ഇറാനും ഇസ്രായേലും തമ്മില്‍ തുറന്ന യുദ്ധത്തിലേക്ക് നീങ്ങിയാല്‍...ക്രൂഡ് ഓയില്‍ വിലയില്‍ വലിയ സ്വാധീനം ചെലുത്തും..അമേരിക്ക വിലക്കേർപ്പെടുത്തിയ കമ്പനികളില്‍ ഒരു ഇന്ത്യന്‍ കമ്പനിയും...
പശ്ചിമേഷ്യയിൽ യുദ്ധം മുറുകുമ്പോൾ എല്ലാവരും ഉറ്റു നോക്കുന്നത് അമേരിക്കയിലേക്ക് കൂടിയാണ് . കാരണം അമേരിക്കയുടെ ഭാഗത്തു നിന്ന് വരുന്ന നീക്കങ്ങൾ എല്ലാവരും വീക്ഷിക്കുകയാണ് . ഇപ്പോഴിതാ പശ്ചിമേഷ്യയിലെ സംഘർഷം ഉടലെടുത്ത ഉടന്‍ തന്നെ ക്രൂഡ് ഓയില്‍ വിലയില്‍ കാര്യമായ വർധനവാണ് രേഖപ്പെടുത്തിയത്. ഇറാനും ഇസ്രായേലും തമ്മില്‍ തുറന്ന യുദ്ധത്തിലേക്ക് നീങ്ങിയാല്‍ അത് ക്രൂഡ് ഓയില്‍ വിലയില്‍ വലിയ സ്വാധീനം ചെലുത്തും എന്ന കാര്യം ഉറപ്പാണ്. വില വർധനവിനോടൊപ്പം തന്നെ എണ്ണ വിതരണവും തടസ്സപ്പെട്ടേക്കും.
ഇതിന് ഇടയില്‍ തന്നെയാണ് ഇറാനുമേലുള്ള നിയന്ത്രണവും അമേരിക്ക കൂടുതല്‍ ശക്തമാക്കുന്നത്.ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒക്‌ടോബർ ഒന്നിനായിരുന്നു ഇറാൻ്റെ ഊർജ വ്യാപാരം ലക്ഷ്യമിട്ട് അമേരിക്ക നിയന്ത്രണങ്ങൾ കൂടുതല്‍ ശക്തമാക്കിയത്. ഇതിന് പിന്നാലെയും ഏഷ്യയിലെ ഉപഭോക്താക്കൾക്ക് വിൽപനയ്ക്കായി ഇറാനിയൻ എണ്ണ കൊണ്ടുപോയി എന്നാരോപിച്ച് നിരവധി കമ്പനികള്‍ക്കാണ് അമേരിക്ക വിലക്കേർപ്പെടുത്തിയിരിക്കുന്നത്.അമേരിക്ക വിലക്കേർപ്പെടുത്തിയ കമ്പനികളില്‍ ഒരു ഇന്ത്യന്‍ കമ്പനിയും ഉള്‍പ്പെടുന്നുവെന്നതാണ് ശ്രദ്ധേയം.
ഇന്ത്യന്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ ഗബ്ബാരോ ഷിപ്പ് സർവീസസാണ് അമേരിക്കയുടെ വിലക്ക് നേരിടേണ്ടി വന്ന ഇന്ത്യന്‍ കമ്പനി. ക്രൂഡ് ഓയിൽ ടാങ്കർ ഹോർനെറ്റിൻ്റെ ഭാഗമായി ഇറാനിയൻ പെട്രോളിയം ഗതാഗതത്തിൽ ഈ കമ്പനി ഏർപ്പെട്ടിരുന്നു.ഒരു 'ഗോസ്റ്റ് ഫ്ലീറ്റിൻ്റെ' ഭാഗമായി ഇറാനിൽ നിന്ന് പെട്രോളിയം കൊണ്ടുപോകുന്നതിനുള്ള സുപ്രധാന ഇടപാടിൽ അറിഞ്ഞുകൊണ്ട് കമ്പനികള്‍ ഏർപ്പെടുകയായിരുന്നുവെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha