നേരെ അക്രമണം നടത്തിയതും ഇസ്രായേലിനെ ഞെട്ടിച്ചു. ഈ സാഹചര്യത്തില്‍ ഇസ്രായേല്‍ ഹിസ്ബുള്ളക്കെതിരെയും ശക്തമായ പോരാട്ടമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ടെല്‍ അവീവിന്റെ പ്രാന്തപ്രദേശത്തുള്ള ഇസ്രായേല്‍ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ കേന്ദ്രം ഉന്നം വച്ചാണ് ഹിസ്ബുള്ളകള്‍ ഇന്നു രാവിലെ മിസൈല്‍ ആക്രമണം നടത്തിയത്. ഇസ്രയേലി തുറമുഖ നഗരമായ ഹൈഫയിലും മധ്യ നഗരമായ ടെല്‍ അവീവിനു സമീപമുള്ള സൈനിക താവളത്തിലും മിസൈല്‍ ആക്രമണം നടത്തിയതായാണ് ഹിസ്ബുള്ളയുടെ ഇപ്പോഴത്തെ അവകാശവാദം.
വടക്കന്‍ യെമന്‍ കേന്ദ്രമാക്കിയ ഇറാന്‍ അനുകൂലികളായ ഹൂതി തീവ്രവാദികള്‍ ഇസ്രായേലിനു നേരേ നടത്തിയ ആക്രമണവും അപ്രതീക്ഷിതമായിരുന്നു. നഗരത്തിലെ രണ്ട് സൈനിക കേന്ദ്രങ്ങളിലേക്ക് ശക്തമായ മിസൈലുകള്‍ തൊടുത്തതായി ഹൂതികള്‍ അവകാശപ്പെടുന്നു. കഴിഞ്ഞ മാസം പകുതിയോടെയും ഹൂതികള്‍ ഇസ്രായേലിലേക്ക് മിസൈല്‍ തൊടുത്തുവിട്ടിരുന്നു. ശത്രുരാജ്യങ്ങളുടെ എല്ലാ മിസൈലുകളും ഇസ്രായേല്‍ പ്രതിരോധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വരുംദിവസങ്ങളില്‍ ഹമാസുകളെ ഉന്‍മൂലനം ചെയ്യാനുള്ള നീക്കത്തില്‍ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും ലെബനനിലെ തന്ത്രപരമായ മറ്റ് സ്ഥലങ്ങളിലും ഇസ്രായേല്‍ സൈന്യം ബോംബാക്രമണം തുടരുകയാണ്.
ഈ സാഹചര്യത്തില്‍ ആവാലി നദിയുടെ തെക്ക് ഭാഗത്തുള്ള തീരപ്രദേശത്തുള്ളവര്‍ക്ക് പലായനം ചെയ്യാനുള്ള നിര്‍ദേശം ഇസ്രയേല്‍ സൈന്യം നല്‍കിയിരിക്കുകയാണ്. ആക്രമണത്തിനു പിന്നാലെ തെല്‍അവീവിലെ ഇസ്രായേലി സിവിലിയന്മാര്‍ ഒന്നടങ്കം ബോംബ് ഷെല്‍റ്ററില്‍ അഭയം തേടിയിരിക്കുകയാണ്. അറിയിപ്പുണ്ടാകാതെ ഇവരോടു പുറത്തിറങ്ങരുതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ജാഗ്രതാനിര്‍ദേശം. തെല്‍അവീവിലെ വാണിജ്യകേന്ദ്രമാണ് ലക്ഷ്യമിട്ടതെന്ന് ഹമാസ് അവകാശപ്പെടുന്നു. സെന്‍ട്രല്‍ ഇസ്രായേലില്‍ അഞ്ച് റോക്കറ്റുകള്‍ പതിച്ചതായി ഇസ്രായേല്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
കരയില്‍ നിന്ന് കരയിലേക്ക് പ്രയോഗിക്കുന്ന മിസൈലാണ് ഹിസ്ബുള്ള ഉപയോഗിച്ചതെന്നും മിസൈല്‍ പ്രതിരോധ സംവിധാനം വഴി ഇത് തടഞ്ഞതായും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. സെന്‍ട്രല്‍ ഇസ്രായേലിന്റെ പല ഭാഗങ്ങളിലും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സൈറന്‍ തുടര്‍ച്ചയായി മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് പാരച്യൂട്ട് വഴിയും മറ്റും ഇറങ്ങിയ ഹമാസ് ഭീകരവാദികള്‍ ഇസ്രായേലികളെ കൂട്ടത്തോടെ വധിച്ചതിന്റെ വാര്‍ഷിക ദിനമായിരുന്നു ഒക്ടോബര്‍ ഏഴ്. അന്നു രാത്രി യഹൂദര്‍ കൂടാരത്തിരുന്നാള്‍ ആചരിച്ചുകൊണ്ടിരിക്കെ ഹമാസ് നടത്തിയ മിന്നല്‍ ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതിന്റെ ഭീതിപ്പെടുത്തുന്ന ഓര്‍മ ഇസ്രായേല്‍ അനുസ്മരിച്ചുകൊണ്ടിരിക്കെയാണ് ശത്രുരാജ്യങ്ങള്‍ ഒന്നടങ്കം വീണ്ടും മിസൈല്‍ വര്‍ഷം നടത്തിയത്.
ഇസ്രായേലില്‍ അനുസ്മരണ ചടങ്ങുകള്‍ നടക്കുകൊണ്ടിരിക്കെ, ഹിസ്ബുള്ള തൊടുത്തുവിട്ട നൂറിലധികം റോക്കറ്റുകളും യെമനിലെ ഹൂതികളും ഗാസയിലെ ഹമാസും വിക്ഷേപിച്ച പ്രൊജക്ടൈലുകളും തടഞ്ഞതായി ഇസ്രായേല്‍ അവകാശപ്പെടുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തില്‍ നാല്‍പ്പത്തീരായിരം പാലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയിരിക്കുന്നു. ഒരു ലക്ഷത്തിലേറെ പേര്‍ പരിക്കേറ്റ് ഇപ്പോഴും ചികിത്സയില്‍ കഴയുകയാണ്. ഗാസയുടെ ഏറെ പ്രദേശങ്ങളും ഇതോടകം ഇസ്രായേല്‍ ബോംബിംഗില്‍ തകര്‍ത്തുകഴിഞ്ഞു. യുദ്ധം ഒരു വര്‍ഷം നീളുമ്പോള്‍ പതിനേഴായിരം കുട്ടികളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha