ശമര്യയയിലെ തുൽക്കർം മേഖലയിലെ തീവ്രവാദ സെല്ലിനെ ആക്രമിച്ചതായി ഇസ്രായേൽ പ്രതിരോധ സേന
ശമര്യയയിലെ തുൽക്കർം മേഖലയിലെ തീവ്രവാദ സെല്ലിനെ ആക്രമിച്ചതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. യുദ്ധ വിമാനം ആക്രമിച്ചു എന്നാണ് ഐഡിഎഫ് വ്യക്തമാക്കുന്നത്. ആക്രമണത്തിൻ്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് ഐഡിഎഫ് വ്യക്തമാക്കി. ഗാസ പിടിച്ചടക്കി ഹമാസ് തീവ്രവാദികളെ ഒന്നടങ്കം കൊന്നൊടുക്കിയതിനു പിന്നാലെ ഇസ്രായേല്‍ ലബനോനും പിടിച്ചടക്കുന്നു.
രണ്ടു ദിവസത്തിനുള്ളില്‍ ഹിസ്ബുള്ളയെ തീര്‍ക്കാനും ലബനോന്‍ ആധിപത്യത്തിലാക്കാനുമുള്ള ഉറച്ച തീരുമാനത്തിലാണ് ഇസ്രായേല്‍ സൈന്യം. ഹിസ്ബുള്ളയുമായുള്ള പോരാട്ടം ശക്തമാക്കിയതോടെ മരണസംഖ്യ നാല്‍പത്തിമൂവായിരത്തിലേക്ക് കടക്കുകയാണ്. യുദ്ധം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ദക്ഷിണ ലബനോനില്‍ ചൊവ്വാഴ്ച ഒരു ഡിവിഷന്‍ സൈന്യത്തെകൂടി ഇസ്രായേല്‍ വിന്യസിപ്പിച്ചു. ഹിസ്ബുല്ല കേന്ദ്രമായ ബെയ്‌റൂട്ടില്‍ തീവ്രവാദികളെ അപ്പാടെ വകവരുത്താനാണ് വ്യോമാക്രമണത്തിനൊപ്പം അധികമായി കരസേനയെക്കൂടി അയച്ചിരിക്കുന്നത്.
ബെയ്‌റൂട്ടില്‍ അതിരൂക്ഷമായ യുദ്ധം നടക്കുന്നതിനിടെയും സിറിയന്‍ തലസ്ഥാന നഗരമായ ഡമാസ്‌കസിലെ ഇറാന്‍ എംബസിക്ക് സമീപത്തും ഇസ്രായേല്‍ വ്യോമാക്രമണം നടത്തിവരികയാണ്. ലബനോനെയും ഹിസ്ബുള്ളയെയും കീഴടക്കിയശേഷം ഇറാനുമായി പോരാടാനുള്ള ഉറച്ച തീരുമാനത്തിലാണ് ഇസ്രായേല്‍. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ മാത്രമല്ല ആണവായുധ കേന്ദ്രങ്ങളും ഇസ്രായേല്‍ തകര്‍ക്കാനുള്ള നീക്കം നടത്തുന്നു. അങ്ങനെയെങ്കില്‍ അതിഭയാനകമായ സാഹചര്യത്തിലേക്കായിരിക്കുന്നു യുദ്ധഗതി നീങ്ങുക.
https://www.facebook.com/Malayalivartha