ചിത്രങ്ങളില്‍ തികച്ചും അവശനയാ സിന്‍വര്‍...ഒരു കസേരയില്‍ ഇരിക്കുന്നത് കാണാം... ശരീരത്തില്‍ പരിക്കുകള്‍ ഏറ്റിട്ടുണ്ട്, വലതു കൈയ്യും നഷ്ടപ്പെട്ട നിലയിലാണ്... അവസാനത്തെ ഡ്രോൺ ദൃശ്യങ്ങൾ...
2017 ല്‍ ഗാസയില്‍ ഹമാസിന്റെ ചുമതല ഏറ്റെടുത്ത സിന്‍വറാണ് 2023 ഒക്ടോബര്‍ 7 ന് പുറകിലെ ബുദ്ധികേന്ദ്രം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ആക്രമണ സമയത്ത് പകര്‍ത്തിയ ചിത്രങ്ങളില്‍ തികച്ചും അവശനയാ സിന്‍വര്‍, ഒരു കസേരയില്‍ ഇരിക്കുന്നത് കാണാം. ശരീരത്തില്‍ പരിക്കുകള്‍ ഏറ്റിട്ടുണ്ട്, വലതു കൈയ്യും നഷ്ടപ്പെട്ട നിലയിലാണ്. തകര്‍ന്നടിഞ്ഞ ഒരു കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഇരിക്കുന്നതായിട്ടാണ് മരണത്തിന് ഏതാനും നിമിഷം മുന്‍പ് ഡ്രോണ്‍ പകര്‍ത്തിയ ചിത്രത്തിലുള്ളത്.
മരണവിവരം പ്രഖ്യാപിച്ചതിന് തൊട്ടു പുറകെ ഇസ്രയേല്‍ തന്നെയാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടതും.സിന്‍വറിന്റെ മരണം സ്ഥിരീകരിക്കുന്നതിന് മുന്‍പായി ഇസ്രയേലി സൈന്യം പറഞ്ഞത്ഗാസയില്‍ നടത്തിയ ഒരു ആക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്നായിരുന്നു. തീവ്രവാദികള്‍ താമസിച്ചിരുന്ന കെട്ടിടത്തിനകത്ത് പക്ഷെ ബന്ദികള്‍ ഇല്ലായിരുന്നു എന്നും സൈന്യം സ്ഥിരീകരിച്ചു. സൈന്യം റെയ്ഡ് തുടരുകയാണെന്നും അറിയിച്ചിരുന്നു.
ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു യാഹ്യ സിന്‍വര്‍ ഹമാസിന്റെ നേതൃസ്ഥാനത്തേക്ക് എത്തിയത്. ഗാസയുടെ കീഴിലുള്ള ഭൂഗര്‍ഭ ടണലുകളില്‍ ഇയാള്‍ ഒളിച്ചിരിക്കുന്നു എന്നായിരുന്നു കരുതിയിരുന്നത്. നേരത്തെ ഇയാള്‍ ഒളിഞ്ഞിരിക്കുന്നു എന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു
https://www.facebook.com/Malayalivartha