ലബനോനിലേ 2 ആശുപത്രികൾ ഉൾപ്പെടെ ഇസ്രായേൽ തകർത്ത് വൻ വ്യോമാക്രമണം
ലബനോനിലേ 2 ആശുപത്രികൾ ഉൾപ്പെടെ ഇസ്രായേൽ തകർത്ത് വൻ വ്യോമാക്രമണം. ഗാസയിലെ പോലെ തന്നെ ലബനോനിലും ഇസ്രായേൽ ഇപ്പോൾ അടിസ്ഥാന സൗകര്യങ്ങൾ തകർത്ത് ആ മണ്ണിലെ ഭീകരവാദത്തേ നേരിടുകയാണ്.
എന്തിനാണ് ലബനോനിലെ ആശുപത്രികൾ തകർത്തത് എന്നതിനു ഇസ്രായേൽ സൈന്യം നല്കുന്ന മറുപടി ഇങ്ങിനെ.. തകർത്ത ആശുപത്രികൾക്ക് ഉള്ളിൽ മിസൈലുകളും ആയുധങ്ങളും സൂക്ഷിച്ചു. ആശുപത്രി കോംബൗണ്ടിൽ നിന്നും ഇസ്രായേലിലേക്ക് മിസൈൽ തൊടുത്തു. അതായത് ആശുപത്രിയെ ഹിസ്ബുള്ളകൾ അവരുടെ താവളമാക്കുകയും രോഗികളേ പരിചയാക്കുകയും ചെയ്തു. ആയുധങ്ങൾ നിറച്ച ആമ്പുലൻസ് ആശുപത്രിക്ക് ഉള്ളിലേക്ക് കയറുന്ന ദൃശ്യങ്ങളും അതിന്റെ വിവരങ്ങളും ഇസ്രായേൽ പുറത്ത് വിട്ടു. രോഗികളേ കൊണ്ടുപോകേണ്ട ആംബുലൻസ് ആയുധങ്ങൾ കടത്താനാണ് ഹിസ്ബുള്ള ഉപയോഗിക്കുന്നത്. ഇതോടെയാണ് ആശുപത്രികൾ തകർക്കേണ്ടി വന്നത് എന്ന് ഇസ്രായേൽ പറഞ്ഞു. ആശുപത്രിയിൽ കുടിയൊഴിഞ്ഞ് പോകാൻ അറിയിപ്പ് നല്കിയ ശേഷം ആയിരുന്നു തകർക്കൽ ഉണ്ടായത്
അതേസമയം ഹിസ്ബുള്ളയും ഇസ്രായേൽ സേനയും തമ്മിലുള്ള പോരാട്ടത്തിൽ ലബനോനിൽ മരണ സംഖ്യ കുതിച്ചുയുയരുകയാണ്. മരണം 2225ലെത്തി എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 2000 പേരും ഹിസ്ബുള്ള പ്രവർത്തകരാണ് എന്നാണ് ഇസ്രായേൽ പറയുന്നത്. തെക്കൻ ലെബനനിൽ ആരംഭിച്ച ഗ്രൗണ്ട് ഓപ്പറേഷനിലും 33 ഐഡിഎഫ് സൈനികരും റിസർവിസ്റ്റുകളും മരിച്ചു. ഇതിനിടെ ഗാസയിലും ഇസ്രായേലിന്റെ ആക്രമണവും ഇടിച്ച് നിരത്തലും തുടരുകയാണ്. വടക്കൻ ഗാസയിലെ സൈനിക ഉപരോധം ഒമ്പതാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ ഇസ്രായേൽ സേനയുടെ ആക്രമണത്തിൽ 200 പേരെങ്കിലും കൊല്ലപ്പെട്ടതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു
കഴിഞ്ഞ ഒറ്റ രാത്രി തന്നെ തെക്കൻ ലബനോനിൽ ഇസ്രായേൽ തീമഴ പെയ്യിക്കുകയായിരുന്നു. ഇതിന്റെ കാരണം ഇസ്രായേൽ ജനതയുടെ വിശുദ്ധ ദിനവും നോമ്പും ഹിസ്ബുള്ള മുടക്കിയതായിരുന്നു. ഇസ്രായേലിൽ ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണത്തിൽ നാശ നഷ്ടം ഉണ്ടാക്കിയിരുന്നു. ഇതിന്റെ ഒന്നിനു 100 എന്നോ ഒന്നിനു 1000 എന്നോ രീതിയിൽ ആയിരുന്നു ഇസ്രായെൽ തിരിച്ചടിച്ചത്. എത്ര തിരിച്ചടി കിട്ടിയാലും ഹമാസും ഹിസ്ബുള്ളയും പഠിക്കില്ല. കാരണം അവർ ഖുറാൻ ഉദ്ധരിച്ച് പറയുന്നത് ഒടുവിൽ അള്ളാഹുവിനായിരിക്കും ജയം. അാഹു ഈ യുദ്ധത്തിൽ ജയിക്കും എന്നാണ്. മുച്ചൂടും തകർന്നാലും യുദ്ധത്തിൽ മരിക്കാൻ ആണ് ഹിസ്ബുള്ള ഹമാസ് പ്രവർത്തകർക്ക് ഇഷ്ടം. ഖുറാൻ പ്രകാരം സ്വർഗത്തിൽ ഇവർക്ക് അള്ളാഹു ഒരുക്കിയിരിക്കുന്ന സുഖ സൗകര്യങ്ങൾ അനതമാണ് എന്നും എത്രയും വേഗം സ്വർഗത്തിൽ പ്രവേശിക്കാനും അതിനാൽ തന്നെ ഹിസ്ബുള്ളക്കാരും ഹമാസുകാരും ഇപ്പോൾ ഇസ്രായേലിനെ ചൊറിഞ്ഞ് മൽസരിക്കുകയാണ് എന്ന് തന്നെ പറയേണ്ടിവരും.
കഴിഞ്ഞ രാത്രി തെക്ക്, കിഴക്കൻ ലെബനനിലെ ഒന്നിലധികം പ്രദേശങ്ങളിൽ ശനിയാഴ്ച ഇസ്രായേൽ വ്യോമാക്രമണം നടത്തി.ഒരു ഡസനിലധികം ആളുകൾ കൊല്ലപ്പെടുകയും ആശുപത്രികൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു,ഇതിനിടെ ലബനോനിൽ വൻ കരയുദ്ധം തുടരുകയാണ്. റെയ്ഡുകളും അറസ്റ്റും മറ്റും ഇസ്രായേൽ സൈന്യം നടത്തുന്നു.വടക്കുകിഴക്കൻ പ്രദേശത്തെ മൈസ്ര ഗ്രാമത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു, 15 പേർക്ക് പരിക്കേറ്റതായി മന്ത്രാലയം അറിയിച്ചു.
ബെയ്റൂട്ടിന് തെക്ക് ബർജയുടെ അരികിലുള്ള ഒരു അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ നാല് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ബെക്കാ താഴ്‌വരയിലെ റയാക്, ടാൽ ചിഹ ആശുപത്രികൾക്ക് കേടുപാടുകൾ സംഭവിച്ചതായും ബാൽബെക്ക്-ഹെർമൽ പ്രവിശ്യയിലെ ബ്രിട്ടലിലും ടെംനൈനിലും നടന്ന സമരത്തിൽ ഏഴ് പേർക്ക് പരിക്കേറ്റതായും അതിൽ പറയുന്നു. നബാത്തിയിൽ എട്ട് പേർക്ക് പരിക്കേറ്റു.
മുമ്പ് കനത്ത ബോംബാക്രമണം നേരിട്ട ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ആക്രമണം ഉണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha