ബക്തി വധക്കേസിലും മുഷറഫിന് ജാമ്യം
പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് പാക് പരമോന്നത കോടതി ജാമ്യം അനുവദിച്ചു. വിമത നേതാവ് അക്‌ബര്‍ ബുഗ്‌തി വധക്കേസിലാണ് മുഷറഫിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ഇതോടെ ബേനസീര്‍ വധക്കേസ് ഉള്‍പ്പെടെ മൂന്ന് കേസുകളില്‍ മുഷറഫിന് ജാമ്യം ലഭിച്ചു. ഇതോടെ മുഷറഫ് രാജ്യം വിടാനൊരുങ്ങുകയാണ്.
നേരത്തെ ബലൂചിസ്‌താന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് മുഷറഫ് സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ബലൂച് ദേശീയ നേതാവ് അക്‌ബര്‍ ബക്തി 2006ലാണ് കൊല്ലപ്പെട്ടത്. സേനാ നീക്കത്തിനിടയിലാണ് ബക്തി കൊല്ലപ്പെടുന്നത്.
സൈനിക മേധാവിയായിരിക്കെ 1999ല്‍ നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ചാണ് മുഷറഫ് പാക് ഭരണം പിടിച്ചെടുത്തത്. 2008ല്‍ ഇംപീച്ച്‌മെന്റ് ഭീഷണിയെ തുടര്‍ന്നാണ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് രാജ്യംവിട്ട മുഷറഫ് പാക് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുവേണ്ടി കഴിഞ്ഞ മാര്‍ച്ചില്‍ സ്വദേശത്ത് തിരിച്ചെത്തുകയായിരുന്നു. എന്നാല്‍ കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് മത്സരിക്കാന്‍ സാധിച്ചില്ല.
https://www.facebook.com/Malayalivartha