Widgets Magazine
27
Oct / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നോർക്കയുടെ പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ ഒഴിവ്; യോഗ്യതയും ശമ്പളവുമടക്കം അറിയേണ്ടതെല്ലാം!


ഇന്നസെന്റ് വേര്‍പാടിന് ശേഷം കറുപ്പ് വസ്ത്രങ്ങള്‍ മാത്രം ധരിച്ചു: അവസാനകാലത്ത് കൊച്ചുമക്കളോട് ആവശ്യപ്പെട്ടത് ഒരൊറ്റ കാര്യം: നീറിപ്പുകഞ്ഞ് ആലീസ് പറയുന്നു...


മുൻകൂട്ടിക്കണ്ട പ്രത്യാക്രമണം: തിരിച്ചടിയ്ക്ക് ഇസ്രയേലിനെ കാത്തിരിക്കുന്നത് വൻ നാശമെന്ന് മുന്നറിയിപ്പ്: വിമാന സർവീസുകൾ പുനരാരംഭിച്ച് ഇറാൻ...


യഹ്യാ സിന്‍വര്‍ എഴുതിയ കത്ത് പുറത്തുവിട്ട് ഇസ്രയേല്‍...ഇസ്രയേലുമായുളള യുദ്ധം അവസാനിപ്പിക്കാനുള്ള ഏക വഴി ബന്ദികള്‍ മാത്രമാണ് എന്നാണ് സിന്‍വര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്...പറഞ്ഞിരിക്കുന്ന മറ്റുള്ള കാര്യങ്ങൾ...


ഇറാന്‍ ഇസ്രായേലിന് നേരെ 200 ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു...പകരം കിട്ടിയത്..ആയത്തുല്ല അലി ഖമേനിയുടെ വാക്കിന് പുറം പൊളിയുന്ന തിരിച്ചടി...ആക്രമണം വര്‍ധിപ്പിച്ചേക്കാനാണ് സാധ്യത...

ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ മാത്രമല്ല അതിലും വലിയ അടി കൊടുത്തിട്ടുണ്ട് ഇസ്രയേല്‍

26 OCTOBER 2024 07:44 PM IST
മലയാളി വാര്‍ത്ത

More Stories...

മുൻകൂട്ടിക്കണ്ട പ്രത്യാക്രമണം: തിരിച്ചടിയ്ക്ക് ഇസ്രയേലിനെ കാത്തിരിക്കുന്നത് വൻ നാശമെന്ന് മുന്നറിയിപ്പ്: വിമാന സർവീസുകൾ പുനരാരംഭിച്ച് ഇറാൻ...

യഹ്യാ സിന്‍വര്‍ എഴുതിയ കത്ത് പുറത്തുവിട്ട് ഇസ്രയേല്‍...ഇസ്രയേലുമായുളള യുദ്ധം അവസാനിപ്പിക്കാനുള്ള ഏക വഴി ബന്ദികള്‍ മാത്രമാണ് എന്നാണ് സിന്‍വര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്...പറഞ്ഞിരിക്കുന്ന മറ്റുള്ള കാര്യങ്ങൾ...

ഇറാന്‍ ഇസ്രായേലിന് നേരെ 200 ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു...പകരം കിട്ടിയത്..ആയത്തുല്ല അലി ഖമേനിയുടെ വാക്കിന് പുറം പൊളിയുന്ന തിരിച്ചടി...ആക്രമണം വര്‍ധിപ്പിച്ചേക്കാനാണ് സാധ്യത...

"പശ്ചാത്താപത്തിൻ്റെ ദിനങ്ങൾ" ....ടെഹ്‌റാനിൽ സൂര്യൻ ഉദിച്ചു തുടങ്ങിയപ്പോൾ 5:45 മണിയോടെ ആക്രമണം അവസാനിച്ചു...മൂന്ന് വലിയ തിരമാലകളിലായാണ് ആക്രമണം നടന്നതെന്ന് യുഎസ്, ഇസ്രായേൽ അധികൃതർ...

ഒടുവിൽ ഇറാനിലേക്ക് യുദ്ധം ആരംഭിച്ചിരിക്കുകയാണ്... കൃത്യമായി സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നിരിക്കുന്നത്... ലോകം മുഴുവന്‍ ഭയന്നിരിക്കുന്നതിനിടയിലായിരുന്നു ഈ നീക്കം...

ഇസ്രയേലിന്റെ പ്രതികാരാഗ്‌നിയില്‍ വെന്തുരുകി ഇറാന്‍. പോര്‍വിമാനങ്ങള്‍ ഇരച്ചുകയറി ടെഹ്‌റാനെ പ്രകമ്പനംകൊള്ളിച്ച ശബ്ദം തൊട്ടുപിന്നാലെ ഇറാന്‍ റവല്യൂഷ്ണറി ഗാര്‍ഡ് പരമോന്നത് നേതാവ് ആയത്തുള്ള അലിഖമനേയിക്ക് ചുറ്റുംവളഞ്ഞ് സുരക്ഷയൊരുക്കി. ഇറാന്‍ മന്ത്രിമാരും സുരക്ഷിതയിടങ്ങളിലേക്ക് പാഞ്ഞു. ഇറാനുമേല്‍ ഇരട്ടപ്രഹരമാണ് ഇസ്രയേല്‍ ഏല്‍പ്പിച്ചത്. സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെറിഞ്ഞു ആണവകേന്ദ്രം കത്തിച്ചു. ഇസ്രയേല്‍ ശനിയാഴ്ച പുലര്‍ച്ചെ ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണമാണ് മാധ്യമങ്ങളില്‍ കത്തിക്കയറുന്നത്. എന്നാല്‍ അതിനും മുന്‍പ് ഇറാന്റെ ആണവകേന്ദ്രം ചുട്ടെറിച്ച് മൊസാദ് ചാരന്മാര്‍ നടത്തിയ വേട്ടയുടെ വിവരങ്ങള്‍ കൂടി ഇതിനോട് ചേര്‍ത്തുവായിക്കണം.

ഇറാന്‍ തങ്ങളുടെ ആണവനിലയങ്ങള്‍ക്ക് വലിയ സുരക്ഷ ഒരുക്കിയിരുന്നു. ആ സുരക്ഷയെ മറികടന്നാണ് മൊസാദ് ചാരന്മാര്‍ ആക്രമണം നടത്തിയത.് ഇസ്രയേല്‍ പലതവണ ആക്രമണം നടത്തിയത് നടാന്‍സ് ആണവനിലയത്തിലായിരുന്നു. എന്നാല്‍ നടാന്‍സിനേക്കാള്‍ ഇപ്പോള്‍ ആണവപരീക്ഷണങ്ങള്‍ നടക്കുന്നത് മറ്റൊരിടത്താണ്. നടാന്‍സിനെ മുന്നിലിട്ട് ആ ഇടം സുരക്ഷിതമാക്കാനുള്ള കളിയും ഇറാന്‍ പുറത്തെടുത്തു.
എന്നാല്‍ ഇസ്രയേല്‍ ചെക്കുവച്ചത് അല്‍ബോര്‍സ് പ്രവിശ്യാ തലസ്ഥാനമായ കരാജിലെ നിലയത്തിലായിരുന്നു. ഇവിടം മൊസാദ് ചാരന്മാരില്‍ നിന്ന് ഒളിപ്പിക്കുകയായിരുന്നു ഖമനേയി. ഇസ്രയേലിന്റെ കണ്ണില്‍ നിന്നും ഒന്നും ഒളിപ്പിക്കാനാകില്ലെന്ന് വീണ്ടും ഇറാന് ബോധ്യപ്പെടുത്തിക്കൊടുത്തു ജൂതപ്പട. കരാജില്‍ തീപിടുത്തം ഉണ്ടായതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക് വരാതെ ഇറാന്‍ തന്നെ മറച്ചുപിടിച്ചു. ഈ ആക്രമണത്തില്‍ ഇസ്രയേലിന് നേരെ കൊലവിളി നടത്തിയില്ല. കാരണം ആണവനിലയം ആക്രമിക്കപ്പെട്ടത് പുറത്തായാല്‍ ഇറാന്‍ വീണ്ടും നാണംകെടും. അതുകൊണ്ട് ഖമനേയി ഉത്തരവിട്ടത് അനുസരിച്ച് എല്ലാം ടെഹ്‌റാന്‍ പൂഴ്ത്തി. ആണവനിലയങ്ങളും റിഫൈനറികളും ആക്രമിക്കരുത് അമേരിക്ക ഇസ്രയേലിന് നിര്‍ദ്ദേശം കൊടുത്തിരുന്നു. ആക്രമിക്കില്ലെന്ന് ഇസ്രയേല്‍ ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു. പക്ഷെ കരാജില്‍ ആണവപരീക്ഷണം നടന്നതോടെയാണ് ഇസ്രയേല്‍ വാക്ക് തെറ്റിച്ചത്.

2022ലും കരാജ് നിലയത്തില്‍ ആക്രമണം നടന്നിരുന്നു. പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് നിലയത്തിലെ സെന്‍ട്രിഫ്യൂജ് യന്ത്രങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അമേരിക്കയുടെ നിരീക്ഷണത്തിലാണ് നിലയം. ഈ മാസം19ന് ടെഹ്‌റാനിലെ ഷാദാബാദ് ഉരുക്ക് മാര്‍ക്കറ്റില്‍ തീ പിടിച്ച് നാല് പേര്‍ മരിച്ചിരുന്നു. ആണവ പദ്ധതികള്‍ക്കാവശ്യമായ വാല്‍വുകളും സെന്‍ട്രിഫ്യൂജ് യന്ത്രങ്ങളുടെ ചിപ്പുകളും നിര്‍മ്മിച്ചിരുന്ന രണ്ട് ഫാക്ടറികള്‍ കത്തി നശിച്ചു. ഇവിടെ വര്‍ക്ക്‌ഷോപ്പിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന ആണവ കേന്ദ്രത്തിന് 2020ല്‍ ഇസ്രയേല്‍ ചാരന്മാര്‍ തീവച്ചിരുന്നു. മൊസാദ് പണം നല്‍കി റിക്രൂട്ട് ചെയ്ത ഒന്‍പത് ഇറാന്‍കാരാണ് നുഴഞ്ഞുകയറി തീവച്ചത്. സമാന ഓപ്പറേഷനാണോ കരാജ് നിലയത്തില്‍ നടന്നതെന്നാണ് വിവരങ്ങള്‍.

ഇറാന്റെ ആണവ കേന്ദ്രങ്ങളിലെത്താന്‍, ഇസ്രായേലി മിസൈലുകള്‍ ജോര്‍ദാന്‍, സൗദി അറേബ്യ അല്ലെങ്കില്‍ ഇറാഖ് തുടങ്ങിയ മൂന്നാം രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി കടക്കേണ്ടതുണ്ട്. എന്നിരുന്നാലും, വിദൂര ലക്ഷ്യങ്ങളില്‍ ആക്രമണം നടത്താന്‍ തങ്ങള്‍ക്ക് കഴിവുണ്ടെന്ന് ഇസ്രായേല്‍ ഇതിനകം തെളിയിച്ചിട്ടുണ്ട്. പക്ഷെ മിസൈല്‍ ആക്രമണമോ അല്ലെങ്കില്‍ ഇറാന്‍ റഡജാറിനെ കബളിപ്പിച്ച് ഡ്രോണ്‍ ആക്രമണമോ അല്ല ഇസ്രയേല്‍ നടത്തുന്നത്. മൊസാദ് ചാരന്മാരെ ഇറക്കി ആക്രമണം അല്ലെങ്കില്‍ ഇറാന്‍ പൗരന്മാരെ തന്നെ ഇറക്കി ആണവനിലയങ്ങള്‍ ആക്രമിക്കുക. ഇതാകുമ്പോള്‍ തെളിവില്ലാതെ ഇസ്രയേലിന് നേരെ ഇറാന് ആരോപണം ഉന്നയിക്കാന്‍ കഴിയില്ല.

ഇറാനില്‍ ഓരാക്രമണം ടെഹ്‌റാന്‍ ഉറപ്പിച്ചിരുന്നു എന്നാല്‍ അത് ഏത് തരത്തിലായിരിക്കും എന്നുള്ളത് ഖമനേയിയെ വട്ടംചുറ്റിച്ചത്. ഒടുവില്‍ ഇരച്ചുകേറി സൈനിക കേന്ദ്രങ്ങള്‍ തവിടുപൊടിയാക്കി ജൂതപ്പട മടങ്ങി. ഇതോടൊപ്പം ഇറാന്റെ മറ്റ് ആണവ കേന്ദ്രങ്ങളും തങ്ങളുടെ ചാരവലയത്തിലാക്കിയിട്ടുണ്ട് ഇസ്രയേല്‍. നടത്തിയത് സൈനിക ലക്ഷ്യങ്ങളില്‍ കര്‍ശനമായി ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഓപ്പറേഷന്‍ ആണെന്ന് IDF സ്ഥിരീകരിച്ചു. അത്യാധുനിക എഫ്35 ഉള്‍പ്പെടെ നൂറിലധികം വിമാനങ്ങളാണ് ശനിയാഴ്ച ഇറാനെതിരായ ആക്രമണത്തില്‍ പങ്കെടുത്തത്. ടാര്‍ഗറ്റഡ് അറ്റാക്കാണ് ഇറാന്റെ തലസ്ഥാനവും തന്ത്രപ്രധാനമായ സ്ഥലവുമായ ടെഹ്‌റാനും കരാജും ലക്ഷ്യമിട്ട് നടത്തിയത്. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തി അടച്ചു. IDF ചീഫ് ഓഫ് സ്റ്റാഫ്, ലഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി, കിര്യയിലെ എയര്‍ഫോഴ്‌സ് ബങ്കറില്‍ നിന്ന് നിലവില്‍ ഇറാനിലെ ഓപ്പറേഷന്‍ നയിക്കുന്നു. IDF ഇപ്പോള്‍ ഇറാന്‍, ഇറാഖ്, യെമന്‍, സിറിയ, ലെബനന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. പ്രതിരോധ മന്ത്രി യോവ് ഗാലന്റും ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവിയും ടെല്‍ അവീവിലെ കിര്യ താവളത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. വൈറ്റ് ഹൗസ് ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചു, 'ഇറാന്‍ സൈനിക ലക്ഷ്യങ്ങളില്‍ ഇസ്രായേല്‍ നടത്തുന്ന കൃത്യമായ ആക്രമണങ്ങള്‍, ഒക്‌ടോബര്‍ 1 ന് ഇറാന്‍ മിസൈല്‍ ആക്രമണത്തിന് സ്വയം പ്രതിരോധിക്കാനും പ്രതികരിക്കാനുമുള്ള അവകാശമായി ബൈഡന്‍ പ്രഖ്യാപിച്ചു. ഓപ്പറേഷന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇസ്രായേല്‍ സമയത്തെക്കുറിച്ച് അറിയിപ്പ് നല്‍കിയതായി യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചാരന്മാരെ ഇറക്കി നിരീക്ഷണം നടത്താനാണ് ഇസ്രയേലിന്റെ പദ്ധതി. അതിനായി ആക്രമണം നടത്തിയതിന്റെ മറവില്‍ മൊസാദ് ചാരന്മാരെ ഇസ്രയേല്‍ വ്യോമസേന ടെഹ്‌റാനില്‍ ഇറക്കിവിട്ടുവെന്ന വാര്‍ത്തകളും വരുന്നുണ്ട്. ഇതോടെ മൊസാദ് ചാരന്മാരെ തപ്പി സൈന്യത്തെ ഇറക്കി ഇറാന്‍ റവല്യൂഷ്ണറി ഗാര്‍ഡ്. ഇറാന്‍ തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ നിരവധി സൈറ്റുകളില്‍ വ്യാപിപ്പിക്കുകയും ചിലത് ഭൂഗര്‍ഭ ബങ്കറുകളില്‍ നിര്‍മ്മിക്കുകയും ചെയ്തു, അവ പൂര്‍ണ്ണമായും നശിപ്പിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണ്.

