ഇറാൻ ഇസ്രായേൽ പോരാട്ടം ശക്തി പ്രാപിക്കുന്നു; ഭൂമിക്കടിയില്‍ ഇറാന്റെ ആണവക്കോട്ടകൾ?
ഇറാൻ ഇസ്രായേൽ പോരാട്ടം ശക്തി പ്രാപിക്കുകയാണ്. ഭൂമിക്കടിയില്‍ ഇറാന്റെ ആണവക്കോട്ടകൾ ഉണ്ടെന്നും മുകളിൽ കൂറ്റന്‍ പര്‍വതങ്ങൾ ആണെന്നും അവ ‘തുരന്നും’ തകർക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ഇസ്രയേൽ എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. 181 ഇറാനിയൻ മിസൈലുകൾ ഇസ്രായേലിനു നേരെ തൊടുത്തുവിട്ടിരുന്നു. എന്നാൽ കനത്ത തിരിച്ചടി നൽകുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നത് . ഇസ്രയേൽ പ്രധാനമന്ത്രിയും സൈനിക മേധാവികളും സജ്ജമാകുകയാണ് .
ഇറാന്റെ ആണവ കേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ലക്ഷ്യമിട്ട് വൻ ആക്രമണം നടത്താനാണ് ഇസ്രയേൽ നീക്കമെന്ന റിപ്പോർട്ടുകൾ ശക്തമാകുകയാണ് . ഇറാനെതിരായ നടപടിക്കുള്ള ആഹ്വാനം മുൻ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും പുറപ്പെടുവിച്ചിരുന്നു. ബെന്നറ്റ് പറഞ്ഞത് ഈപ്രകാരമാണ് ഇറാന്റെ ആണവ ശക്തി നശിപ്പിക്കണം , അവരുടെ പ്രധാന ഊർജ സംവിധാനങ്ങൾ തകർക്കണം .
ഈ ഭീകര ഭരണകൂടത്തിന് ശക്തമായ പ്രഹരമേൽപ്പിക്കണമെന്നതടക്കമുള്ള ആഹ്വാനമാണ് ബെന്നറ്റ് നടത്തിയിരിക്കുന്നത്. ആണവായുധ ശേഷി ഇല്ലെങ്കിലും ഇറാന്റെ ആണവ പദ്ധതികൾ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്. ഇസ്രയേൽ അപ്രഖ്യാപിത ആണവായുധ ശക്തിയായി ഇറാനെ കണക്കാക്കുന്നു.
https://www.facebook.com/Malayalivartha