Widgets Magazine
25
Oct / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹമാസ് പ്രതിനിധി സംഘം ബുധനാഴ്ച റഷ്യയിലെ മോസ്കോയിൽ... അബു മർസൂക്കിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പുടിനുമായി ചർച്ചയിൽ... യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് സാധ്യത...


തുര്‍ക്കിയിലെ അങ്കാറയില്‍ ഉണ്ടായ ഭീകരാക്രമണം...കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി...കൃത്യമായ തിരിച്ചടി ഉണ്ടാകുമെന്ന് തുര്‍ക്കി പ്രസിഡന്റ് എർദോഗാൻ... സുരക്ഷാസേന സ്ഥലം വളയുകയും ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു...


കരാർ അംഗീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും...അതിർത്തിയിൽ നിർണായകമായ നീക്കം...റഷ്യയിലെ കസാനിൽ ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യയുടെ നീക്കം...


ഭീതി വിതച്ച് ദന എത്തുമ്പോൾ...സജ്ജമാണെന്ന് അ​ഗ്നിരക്ഷാ സേന... ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നും, 182 ടീമുകളിലായി 2,000-ത്തിലധികം ഉദ്യോ​ഗസ്ഥരെ വിവിധയിടങ്ങളിലായി വിന്യസിച്ചു...


എനിക്ക് എല്ലാത്തിലും പുഞ്ചിരിക്കാൻ കഴിയുമെങ്കിൽ, നിങ്ങൾക്കും കഴിയും! ആളുകൾ എന്നെ കീറിമുറിക്കാൻ ശ്രമിച്ചു, പക്ഷേ .. കുറിപ്പുമായി അമൃത സുരേഷ്

ചെങ്കടലിൽ ഹൂതികൾ സൃഷ്ട്ടിച്ച പ്രതിസന്ധി തുടരുന്നു; കപ്പലുകൾ ദക്ഷിണാഫ്രിക്ക വഴി യാത്ര ചെയുന്നത് തുടരാൻ തീരുമാനിച്ചു...

24 OCTOBER 2024 11:16 AM IST
മലയാളി വാര്‍ത്ത

More Stories...

ഹമാസ് പ്രതിനിധി സംഘം ബുധനാഴ്ച റഷ്യയിലെ മോസ്കോയിൽ... അബു മർസൂക്കിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പുടിനുമായി ചർച്ചയിൽ... യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് സാധ്യത...

തുര്‍ക്കിയിലെ അങ്കാറയില്‍ ഉണ്ടായ ഭീകരാക്രമണം...കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി...കൃത്യമായ തിരിച്ചടി ഉണ്ടാകുമെന്ന് തുര്‍ക്കി പ്രസിഡന്റ് എർദോഗാൻ... സുരക്ഷാസേന സ്ഥലം വളയുകയും ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു...

കരാർ അംഗീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും...അതിർത്തിയിൽ നിർണായകമായ നീക്കം...റഷ്യയിലെ കസാനിൽ ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യയുടെ നീക്കം...

RPF സത്യം പറയും ...! നവീൻ ബാബുവിന് റെയിൽവേ സ്റ്റേഷനിൽ അവസാന നിമിഷം സംഭവിച്ചത്...?

ഹിസ്ബുള്ളയ്ക്ക് ലോകത്തില്‍ വിലാസം കാണില്ലെന്ന് ഇസ്രായേലിന്റെ ദൃഢനിശ്ചയം....

ഹൂതികൾ സൃഷ്ട്ടിച്ച പ്രതിസന്ധി തുടരുന്നതിനിടെ കപ്പലുകൾ ദക്ഷിണാഫ്രിക്ക വഴി യാത്ര ചെയുന്നത് തുടരാൻ തീരുമാനിച്ചു. മുൻ നിര ഷിപ്പിംഗ് കമ്പനി മേഴ്‌സ് ഉൾപ്പടെ ഇതിനുള്ള മാർഗ നിർദ്ദേശങ്ങൾ ഇറക്കിട്ടുണ്ട്. 135കപ്പലുകളിലാണ് ഹൂതികൾ ഇതുവരെ ആക്രമണം നടത്തിയത്. ഇൻഷുറൻസ് തുകയും, കണ്ടെയ്നർ ചാർജും കുത്തനെ കൂടി. യൂറോപ്പിലും, യുഎസിലുമാണ് ഇത് കൂടുതൽ പ്രഹരമേല്പിച്ചത്. ഇതിന്റെ പ്രത്യാഘാതം മറ്റ് രാജ്യങ്ങളിലും ഉണ്ടായി. പല രാജ്യങ്ങളും ചരക്കെത്തിക്കാൻ മറ്റ് വഴികൾ തേടേണ്ട സ്ഥിതിയാണ് ഉള്ളത്. ഹൂതികൾ ഒരേസമയം ബ്രിട്ടനും, യുഎസും ആക്രമിച്ചിട്ടും അവർ പിന്മാറിയിട്ടില്ല. സൗദി ഉൾപ്പടെയുള്ള രാജ്യങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാൽ പ്രതിരോധിക്കാൻ ഇസ്രയേലിലെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതിനാൽ ഹൂതികൾ സൃഷ്ടിച്ച പ്രതിസന്ധി അടുത്ത വർഷം വരെ തുടരും എന്നാണ് ഷിപ്പിംഗ് കമ്പനികൾ കരുതുന്നത്.