ഇറാന്റെ ആണവ കേന്ദ്രങ്ങളുടെ ഒരു അവലോകനം ഇതാ.

നടന്‍സ്
ഇസ്ഫഹാന്‍ പ്രവിശ്യയില്‍ ടെഹ്‌റാനില്‍ നിന്ന് 300 കിലോമീറ്റര്‍ (180 മൈല്‍) തെക്ക് സ്ഥിതി ചെയ്യുന്ന നതാന്‍സ് ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ പ്രധാന കേന്ദ്രമാണ്. ഇവിടെയാണ് ആണവ പദ്ധതി സിവിലിയന്‍, സൈനിക ആവശ്യങ്ങള്‍ക്കായി യുറേനിയത്തെ സമ്പുഷ്ടമാക്കുന്ന സെന്‍ട്രിഫ്യൂജുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

വ്യോമാക്രമണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ഭൂഗര്‍ഭ ബങ്കറുകളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സ്റ്റക്‌സ്‌നെറ്റ് വൈറസിന്റെ ഉപയോഗം, സ്‌ഫോടനങ്ങള്‍, വൈദ്യുതി മുടക്കം എന്നിവയുള്‍പ്പെടെ ഇസ്രായേല്‍ ആരോപിച്ചുകൊണ്ടുള്ള നിരവധി അട്ടിമറി പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം നതാന്‍സ് ആയിരുന്നു. ഈ സൗകര്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം ഏപ്രിലില്‍ പ്രവര്‍ത്തനരഹിതമാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

ഇസ്ഫഹാന്‍

ഇസ്ഫഹാന്‍ നഗരത്തിലെ ന്യൂക്ലിയര്‍ ടെക്‌നോളജി സെന്റര്‍, സമ്പുഷ്ടീകരണത്തിനായി റേഡിയോ ആക്ടീവ് മെറ്റീരിയല്‍ തയ്യാറാക്കുന്ന ഒരു യുറേനിയം സംസ്‌കരണ പ്ലാന്റാണ്. ഇവിടെ, യെല്ലോ കേക്ക് എന്നറിയപ്പെടുന്ന യുറേനിയം ഓക്‌സൈഡ് യുറേനിയം ടെട്രാഫ്‌ലൂറൈഡ് (UF4), യുറേനിയം ഹെക്‌സാഫ്‌ലൂറൈഡ് (UF6) ആയി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. യുറേനിയം സമ്പുഷ്ടീകരണത്തിനായി സെന്‍ട്രിഫ്യൂജുകളില്‍ ഈ രാസ സംയുക്തം ഉപയോഗിക്കുന്നു.

സഘന്ദ്

ഈ യുറേനിയം ഖനി സ്ഥിതി ചെയ്യുന്നത് യാസ്ദ് പ്രവിശ്യയിലെ മരുഭൂമി പ്രദേശത്താണ്, യാസ്ദ് നഗരത്തില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ വടക്കുകിഴക്കായി. ഇറാനിലെ അറിയപ്പെടുന്ന ചുരുക്കം ചില യുറേനിയം ഖനന സ്ഥലങ്ങളില്‍ ഒന്നാണ് ഈ ഖനി, രാജ്യത്തിന്റെ ആണവ പദ്ധതിക്ക് ഉപയോഗിക്കുന്ന അസംസ്‌കൃത യുറേനിയം വിതരണം ചെയ്യുന്നു.

