ഹമാസിന് മേധാവിമാര്‍ വാഴാത്ത കാലമാണ്... ഇസ്രായേൽ ചാരകണ്ണുകൾ തേടി കൊണ്ട് ഇരുന്നിരുന്നത് ഈ തലയെ ആയിരുന്നു... ഇസ്രായേല്‍ പ്രതിജ്ഞ പതിയെ ശരിയാകുകയാണ്..അടങ്ങാത്ത ജൂതകോപം...
ഹമാസിന് മേധാവിമാര്‍ മാറാത്ത കാലമാണ് ഇപ്പോള്‍. ഇറാന്റെ മടയില്‍ കയറി ഇസ്മായില്‍ ഹനിയ്യയെ ഇസ്രായേല്‍ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പകരക്കാരനായി യഹിയ സിന്‍വറിനെ നിയോഗിച്ചത്. ഇപ്പോഴിതാ ഹനിയ്യയുടെ വഴിയെ മരിച്ചിരിക്കയാണ് സിന്‍വറും.
യുദ്ധം ആരംഭിച്ച കാലം മുതൽ തന്നെ ഇസ്രായേൽ ചാരകണ്ണുകൾ തേടി കൊണ്ട് ഇരുന്നിരുന്നത് ഈ തലയെ ആയിരുന്നു . ഒടുവിൽ ഇപ്പോൾ കൊല്ലപ്പെട്ടു എന്നുള്ള വാർത്തകൾ വന്നത്. ഹിമാസ് നേതാക്കളെ മുച്ചോടും മുടിക്കുമെന്ന ഇസ്രായേല്‍ പ്രതിജ്ഞ പതിയെ ശരിയാകുകയാണ്.
ഹമാസിന് ഇപ്പോള്‍ മേധാവിമാര്‍ വാഴാത്ത കാലമായി മാറിയിട്ടുണ്ട്.ഹമാസ് മേധാവി യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചത് ഇസ്രായേല്‍ സൈന്യമായിരുന്നു. തെക്കന്‍ ഗസ്സയിലെ റഫയിലെ താല്‍ അല്‍ സുല്‍ത്താനിലെ കെട്ടിടത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ മൂന്നുപേരില്‍ ഒരാള്‍ സിന്‍വാറാണെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനക്കായി ഇസ്രായേലിലേക്ക് കൊണ്ടുപോയിരുന്നു. കൊല്ലപ്പെട്ടത് സിന്‍വറാണെന്ന് ഇസ്രായേല്‍ പറയുമ്പോഴും അതിനോട് പ്രതികരിക്കാന്‍ പോലും ഹമാസിന് സാധിക്കുന്നില്ല.ഹമാസ് തലവൻ യഹിയ സിൻവറിനെ വധിച്ചുവെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇറാൻ.
യഹിയ സിൻവറിന്റെ കൊലപാതകം മേഖലയിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്നാണ് ഇറാൻ അറിയിച്ചത്.” ചെറുത്തുനിൽപ്പ് ഇനി ശക്തിപ്പെടും. പാലസ്തീന്റെ വിമോചനത്തിനായി പ്രവർത്തിക്കുന്ന യുവാക്കൾക്കും കുട്ടികൾക്കുമെല്ലാം വലിയൊരു മാതൃകയാണ് അദ്ദേഹം.അധിനിവേശവും ആക്രമണവും തുടരുന്നിടത്തോളം പ്രതിരോധവും ഉണ്ടാകും. പ്രചോദനത്തിന്റെ ഉറവിടമായി രക്തസാക്ഷികൾ തുടരുമെന്നും” ഇറാൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.തിരിച്ചടിക്കുമെന്നുള്ള മുന്നറിയിപ്പുമായി ഇറാൻ സൈന്യം രംഗത്തെത്തി.
സമാധാനത്തിനോ ചർച്ചയ്‌ക്കോ ഇനി ഇടമില്ലെന്നാണ് ഇറാൻ സൈന്യം എക്സിൽ കുറിച്ചത്. ‘‘നമ്മൾ വിജയം നേടും അല്ലെങ്കിൽ മറ്റൊരു കർബല സംഭവിക്കും’’–യഹ്യ സിൻവറിന്റെ മരണവാർത്ത സ്ഥിരീകരിച്ചുകൊണ്ട് പങ്കുവച്ച എക്സ് പോസ്റ്റിലൂടെ ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി.ഇതിലൂടെ ഇറാൻ ഇനി ഇതിന് പ്രതികാരം ചെയ്യാനായിട്ട് മുതിരുമോ എന്നുള്ളതാണ് അറിയാൻ ഉള്ളത്.
https://www.facebook.com/Malayalivartha