മെഴ്‌സ് ഉൾപ്പെടെയുള്ള കമ്പനികൾ പുതിയ മാർഗനിർദ്ദേശങ്ങൾ ഇറക്കിയിട്ടുണ്ട്. ആറുമാസത്തിനിടെ രണ്ടാം തവണയാണ് കമ്പനി മാർഗ്ഗനിർദേശം പുതുക്കുന്നത്. അടുത്ത വർഷം വരെ ദക്ഷിണാഫ്രിക്ക വഴി യാത്ര തുടരാനാണ് പദ്ധതി. നിലവിൽ പല രാജ്യങ്ങളും കരമാർഗം നീക്കം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനാൽ കണ്ടെയ്‌നറുകൾ മതിയാകാത്ത സ്ഥിതി ഉണ്ട്. ഇതിനായി ഹെപ്പക് ലോയിഡ് പോലുള്ള, കമ്പനികളുമായി കണ്ടെയ്നർ പങ്കുവയ്ക്കൽ കരാറുകളിൽ ധാരണയായിട്ടുണ്ട്. മറ്റ് കമ്പനികളും ഈ കരാറിലേയ്ക്ക് എത്തുന്നുണ്ട്. ചരക്ക് രംഗത്തെ പ്രതിസന്ധി ഗൾഫ് രാജ്യങ്ങളിലും ഗുരുതരമായി ബാധിച്ചിട്ടുണ്ട്.


ചെങ്കടലിലൂടെ കടത്തിവിടുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെ സമീപകാലത്തുണ്ടായ ആക്രമണം ഇതിനോടകം തന്നെ കപ്പല്‍ ഗതാഗതം തടസപ്പെടുത്തുന്നതിനും വിതരണശ്യംഖലകളിലെ പ്രതിസന്ധിയും പണപ്പെരുപ്പത്തിന്റെ സാധ്യതകളും വർധിപ്പിച്ചിട്ടുണ്ട്.

2023 നവംബർ 19 മുതലാണ് ചെങ്കടലിൽ ഹൂതി വിമതർ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ ആരംഭിച്ചത്. ഇസ്രായേൽ-ഹമാസ് പോരാട്ടത്തിൽ ഹമാസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഈ നീക്കം. ആക്രമണങ്ങൾ രൂക്ഷമായതിന് പിന്നാലെ ചില കമ്പനികൾ ചെങ്കടൽ വഴിയുള്ള ഗതാഗതം താത്കാലികമായി നിർത്തിവച്ചിരുന്നു. ആഫ്രിക്കയെ ചുറ്റിയുള്ള ദീർഘദൂര പാതയാണ് പല രാജ്യങ്ങളും തങ്ങളുടെ ആവശ്യങ്ങൾക്കായി ഇപ്പോൾ ഉപയോഗിക്കുന്നത്. യുദ്ധത്തില്‍ പെട്ടിരിക്കുന്ന പലസ്തീന്‍, ഗാസ നിവാസികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചില്ലെങ്കില്‍ ഇസ്രയേലിലേക്കുള്ളതും അവിടെനിന്ന് തിരിച്ചുപോവുന്നതുമായ എല്ലാ കപ്പലുകള്‍ക്കുമെതിരേയും ആക്രമണമുണ്ടാവുമെന്നാണ് ഹൂതികള്‍ മുന്നറിയിപ്പ് നൽകിരുന്നത്. മാത്രമല്ല, യുദ്ധം തീരുന്നത് വരെ ഇത്തരത്തിലുള്ള ആക്രമണം തുടരുമെന്നും അറിയിച്ചിരിക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപെട്ട വ്യാപാര കപ്പല്‍പാതയായ ചെങ്കടലില്‍ ഉണ്ടായിരിക്കുന്ന കപ്പലുകളുടെ വഴിമുടക്കല്‍ ലോകത്തെയൊന്നാകെയാണ് വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. ഇറാനാണ് ഹൂതികള്‍ക്ക് പിന്തുണ കൊടുക്കുന്നതെന്നും കപ്പല്‍ പിടിച്ചടക്കലും ആക്രമണവും ഇറാന്റെ ഭീകരവാദ പ്രവര്‍ത്തനത്തിന് ഉദാഹരണമാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചുവെങ്കിലും കപ്പലുകള്‍ക്കെതിരേ ഹൂതികളുടെ ആക്രണം തുടരുക തന്നയാണ്. ലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര റൂട്ടിനടുത്താണ് യെമനും യെമന്റെ ഭൂരിഭാഗം പ്രദേശവും നിയന്ത്രണത്തിലാക്കിയിരിക്കുന്ന ഹൂതികളും ഉള്ളത്.

ഇവരുടെ തന്നെ നിയന്ത്രണത്തിലിരിക്കുന്ന ബാബല്‍ അല്‍ മാന്‍ഡബ് ഹൂതികള്‍ കപ്പലാക്രമണത്തിന് തിരഞ്ഞെടുത്തതോടെയാണ് ഈ വഴി അപകടവഴിയായി മാറിയിരിക്കുന്നത്. ഓരോ വര്‍ഷവും 17000 കപ്പലുകളെങ്കിലും ഇതിലൂടെ കടന്നുപോവുന്നുണ്ട്. ഹൂതികളുടെ ആക്രമണം മൂലം കപ്പലുകള്‍ ചെങ്കടല്‍പ്പാത ഉപേക്ഷിച്ചാല്‍ അത് ലോകത്താകമാനമുള്ള വിതരണ ശൃംഖലയെ തകര്‍ക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ആഗോള സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ജലപാതയാണ് ചെങ്കടല്‍. ഇതുവഴിയുള്ള കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ അതിന്റെ അനന്തരഫലങ്ങള്‍ ഹൂതികള്‍ അനുഭവിക്കേണ്ടിവരുമെന്ന് അമേരിക്കയും സഖ്യകക്ഷികളായ മറ്റ്  രാജ്യങ്ങളും മുന്നറിയിപ്പ് മൽകിയിരുന്നെങ്കിലും അമേരിക്കന്‍ പ്രഖ്യാപനം ഹൂതികൾ തള്ളിക്കളയുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം, കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു  (6 hours ago)

യുഎഇയിൽ പ്രവാസികളുടെ ജീവനെടുത്ത അപകടം സഹപ്രവർത്തകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, മൂവരും മരണപ്പെട്ടത് അടച്ചിട്ടിരുന്ന, മൂന്ന് മീറ്ററിലധികം താഴ്ചയുള്ള മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച്, അറ്റകുറ്റപ്  (6 hours ago)

പ്രവാസികൾക്ക് മുന്നിൽ ഇനി ദിവസങ്ങൾ മാത്രം, പൊതുമാപ്പിൽ പതിനായിരത്തിലേറെ പേർക്ക് ഇതിനോടകം സേവനം നൽകി ഇന്ത്യൻ കോൺസുലേറ്റ്, കാലാവധിക്ക് ശേഷം യുഎഇയിൽ തങ്ങിയാൽ പരിശോധനയിൽ പിടികൂടി നാടുകടത്തും...!!  (7 hours ago)

RUSSIA ഹമാസ് നേതാക്കൾ റഷ്യയിൽ  (11 hours ago)

TURKEY ഏർദോഗനും പണി കിട്ടി തുടങ്ങി  (11 hours ago)

INDIA മോദി ഇറങ്ങി കളി മാറി  (11 hours ago)

Cyclone-Dhana ദനയെ നേരിടാൻ തയ്യാർ  (12 hours ago)

RPF സത്യം പറയും ...! നവീൻ ബാബുവിന് റെയിൽവേ സ്റ്റേഷനിൽ അവസാന നിമിഷം സംഭവിച്ചത്...?  (12 hours ago)

2 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; സംസ്ഥാനത്ത് ആകെ 189 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്.  (13 hours ago)

ഹിസ്ബുള്ളയ്ക്ക് ലോകത്തില്‍ വിലാസം കാണില്ലെന്ന് ഇസ്രായേലിന്റെ ദൃഢനിശ്ചയം....  (13 hours ago)

എച്ചിൽ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അമ്മായിയമ്മ നിർബന്ധിച്ചു: മരിക്കുകയല്ലാതെ മറ്റു വഴിയില്ല; സ്ത്രീധന പീഡനത്തെ ചൊല്ലി, ജീവനൊടുക്കി അദ്ധ്യാപിക  (13 hours ago)

മലയോര മേഖലകളിൽ ശക്തമായ മഴ ലഭിക്കും; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട്: ദാന ചുഴലിക്കാറ്റ് രാത്രി കര തൊടും  (13 hours ago)

വൻ കഞ്ചാവ് വേട്ട; നെടുമങ്ങാട്ടെ വാടക വീട്ടിൽ നിന്ന് പോലീസ് പിടികൂടിയത് 24കാരിയെ:- 23കാരനായ ഭർത്താവ് ഇറങ്ങിയോടി: പാലക്കാട് സ്വദേശിനിയെ ചതിക്കുഴിയിൽ വീഴ്ത്തിയത് ഫേസ്ബുക്ക് പ്രണയം...  (13 hours ago)

എനിക്ക് എല്ലാത്തിലും പുഞ്ചിരിക്കാൻ കഴിയുമെങ്കിൽ, നിങ്ങൾക്കും കഴിയും! ആളുകൾ എന്നെ കീറിമുറിക്കാൻ ശ്രമിച്ചു, പക്ഷേ .. കുറിപ്പുമായി അമൃത സുരേഷ്  (13 hours ago)

പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് നവീൻ ബാബുവിൻ്റെ കുടുംബം കോടതിയിലുന്നയിച്ചത് ഗുരുതര വാദം  (14 hours ago)

Malayali Vartha Recommends