അമേരിക്ക തങ്ങളുടെ THAAD മിസൈൽ പ്രതിരോധ സംവിധാനം ഇസ്രായേൽ ഇറക്കുന്നു... ഇസ്രയേലിന് സുരക്ഷാകവചം ഒരുക്കുന്ന തിരക്കിലാണിപ്പോൾ അമേരിക്ക...യുദ്ധം മറ്റൊരു തലത്തിലേക്ക്...
പശ്ചിമേഷ്യൻ സംഘർഷം വളരെയധികം സങ്കീർണമാകുകയാണ്. പലസ്തീനിയിലെ ഹമാസിൽ തുടങ്ങി ഇപ്പോൾ ഇറാൻ വരെ എത്തിയിരിക്കുന്നു. ഇതിനോടകം ഇസ്രായേൽ നിരവധി ഹമാസ് തലവന്മാരെയും ഹമാസുകളെയും വകവരുത്തിക്കഴിഞ്ഞു. ശേഷം ലോകത്തെ തന്നെ ഞെട്ടിച്ച് പേജർ ആക്രമണത്തിലൂടെ ഹിസ്ബുല്ലയെയും നിഷ്പ്രയാസം കീഴടക്കി ഇസ്രായേൽ തീവ്രവാദ സംഘടനകളെ മുന്നോട്ട് നീങ്ങുന്നു. ഇറാന്റെ മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇസ്രായേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.
ഇറാന്റെ സൈന്യത്തെയും ഊർജ്ജ സ്രോതസുകളെയും ഇസ്രായേൽ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ഇസ്രായേൽ ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെയ്ക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞതായി അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ ലെബനനിൽ ഹിസ്ബുല്ലയുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാനുള്ള പ്രവർത്തനം തുടരുകയാണെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി.ഇസ്രായേലിന്റെ പ്രശസ്തമായ അയേൺ ഡോമിനെ മറികടന്ന് ആക്രമണങ്ങൾ തുടരുന്നത് രാജ്യത്തിന് തലവേദനയായിട്ടുണ്ട്. മിസൈലുകളെ പ്രതിരോധിക്കാൻ സഹായിക്കുന്ന പുതിയ വ്യോമ പ്രതിരോധ സംവിധാനം ഇസ്രയേലിനു
കൈമാറുമെന്ന് യുഎസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തിരിച്ചടിക്കാൻ ഇസ്രയേൽ ഒരുങ്ങിയതോടെ ഇസ്രയേലിന് സുരക്ഷാകവചം ഒരുക്കുന്ന തിരക്കിലാണിപ്പോൾ അമേരിക്കയുള്ളത്. ഇസ്രയേലി ചാനൽ 12-ന്റെയും ആർമി റേഡിയോയുടെയും റിപ്പോർട്ടുകൾ പ്രകാരം അമേരിക്ക തങ്ങളുടെ THAAD മിസൈൽ പ്രതിരോധ സംവിധാനം ഇസ്രയേലിൽ വിന്യസിക്കാൻ ഒരുങ്ങുകയാണ്.ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ പൂർണ്ണമായും തടയുന്നതിൽ ഇസ്രയേൽ പ്രതിരോധ സംവിധാനമായ അയൺ ഡോം പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം. ഇസ്രയേൽ പ്രദേശങ്ങളിൽ അമേരിക്കൻ സൈന്യം സിസ്റ്റം പ്രവർത്തിപ്പിക്കുന്ന ട്രയൽ ദൃശ്യങ്ങളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ പ്രതിരോധിക്കുന്നതിൽ വന്ന വീഴ്ചകൾ സംബന്ധിച്ച് അമേരിക്കൻ വിദഗ്ധർ ഇസ്രയേൽ അധികൃതരുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനം അമേരിക്ക എടുത്തിരിക്കുന്നത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രതിരോധ മേധാവികളുടെ നേതൃത്വത്തിൽ നടന്ന ഈ യോഗം ഇറാൻ അയച്ച മിസൈലുകൾ ഇസ്രയേലിൽ ലക്ഷ്യം കണ്ടു എന്നത് സമ്മതിക്കുന്നതിന് തുല്യമാണ്.ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് എന്നാണ് മുഴുവൻ പേര്.
ഒരു അമേരിക്കൻ ആൻ്റി-ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനമാണ്. ഹിറ്റ്-ടു-കിൽ സമീപനത്തോടെ . 1991 ലെ ഗൾഫ് യുദ്ധസമയത്ത് ഇറാഖിൻ്റെ സ്‌കഡ് മിസൈൽ ആക്രമണത്തിൻ്റെ അനുഭവത്തിന് ശേഷമാണ് THAAD വികസിപ്പിച്ചെടുത്തത്. THAAD ഇൻ്റർസെപ്റ്റർ ഒരു വാർഹെഡ് വഹിക്കുന്നില്ല, പകരം ഇൻകമിംഗ് മിസൈലിനെ നശിപ്പിക്കാൻ അതിൻ്റെ ഗതികോർജ്ജത്തെ ആശ്രയിക്കുന്നു.അതുകൊണ്ടാണ് ഇപ്പോൾ ഇസ്രായേൽ ഇതിനെ ആശ്രയിക്കുന്നത് . എല്ലാ പരിധിയും ലംഘിച്ച് ഒടുവിൽ ഇസ്രയേൽ സൈന്യം ജനങ്ങളെ ആക്രമിച്ചാൽ ആണവായുധം തന്നെ ഇസ്രയേലിന് നേരെ ഇറാൻ പ്രയോഗിക്കുമെന്നാണ് അമേരിക്ക ഭയപ്പെടുന്നത്.
https://www.facebook.com/Malayalivartha