യുദ്ധം മറ്റൊരു തലത്തിലേക്ക്..ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഡ്രോൺ ആക്രമണം.. നാല് സൈനികർ കൊല്ലപ്പെട്ടു... ഏഴ് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു...
യുദ്ധം മറ്റൊരു തലത്തിലേക്ക് പോകുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഡ്രോൺ ആക്രമണം സംഘടിപ്പിച്ച് ഹിസ്ബുള്ള. ഇസ്രായേലിലെ ബിന്യാമിനയ്ക്കു സമീപമുള്ള സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്. ഡ്രോൺ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു. ഏഴ് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു. മൊത്തം 61 പേർക്ക് പരിക്കുള്ളതായും ഇസ്രായേൽ അറിയിച്ചു.ണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് ഇസ്രയേലിൽ ഡ്രോൺ ആക്രമണമുണ്ടാകുന്നത്.
ശനിയാഴ്ച ടെൽ അവീവിനു നേരെയും ഡ്രോൺ ആക്രമണമുണ്ടായിരുന്നു. ഇസ്രായേലിന്റെ പ്രശസ്തമായ അയേൺ ഡോമിനെ മറികടന്ന് ആക്രമണങ്ങൾ തുടരുന്നത് രാജ്യത്തിന് തലവേദനയായിട്ടുണ്ട്. മിസൈലുകളെ പ്രതിരോധിക്കാൻ സഹായിക്കുന്ന പുതിയ വ്യോമ പ്രതിരോധ സംവിധാനം ഇസ്രയേലിനു കൈമാറുമെന്ന് യുഎസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഡ്രോൺ ആക്രമണമുണ്ടായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രയേലിന്റെ നേർക്കുണ്ടാകുന്ന ഏറ്റവും ശക്തമായ ആക്രമണങ്ങളിലൊന്നാണിത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ലബനണിലെ ഹിസ്ബുള്ള സംഘടന ഏറ്റെടുത്തിട്ടുണ്ട്. ലബനണിൽ നിന്ന് രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അവയിലൊരെണ്ണം തകർത്തെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. സാധാരണ നിലയിൽ ഹിസ്ബുള്ള ആക്രമണങ്ങൾ സംബന്ധിച്ച് വ്യക്തമായ സൂചന ഇസ്രായേലിന് ലഭിക്കാറുണ്ട്.പലപ്പോഴും ഇത്തരം തിരിച്ചടികളെ തകർക്കാനും ഇസ്രായേലിന് സാധിക്കാറുണ്ട്. എന്നാൽ ബിന്യാമിനയിൽ നടന്ന ആക്രമണം സംബന്ധിച്ച് യാതൊരു അറിവും ഇസ്രായേലിന് ഉണ്ടായിരുന്നില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha