മിഡില്‍ ഈസ്റ്റും യൂറോപ്പും സംഘര്‍ഷങ്ങള്‍ക്ക് നടുവിലാണ്...വരാനിരിക്കുന്നത് ഭീകരമായ യുദ്ധത്തിന്റെ നാളുകൾ...ലോകം മൂന്ന് ദിവസം ഇരുട്ടിലാവും...ഞെട്ടിക്കുന്ന പ്രവചനം...
യുദ്ധം ഇങ്ങനെ അവസാനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ലോകം മുഴുവൻ ആശങ്കയോടെ ഉറ്റു നോക്കുകയാണ് അടുത്ത നിമിഷങ്ങളിൽ എന്തായിരിക്കും സംഭവിക്കുക എന്നുള്ളത് . ഇപ്പോഴിതാ ഈ സംഘര്‍ഷത്തെ കുറിച്ച് ഭയപ്പെടുത്തുന്ന പ്രവചനം നടത്തിയിരിക്കുകയാണ് പ്രമുഖ ജ്യോതിഷിയായ അഥോസ് സലോമി. ബാബ വംഗയെ പോലെ ഞെട്ടിക്കുന്ന പ്രവചനം കൊണ്ട് ലോകത്തെ അമ്പരപ്പിച്ച ജ്യോതിഷിയാണ് സലോമി.
വരാനിരിക്കുന്നത് ഭീകരമായ യുദ്ധത്തിന്റെ നാളുകളാണെന്ന് സലോമി പറയുന്നു.മിഡില്‍ ഈസ്റ്റില്‍ ഈ യുദ്ധം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സലോമി പ്രവചിക്കുന്നു.
ലോകം മുഴുവന്‍ ഇതുകാരണം പ്രതിസന്ധിയിലാകും. മൂന്നാം ലോകമഹായുദ്ധത്തിന് സമാനമായി ഇവ മാറും. ഈ യുദ്ധത്തില്‍ ഇലക്ട്രോമാഗ്നറ്റിക് പള്‍സ് ടെക്‌നോളജി ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. അത് ലോകരാജ്യങ്ങളുടെ നാശത്തിന് തന്നെ കാരണമാകും. പ്രതീക്ഷിച്ചതിലും വലിയ നാശങ്ങള്‍ ഇതിലൂടെയുണ്ടാവും. ഇന്ന് പല വികസിത രാജ്യങ്ങളുടെയും കൈവശം ഈ സാങ്കേതിക വിദ്യയുണ്ട്. അത് ചൂണ്ടിക്കാണിച്ചാണ് ബ്രസീലിയന്‍ ജ്യോതിഷിയുടെ പ്രവചനം.ഇറാനും ഇസ്രായേലും പരസ്പരമുള്ള പോരാട്ടമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൈനിക മുന്നേറ്റങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ അവരുടെ സൈന്യത്തെ കൂടുതല്‍ തീവ്രവായ യുദ്ധത്തിനായി ഉപയോഗിക്കും. ഇത് ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കും.ഇഎംപി സാങ്കേതിക വിദ്യ അമേരിക്ക, റഷ്യ, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ ഉപയോഗിക്കും. ഇവര്‍ വിവിധ ചേരികളായി തിരിയും. ലോകമഹായുദ്ധത്തിന് ഇതും കാരണമാകും. ഇലക്ട്രോമാഗ്നറ്റിക് പള്‍സ് ഉപയോഗിക്കുന്നതോടെ ലോകം മൂന്ന് ദിവസം ഇരുട്ടിലാവും. ഇലക്ട്രോണിക് മേഖല പൂര്‍ണമായും നിശ്ചലമാകുമെന്നും സലോമി മുന്നറിയിപ്പ് നല്‍കി.അതാണിപ്പോൾ എല്ലാവരെയും ഭയപ്പെടുത്തുന്നത്
https://www.facebook.com/Malayalivartha