യുഎസ് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കു സമീപം തോക്കുകളുമായി 49കാരന്‍ പോലീസ് പിടിയില്‍
യുഎസ് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കു സമീപം തോക്കുകളുമായി 49കാരന്‍ പോലീസ് പിടിയില്‍. സുരക്ഷാ പരിശോധനക്കിടെയാണ് ലാസ് വേഗസ് സ്വദേശിയായ വെം മില്ലര്‍ പിടിയിലായത്.
പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. കറുത്ത എസ്യുവി കാറില്‍ എത്തിയ എത്തിയ ഇയാളെ റാലി നടക്കുന്ന വേദിക്ക് സമീപത്തെ പരിശോധനക്കിടെ തടയുകയായിരുന്നു. കാറില്‍ നടത്തിയ തിരച്ചിലില്‍ ഇയാളുടെ പക്കല്‍ നിന്ന് രണ്ടു തോക്കുകള്‍ കണ്ടെടുത്തു.
തോക്കുപിടിച്ചെടുത്ത സംഭവം ഡോണള്‍ഡ് ട്രംപിന്റെ സുരക്ഷയെ ബാധിച്ചില്ലെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ . ഈ വര്‍ഷം ജൂലൈ 13ന് പെന്‍സില്‍വാനിയയിലെ റാലിക്കിടെ ട്രംപിനു നേരെ വെടിവെ്പപുണ്ടായിരുന്നു. പ്രസംഗിക്കുന്നതിനിടെയുണ്ടായ വെടിവെപ്പില്‍ ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha