ബ്രിട്ടീഷ് ബോയ് ബാന്‍ഡ് 'വണ്‍ ഡയറക്ഷന്റെ' മുന്‍ ഗായകന് ലിയാം പെയിനിനെ മരിച്ചനിലയില്‍ കണ്ടെത്തി...
ബ്രിട്ടീഷ് ബോയ് ബാന്‍ഡ് 'വണ്‍ ഡയറക്ഷന്റെ' മുന്‍ ഗായകന് ലിയാം പെയിനിനെ (31) മരിച്ചനിലയില്‍ കണ്ടെത്തി. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിക്കുകയായിരുന്നെന്ന് പൊലീസ് .
ഹോട്ടലിന്റെ പിന്‍ഭാഗത്ത് വലിയ ശബ്ദം കേട്ടെന്നും ഉടന്‍ പൊലീസിനെ അറിയിച്ചെന്നും ഹോട്ടല്‍ മാനേജര്‍ പറഞ്ഞു. പൊലീസ് എത്തിയപ്പോള്‍ ഒരാള്‍ തന്റെ മുറിയിലെ ബാല്‍ക്കണിയില്‍ വീണതായി കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി
2010ല്‍ ബ്രിട്ടീഷ് ടെലിവിഷന്‍ മത്സരമായ 'ദി എക്സ് ഫാക്ടറിലൂടെയാണ്' ലിയാം പെയിന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇതിനുപിന്നാലെയാണ് 'വണ്‍ ഡയറക്ഷന്‍' ജനഹൃദയങ്ങളില്‍ ഇടം നേടിയത്.
2016ല്‍ ഗ്രൂപ്പ് പിരിഞ്ഞതോടെ പെയ്ന് സോളോ ആല്‍ബങ്ങളില്‍ സജീവമായിരുന്നു. പെയ്ന് ഈ മാസം ആദ്യം ബ്യൂണസ് ഐറിസില്‍ മുന്‍ ബാന്‍ഡ്മേറ്റ് നിയാല്‍ ഹൊറന്റെ സംഗീത പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha