സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആലിസ് മുന്‍ട്രോയ്‌ക്ക്
ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആലിസ് മുന്‍ട്രോയ്‌ക്ക്. സമകാലിക ചെറുകഥാ രംഗത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. മുന്‍ട്രോയ്‌ക്കായിരുന്നു 2009ലെ ബുക്കര്‍ പ്രൈസ് ലഭിച്ചിരുന്നത്. സാഹിത്യ നൊബേല്‍ നേടുന്ന പതിമൂന്നാമത്തെ വനിതയാണ് അവര്‍.
1931 ജൂലായ് പത്തിന് കനേഡിയന്‍ പ്രവിശ്യയായ ഒന്‍റാറിലായിരുന്നു മുന്‍ട്രോയുടെ ജനനം. നിത്യജീവിതത്തിലെ കാഴ്‌ചകളാണ് മുന്‍ട്രോയുടെ കഥകളില്‍ സ്ഥാനംപിടിച്ചിരുന്നത്.
കൗമാരപ്രായത്തില്‍ തന്നെ സാഹിത്യരചന ആരംഭിച്ച മുന്‍ട്രോ, തന്റെ ആദ്യ ചെറുകഥാ സമാഹാരം 'ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്‌സ്' 1968 ല്‍ പ്രസിദ്ധീകരിച്ചു. കാനഡയില്‍ അത് ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയായി മാറി. രണ്ടാമത്തെ കഥാസമാഹാം 'ലിവ്‌സ് ഓഫ് ഗേള്‍സ് ആന്‍ഡ് വുമണ്‍ ' 1971 ല്‍ പുറത്തുവന്നു.'ഹൂ ഡു യു തിങ്ക് യു ആര്‍ ?' (1978), 'ദി മൂണ്‍സ് ഓഫ് ജൂപ്പിറ്റര്‍ ' (1982), 'റണ്ണവേ' (2004), 'ദി വ്യൂ ഫ്രം കാസില്‍ റോക്ക്' (2006), 'റ്റൂ മച്ച് ഹാപ്പിനെസ്' (2009) എന്നിവ പില്‍ക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട മുന്‍ട്രോയുടെ ചെറുകഥാസമാഹാരങ്ങളാണ്.
https://www.facebook.com/Malayalivartha