ഇറാനില്‍ വ്യോമാക്രമണം നടത്താന്‍ ഇസ്രായേല്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിച്ചെന്ന് ഇറാഖ്...ഇറാഖിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതിനെ അപലപിക്കുന്നതായി ഇറാഖ് സര്‍ക്കാര്‍..അറബ് രാജ്യങ്ങൾ കലിപ്പിൽ...
ലെബനിനിലെ ഹിസബുള്ള തലവന്‍മാരെ വീഴ്ത്തിയ ശേഷം കര അതിര്‍ത്തി കടന്നുള്ള ആക്രമണവും മടിയില്ലാതെ നടത്തി ഇസ്രായേല്‍, ഇറാന്‍ തങ്ങളെ ആക്രമിച്ചതിന് തിരിച്ചടിച്ചിരിക്കുകയാണ്. ഹിസബുള്ളയെ സഹായിച്ച ഇറാന് പലതരത്തില്‍ മുന്നറിയിപ്പ് നല്‍കിയ ഇസ്രായേല്‍ ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രായേലിന് നേരെ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് നല്‍കിയ തിരിച്ചടിയാണ് ഇറാനിലെ പ്രത്യാക്രമണം. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണം ഇറാഖിലെ യുഎസ് സൈനിക വ്യോമമേഖലയില്‍ നിന്നുള്ളതാണ്.
ഈ ആക്രമണം അത്ര വലിയ ആക്രമണമൊന്നുമല്ലെന്നും അതിര്‍ത്തി കടന്നുള്ളതല്ലെന്നും പരിമിതമായ രീതിയിലുള്ള വ്യോമാക്രമണമാണ് ഇസ്രായേല്‍ നടത്തിയതെന്നുമാണ് ഇറാന്റെ സായുധ വിഭാഗം മേധാവി പറഞ്ഞത്. പക്ഷെ എന്നിരുന്നാലും 2000 ലധികം കിലോമീറ്ററുകൾ താണ്ടി ഇസ്രായേൽ ഇറാന്റെ തന്ത്ര പ്രധാന സ്ഥലങ്ങൾ എല്ലാം എരിച്ചു ചാമ്പലാക്കിയതിന്റെ ക്ഷീണം ഇനി ഇറാൻ എങ്ങനെ തീർക്കും എന്നാണ് അറിയാൻ ഉള്ളത്. ഏതായാലും പശ്ചിമേഷ്യയിലേക്ക് നോക്കുമ്പോൾ ലോകത്തിന്റെ ആശങ്ക വർധിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ആ ആശങ്ക ഇറാഖ് പങ്കു വച്ചിരിക്കുകയാണ് .
ഇറാനില്‍ വ്യോമാക്രമണം നടത്താന്‍ ഇസ്രായേല്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് പരാതി നൽകിയിരിക്കുന്നത് . ഒക്ടോബര്‍ 26-ന് ഇറാനില്‍ ആക്രമണം നടത്താന്‍ ഇറാഖിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതിനെ അപലപിക്കുന്നതായി ഇറാഖ് സര്‍ക്കാര്‍ വക്താവ് ബാസിം അലവാദി പറഞ്ഞു.ഇറാഖ് തങ്ങളുടെ ആശങ്കയാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത് . അറബ് രാജ്യങ്ങളും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളും ഇറാനെ പ്രതിരോധിച്ച് രംഗത്തെത്തുമ്പോള്‍ സഖ്യകക്ഷികളുടെ നിലപാടും ശ്രദ്ധേയമാണ്.
അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഇറാഖിലെ വ്യോമമേഖലയില്‍ നിന്നുള്ള ഇസ്രായേലിന്റെ ആക്രമണത്തില്‍ നിന്ന് തന്നെ യുഎസ് നിലപാട് വ്യക്തമാണ്. ഒക്ടോബര്‍ ഒന്നിന് ഇസ്രായേലിനെ ആക്രമിച്ചിട്ടല്ലേ പ്രത്യാക്രമണം ഉണ്ടായതെന്നാണ് അമേരിക്കയുടെ ചോദ്യം. ഇസ്രയേലിനെതിരായ ടെഹ്റാന്‍ നേരത്തെ നടത്തിയ ആക്രമണത്തിന് ആനുപാതികമായ മറുപടിയാണ് ഇപ്പോഴത്തെ ആക്രമണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തില്‍ നിന്നുള്ള പ്രതികരണം.
https://www.facebook.com/Malayalivartha