ബുഷെര്‍

ഇറാനിലെ ആദ്യത്തെ സിവിലിയന്‍ ആണവ നിലയം പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തെക്കന്‍ ഇറാനിലെ തീരത്താണ് സ്ഥിതി ചെയ്യുന്നത്, ഇത് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ഇത് സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നില്ല.

ടെഹ്‌റാന്‍

ടെഹ്‌റാന്‍ റിസര്‍ച്ച് റിയാക്ടര്‍ ടെഹ്‌റാനിലെ ഒരു ഗവേഷണ കേന്ദ്രമാണ്, ഇത് പ്രധാനമായും കാന്‍സര്‍ ചികിത്സയിലും ന്യൂക്ലിയര്‍ മെഡിസിന്‍ ഡയഗ്‌നോസ്റ്റിക്‌സിലും ഉപയോഗിക്കുന്ന മെഡിക്കല്‍ റേഡിയോ ഐസോടോപ്പുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു.

2015 ലെ ആണവ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ടെഹ്‌റാന്‍ റിസര്‍ച്ച് റിയാക്ടര്‍ ഒരു പ്രധാന പങ്ക് വഹിച്ചു, കാരണം ഇത് മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് മാത്രമല്ല, ഉയര്‍ന്ന സമ്പുഷ്ടമായ യുറേനിയം ഉപയോഗിച്ചാല്‍ സൈനിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാകും.

പര്‍ച്ചിന്‍

ടെഹ്‌റാനില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഈ സൗകര്യം പരമ്പരാഗത ആയുധങ്ങളുടെയും മിസൈലുകളുടെയും പരീക്ഷണ കേന്ദ്രമായി ഔദ്യോഗികമായി പ്രവര്‍ത്തിക്കുന്നു. എന്നിരുന്നാലും, ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പാര്‍ച്ചിനില്‍ നടന്നേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കരാജ്

ടെഹ്‌റാനില്‍ നിന്ന് 40 കിലോമീറ്റര്‍ പടിഞ്ഞാറ് കരാജ് നഗരത്തിനടുത്താണ് കാര്‍ഷിക, വൈദ്യശാസ്ത്ര മേഖലകളിലെ ആണവ സാങ്കേതിക വിദ്യകള്‍ക്കായുള്ള ഒരു ഗവേഷണ കേന്ദ്രം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള സെന്‍ട്രിഫ്യൂജുകളുടെ ഉല്‍പാദനത്തിനും വികസനത്തിനും ഈ സൗകര്യം ഉപയോഗിക്കാനാകും.

കോം

ടെഹ്‌റാനില്‍ നിന്ന് 160 കിലോമീറ്റര്‍ തെക്ക്, കോം നഗരത്തിനടുത്താണ് ഫോര്‍ഡോ ഫ്യൂവല്‍ എന്റിച്ച്‌മെന്റ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. വ്യോമാക്രമണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ഒരു പര്‍വതത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഈ സൈറ്റ് ഉയര്‍ന്ന സമ്പുഷ്ടമായ യുറേനിയം ഉത്പാദിപ്പിക്കുന്നു.

അരക്ക്

ടെഹ്‌റാനില്‍ നിന്ന് 240 കിലോമീറ്റര്‍ പടിഞ്ഞാറുള്ള അറക് നഗരത്തിലെ ഒരു ഹെവി വാട്ടര്‍ റിയാക്ടറിന് ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമായ പ്ലൂട്ടോണിയം ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവുണ്ട്. എന്നിരുന്നാലും, 2015 ലെ ആണവ കരാറിനെത്തുടര്‍ന്ന്, ഈ സാധ്യത തള്ളിക്കളയാന്‍ റിയാക്ടറില്‍ മാറ്റം വരുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ വർക്ക് പെർമിറ്റിന് വിലക്ക്, ഈ ആറ് നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാരാണ് നിങ്ങളെങ്കിൽ ഒരു വര്‍ഷത്തിന് ശേഷം മാത്രം അനുമതി, തക്കതായ താക്കീതുമായി യുഎഇ തൊഴിൽ മന്ത്രാലയം...!!  (4 hours ago)

യുഎഇയുടെ ഈ 2 വിസകളിൽ പുതിയ നിബന്ധനകൾ, പ്രവാസികൾ നിര്‍ബന്ധമായും ഇക്കാര്യങ്ങൾ ചെയ്തിരിക്കണം, വിസ ലഭിക്കുന്നതിനുള്ള എട്ട് പ്രധാന വ്യവസ്ഥകളും നടപടിക്രമങ്ങളും വിശദമായി നോക്കാം...!!  (5 hours ago)

ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ മാത്രമല്ല അതിലും വലിയ അടി കൊടുത്തിട്ടുണ്ട് ഇസ്രയേല്‍  (9 hours ago)

നോർക്കയുടെ പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ ഒഴിവ്  (11 hours ago)

ഇന്നസെന്റ് വേര്‍പാടിന് ശേഷം കറുപ്പ് വസ്ത്രങ്ങള്‍ മാത്രം ധരിച്ചു: അവസാനകാലത്ത് കൊച്ചുമക്കളോട് ആവശ്യപ്പെട്ടത് ഒരൊറ്റ കാര്യം: നീറിപ്പുകഞ്ഞ് ആലീസ് പറയുന്നു...  (11 hours ago)

അടുത്ത മൂന്നു ദിവസം കൂടി മഴ ശക്തമായി തുടരും: ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ: കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

മുൻകൂട്ടിക്കണ്ട പ്രത്യാക്രമണം: തിരിച്ചടിയ്ക്ക് ഇസ്രയേലിനെ കാത്തിരിക്കുന്നത് വൻ നാശമെന്ന് മുന്നറിയിപ്പ്: വിമാന സർവീസുകൾ പുനരാരംഭിച്ച് ഇറാൻ...  (11 hours ago)

YAHYA SINWAR പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇതെല്ലാം  (11 hours ago)

ISRAEL തിരിച്ചടിക്കൊരുങ്ങി ഇറാന്‍  (12 hours ago)

ISRAEL ഇരച്ചെത്തി തകർത്തെറിഞ്ഞത് ഇങ്ങനെ...!  (12 hours ago)

കണ്ണ് എഴുതുന്നത് അൽപം പോലും മാറാൻ പാടില്ല; മേക്കപ്പിന്റെ കാര്യത്തിലും കൃത്യത നിർബന്ധം  (12 hours ago)

CITU തൃശൂരും തലസ്ഥാനത്തും സംഭവിച്ചത്...  (12 hours ago)

കുറ്റബോധം ഉള്ളതു കൊണ്ടാണ് കോണ്‍ഗ്രസും മുസ്ലീംലീഗും വര്‍ഗീയതയുമായി സമരസപ്പെട്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചേലക്കരയില്‍ പറഞ്ഞത്; കേരളത്തിലെ സി.പി.എമ്മിനെ സംഘ്പരിവാര്‍ തൊഴുത്തില്‍ കെട്ടിയ ആള  (12 hours ago)

ISRAEL ഇറാൻ ഉണരുന്നതിനെ മുൻപേ....  (12 hours ago)

ന്യൂസ്‌ ചാനലിൽ എക്സിക്യൂട്ടീവ് ബിസിനസ്‌ അഡ്മിനിസ്ട്രേറ്റർ പദവി; പുതിയ ജോലിയിലേക്ക് സ്വപ്ന സുരേഷ്  (12 hours ago)

Malayali Vartha Recommends